ചുള്ളന്റെയും ഭാര്യയുടെയും ആദ്യത്തെ ടയറെക്ഷൻ വെഞ്ച്വർ!! നിങ്ങളുടെ ആശിർവാദങ്ങളും ആശംസകളും പ്രതീക്ഷിച്ച് കൊണ്ട് സമര്പ്പിക്കുന്നു!!
Sunday, April 5, 2015
Wednesday, October 15, 2014
പരിഷ്കാരികൾ!! (കുലുക്കിതകത)
വര്ഷം 2011
ഞാൻ: അളിയാ, നീ whatsapp ഇൻസ്റ്റാൾ ചെയ്യ്, അപ്പൊ ഇങ്ങനെ വെറുതെ ISD വിളിച്ചു കാശ് കളയണ്ട. ഫ്രീ ആണ് നമ്മുടെ SMS പോലെ സംസാരിക്കാം, ഫോട്ടോ അയക്കാം, ഭയങ്കര സൗകര്യം ആണ്.
അവൻ: ഒന്ന് പോടെയ്, അവന്റെ ഒരു whatsapp, വലിയ പരിഷ്കാരി വന്നിരിക്കുന്നു. കുറച്ച് കാശ് കളഞ്ഞ് ഇടക്കിടക്ക് അങ്ങ് വിളിചോണ്ടാ മതി. എന്നും ഫോട്ടോ അയക്കാൻ നീ ആര് സിനിമാ സ്റ്റാറാ?
ഞാൻ: അല്ല ഞാൻ ജെസ്റ്റ് ഒന്ന് പറഞ്ഞെന്നെ ഉള്ളു, ക്ഷെമി!!
വര്ഷം 2014
അവൻ: അളിയാ നിനെക്ക് whatsapp ഇല്ലേ?
ഞാൻ: എന്തേ?
അവൻ: വൻ സംഭവമാണ്, ഫോട്ടോ അയക്കാം വീടിയോ അയക്കാം, മെസ്സേജ് അയക്കാം. മാത്രമല്ല സംഭവം ഫ്രീ ആണ്.
ഞാൻ: എന്റേൽ ഉണ്ടടെയ്.
അവൻ: എന്നാൽ ഫോണ് വെച്ചോ, നമുക്കിനി whatsapp ചെയ്യാം.
ഞാൻ: ശെരി!!
*************Whatsapp Messaging***************
- Yo Yo നായർ -
10:15: Hi
10:16: പറ മച്ചമ്പി!!
10:17: This is കൊള്ളാം, free and many many സൗകര്യങ്ങൾ
10:18: തന്നേ?
10:19: എന്തുണ്ട് സുഖം തന്നേ? വിശേഷങ്ങൾ പറ!!
10:20: പത്ത് മിനിട്ട് മുന്നേ അല്ലെടെയ് സംസാരിച്ച് വെച്ചത്? അതിനിടക്ക് വിശേഷം ഒന്നും സംഭവിച്ചിട്ടില്ല!!
10:22: ഹൊ നിന്റെ humour sense ഒരു രക്ഷയുമില്ല.OK, നാട്ടിലോട്ട് എന്നാ? എത്ര നാളായി കണ്ടിട്ട്
10:24: എന്തുവാടേ, രണ്ട് മാസം മുന്നേ അല്ലേ നമ്മൾ കണ്ടത്??
10:25: Hmm
10:26: നല്ല photos videos വല്ലതും ഉണ്ടോ? forwards?
** Sending some chalu videos and pictures**
11:00: Hi, വേറെ എന്തെങ്കിലും?
11:05: വേറെ എന്ത്??
11:10: Something interesting??
11:15: ഇതൊക്കെ ഉള്ളടെയ്, വേറെ കിട്ടുമ്പോ അയക്കാം. ഞാൻ ഒന്ന് ഉറങ്ങട്ടെ. Good night.
****
11:20: Hi man
(ഇത് വലിയ ശല്യമായല്ലോ)
11:22: എന്ത് മൈ!@#@??
11:23: Nothing.... Sorry.
11:24: സോറി പ!്#@# പോയി കിടന്ന് ഉറങ്ങ് സൈമാ!!
****
11:30: അളിയാ.... hello... ഉറങ്ങിയോ???
11:32: എന്തോന്നടെയ് ഇത്? ഉറങ്ങാൻ തമ്മസികൂലെ? എന്ത് വേണം?
11:33: Well.... പള്ള് വിളിക്കരുത്...
11:34: ശെരി, വിളിക്കില്ല പറ!!
11:35: അതേ, പിന്നേ....
11:36: കുരു പൊട്ടിക്കാതെ അളിയാ... Please...
11:37: മറ്റേത് കിട്ടിയോ?
11:38: ഏത് ??
11:40: എഴാമത്തേത്...
11:41: എന്തോന്ന് എഴാമത്തേത്??
11:44: ടെയ്, ഇല്ല ലവൾടെ ഏഴാമത്തെ ക്ലിപ്പ്!!
(കുരു പൊട്ടി)
11:45: പ്ഫ!! പന്ന !്#@!#!്#!്# ഇതിനാണോ ഇത്രോം നേരം ഇയാള് കുറുവി കുറുവി ഇരുന്നേ? അവന്റെ അമ്മൂമേടെ ക്ലിപ്പ്. വെച്ചിട്ട് പോടാ, ഇനി മേലാൽ എനിക്ക് മെസ്സേജ് അയച്ച് പോകരുത്. ഓരോരുത്തന്മാർ ഇറങ്ങികോളും മനുഷ്യന്റെ ഉറക്കം കളയാൻ. ഒരു യോയോ നായർ വന്നിരിക്കുന്നു.
