Saturday, October 24, 2015

Review ENM - മൊയ്ദീനും കാഞ്ചനയും - #iamasambavam

ഒരു ട്രാജെടി സിനിമ പ്രതീക്ഷിച്ചാണ് Ennu Ninte Moideen കാണാൻ പോയത്. പക്ഷെ അതിനുമൊക്കെ അപ്പുറം അവരുടെ ദൃഢമായ പ്രണയം ആണ് എനിക്ക് കാണാൻ സാധിച്ചത്. ജീവിതത്തിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ മറ്റാർക്ക് എതിർപ്പുണ്ടെങ്കിലും സ്വയം വിശ്വസിക്കുന്നടത്തോളം അതിൽ ഉറച്ച് നിൽക്കാൻ പറ്റുമെന്ന ഒരു ഉത്തമ ഉധാഹരണമാണ് കാഞ്ചനമാലയുടെ ജീവിതം.
സിനിമ കഴിഞ്ഞ് പോകുന്ന കൂട്ടത്തിൽ ചിലർ കാഞ്ചനയുടെയും മൊയ്ദീനിന്റെയും പ്രണയം വിജയിച്ചിരുന്നെങ്കിൽ, അവർ ഒന്നിച്ചിരുന്നെങ്കിൽ എന്ന് സങ്കടത്തോടെ പറയുന്നത് കേൾക്കുകയുണ്ടായി, പക്ഷെ ശെരിക്കും അവരുടെ പ്രണയം വിജയിക്കുക തന്നെയാണ് ചെയ്തത്‌. മൊയ്ദീനുമായി ഒരുമിച്ച് ഒരു ജീവിതം ഉണ്ടായില്ലെങ്കിൽ പോലും മൊയ്ദീന് വേണ്ടി ജീവിക്കുന്ന കാഞ്ചനയുടെ ജീവിതമാണ് അവരുടെ പ്രണയത്തിന്റെ വിജയം.
മൊയ്ദീനെ Prithviraj Sukumaran നല്ലാതെ വേറെയാർക്കും ഇത്രയും ഭംഗിയായി ചെയ്ത് ഫലിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കാഞ്ചനയായി Parvathyഅതിശയിപ്പിച്ച് കളഞ്ഞു. Tovino Thomas കാഞ്ചനയുടെ പ്രേമം അങ്ങീകരിച്ച് ക്ഷമ ചോദിക്കുന്ന സീൻ നോമ്പരപെടുത്തി. Sai Kumarഉം Balaയും അവരുടെ കഥാപാത്രങ്ങൾക്ക് നീതി പുലർത്തി.
Jomon T Johnന്റെ കണ്ണുകളിലൂടെ കാണുന്ന കാഴ്ചകൾക്ക് എത്ര ഭംഗിയുണ്ടെന്ന് പിന്നെയും കാണിച്ച് തന്നു smile emoticon Gopi Sunderന്റെ പശ്ചാത്തല സംഗീതം ആ കാഴ്ചകൾ കൂടുതൽ വര്‍ണശബളവും ഹൃദയസ്പർശകവും ആക്കി.


അവരുടെ ജീവിതത്തിലൂടെ കടന്ന് പോയതെല്ലാം അവരെ പിരിക്കാനുല്ലതായിരുന്നു. ഈ സീനിൽ അവരെ പിരിക്കാനെത്തുന്ന തോണി പോലും. ഒരു പക്ഷെ അത് തിരിച്ചറിഞ്ഞത് കൊണ്ടാകാം ഇത് കഴിഞ്ഞതും മൊയ്ദീൻ കാഞ്ചനയുടെ കാല്പാദം പറ്റിയ ഒരു പിടി മണ്ണ് വാരിയെടുത്തത്!! ചിത്രത്തിലുടന്നീളം കാണുന്ന മഴ മുക്കത്തിന്റെ കണ്ണുനീർ ആയിരുന്നിരിക്കാം!!
ഈ സിനിമ അതിന്റെ ഭംഗിയോടു കൂടി തിയേറ്ററിൽ തന്നെ കാണാൻ അവസരം ഒരുക്കിയ Singapore Coliseumന് ഒരുപാട് നന്ദി smile emoticon ഇനിയും ഇത്തരം നല്ല മലയാള സിനിമകൾ മലയാളത്തിൽ വരികയും അത് സ്വീകരിക്കപെടുകയും ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.
പ്രണയം... അതൊരു സംഭവമാണ്!! 
smile emoticon

Sunday, October 4, 2015

കലികാലം

തല മൂടിയില്ലെങ്കിൽ കൊല്ലുന്ന കാലം...
തല വെട്ടിയാലും കൊല്ലുന്ന കാലം...
പട്ടിക്കും പശുവിനും മനുഷ്യരെക്കാൾ വിലയുള്ള കാലം..
കലയെ അപമാനിക്കുന്ന കാലം...
കൊലയിൽ അഭിമാനിക്കുന്ന കാലം..
ഒന്നിനും ഉറപ്പില്ലാത്ത കാലം..
എന്തിനേം വെറുക്കുന്ന കാലം...
തല താഴ്തേണ്ടി ജീവിക്കേണ്ടിവരുന്ന തലയെഴുതുള്ള തലമുറയുടെ കാലം...
ഇത് കലികാലം... കലി ജയിക്കുന്ന കാലം...

കാലന്റെ വിളിക്കുമുന്നെ... കാലം കലിയെ മാറ്റും എന്ന പ്രതീക്ഷയോടെ...


Copyright