ആത്മഹത്യാ കുറിപ്പ്
ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്ന വിഷയം ഇതാണ്, ഒളിക്യാമറാ ദ്രിശ്യങ്ങളിലൂടെ ബാധിക്കപെട്ട ഒരു പെൺകുട്ടിയുടെ കഥ, അവൾ അതിൽ നിന്ന് എങ്ങനെ പുനർ ജനിക്കുന്നു എന്ന് പറയുന്ന കഥ.
കാണുക, ഷെയർ ചെയ്യുക, ഒരാളുടെയെങ്കിലും ജീവിതം ഇത് കാരണം മാറുമെങ്കിൽ, ഒരു ജീവനെങ്കിലും രക്ഷിക്കാൻ നമ്മൾക്ക് കഴിഞ്ഞെങ്കിൽ ഈ ചിത്രത്തിന്റെ ഉദ്ദേശം സാഫല്യമാകും :)
നന്ദി
സൂരജ് (Mr. Sambavam)
www.weareasambavam.info
- എന്താണ് ഈ ആത്മഹത്യാ കുറിപ്പ്?
- ഇതിപ്പോ പുതിയതൊന്നും അല്ലല്ലോ ആളുകൾ ആത്മഹത്യ ചെയ്യുന്നത് വളരെ സാധാരണയായ സംഭവമല്ലേ?
- ജീവിക്കാൻ കഴിവില്ലാത്തവൻ ആത്മഹത്യ ചെയ്യുന്നു, അതിന് ഞങ്ങളെന്ത് പിഴച്ചു?
- പിന്നേ, സാമൂഹിക പ്രശ്നം, വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ സമയമില്ല പിന്നെയല്ലേ സാമൂഹിക പ്രശ്നം.
- അവളുടെ വീഡിയോ ചുമ്മാ അങ്ങ് ഇറങ്ങുമോ ഇതവൾ അറിഞ്ഞു കൊണ്ട് തന്നെയാകും
- എനിക്ക് കൂടെ അയച്ച് താ അളിയാ, നിന്റെ അമ്മയോ പെങ്ങളോ ഒന്നുമല്ലല്ലോ
- അവൾ പോക്കാ, ഒന്ന് മുട്ടി നോക്കിയാലോ
- കുടുമ്പത്തിന്റെ മാനം കളയാൻ പിറന്ന പിശാച്
- ഇനി ഇവളെ ആര് കല്യാണം കഴിക്കും
- മരിച്ചാൽ അതോടു കൂടി തീർന്നേനെ എല്ലാം
- അവൾ സൂക്ഷിക്കണമായിരുന്നു
- സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞ് അഹങ്കരിച്ച് നടന്നതല്ലേ, ഇപ്പൊ എന്തായി?
- എന്തൊരു ഐറ്റം അളിയാ...
- അവളുടെ ഇളക്കത്തിന് അവൾക്ക് കിട്ടി
മുകളിൽ പറഞ്ഞത് ചിലതൊക്കെ നിങ്ങൾ എല്ലാവരും എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞ് കേട്ട് കാണും.
നിഗമനം
നടന്നത് ഒരു ആത്മഹത്യ, കാരണം ഏതോ മനോരോഗികളുടെ കാമ ഭ്രാന്ത്, നഷ്ടം അവൾക്ക് മാത്രം, കുറ്റം?? അതും അവൾക്ക് മാത്രം
സമൂഹത്തിനോട്
മുകളിൽ പറഞ്ഞ എന്തിലെങ്കിലും ശെരിക്കുള്ള തെറ്റുകാരെ നമ്മൾ കുറ്റം പറയുന്നുണ്ടോ? അവരെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ടോ? അവർ ആരാണെന്ന് പുറത്ത് അറിയുന്നുണ്ടോ?
ബാധിതയായ ആ സഹൊദരിയോട്
ഇത്തരം കാമ ഭ്രാന്തന്മാർക്ക് വേണ്ടിയും, കപട സദാചാരിക്കൾക്ക് വേണ്ടിയും അവസാനിപ്പിക്കാൻ ഉള്ളതാണോ ഈ സുന്ദരമായ ജീവിതം?
"ജീവിതം അതിജീവനമാണ് മരണം കീഴടങ്ങലും"
സ്ത്രീ അബലയല്ല അവൾ ഒരു അഭയമാണ്