****
08:15: എനിക്ക് കിട്ടി...
08:16: ടെയ്, സോറി ഇന്നലെ ഞാൻ കുറച്ച് ടെൻഷനിൽ ആയിരുന്നു, നിനക്ക് ഫീൽ ചെയ്താ?
08:17: Hmm
08:18: ഒന്ന് അയച്ച് തരോ?
08:19: ഏത് ??
08:20: എഴാമത്തേത്...
08:21: എന്തോന്ന് എഴാമത്തേത്??
08:22: അളിയാ സോറി പറഞ്ഞില്ലേ, ക്ഷമി!!
08:23: A hungry man waits outside hotel with hope no pride, hope that hotel give food, but hotel no food then the hungry man lift the cloth and get the food from വേറെ hotel, hunger goes and hotel close. ഞാൻ എഴുതിയതാണ്, dedicated to you.
08:25: എന്തോന്നെടെയ് ഇത്, ഒന്നും മനസിലായില്ല!!
08:26: വിശന്നിരിക്കുന്നവൻ ഭക്ഷണം കിട്ടും എന്ന പ്രതീക്ഷയിൽ ഹോട്ടലിന്റെ മുന്നിൽ നാണമില്ലാതെ കാത്ത് നില്ക്കും. പക്ഷെ ഹോട്ടലിൽ ഭക്ഷണം ഇല്ലെന്നറിഞ്ഞാൽ lift the cloth മുണ്ട് പൊക്കി കാണിച്ചിട്ട് വേറെ ഭക്ഷണം ഒപ്പിക്കും, വിശന്നിരിക്കുന്നവൻറെ വിശപ്പ് അവൻ എങ്ങനേലും തീര്ക്കും, ജാഡ കാണിച്ച ഭക്ഷണമില്ലാത്ത ബ്ലടി ഹോട്ടൽകാരൻ അത് കണ്ട് മൂ...
08:28: മതി... എല്ലാം മനസിലായി.. bye

Sunday, October 5, 2014
അഭിമുകം - സോഷ്യൽ കൊട്ടേഷൻ
തേപ്പു പെട്ടി ചാനലിന്റെ അഭിമുകം പരിപാടിയിലേക്ക് സ്വാഗതം, ഇന്ന് നമ്മൾ ചര്ച്ച ചെയ്യാൻ പോകുന്നത് സോഷ്യൽ നെറ്റ്‌വർക്ക് കൊട്ടേഷൻ (SK) എന്ന വിഷയം ആണ്. ഈയിടയായി നമ്മൾ സോഷ്യൽ നെറ്റ്വർക്കിൽ കണ്ടു വരുന്ന "നീ ചൊറിഞ്ഞാൽ നമ്മൾ മാന്തും" എന്ന പ്രവണതയെ കുറിച്ചാണ് ഇന്നിവിടെചര്ച്ച ചെയ്യാൻ പോകുന്നത്
കമന്റ് സാബു (മബു), ലൈക് മാഡി (കടി), ഷെയർ സുനി (ഷനി), ഫേക്ക് പ്രൊഫൈൽ ടിന്റു (ഫൂ)
ലേഖകൻ: നമസ്കാരം
ടീം SK: നമസ്കാരം
ലേ: സോഷ്യൽ നെറ്റ്വർക്കിൽ വർദ്ധിച്ചുവരുന്ന ഈ തിണ്ണ മിടുക്കിനെ കുറിച്ച് എന്താണ് നിങ്ങള്ക്ക് പറയാനുള്ളത്, എന്ത് കൊണ്ടാണ് മലയാളികൾ ഇതിൽ ഏറെയും ആകർഷിതരാകുന്നത്?
മബു: അതിപ്പോ, സംഗതി സിമ്പിൾ ആണ്, വേറെ പണി ഒന്നും ഇല്ലാണ്ടിരിക്കുമ്പോൾ ബാക്കി ഉള്ളവർക്ക് പണി കൊടുക്കുക എന്നുള്ളത് നമ്മൾ മലയാളികൾക്ക് ഒരു ശീലമാണല്ലോ. മാത്രമല്ല ഈ പരിപാടിക്ക് പ്രത്യേകിച്ച് ഒരു ചിലവും ഇല്ല, റിസ്കും ഇല്ല. ചുമ്മാ വീട്ടിലിരുന്ന് ബാക്കി ഉള്ളവന്റെ അമ്മക്ക് വിളിക്കുന്നത് ഒരു സുഖല്ലേ, സാറേ??
ലേ: ഇത് എപ്പോ എവിടെ എങ്ങനെ തുടങ്ങി എന്ന് ഒരു ഐഡിയ ഉണ്ടോ?
കടി: നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ ഈ പരിപാടി ഉണ്ട്, പണ്ട് ചായകടയിൽ ഇരുന്ന് സംസാരിക്കുംപോൾ ആയിരുന്നു ഈ "സ്കില്സ്" ഉപയോഗിച്ചിരുന്നത്. നമ്മൾ ന്യു ജെനരേഷൻ അതിനെ ഫേസ്ബുക്കിൽ കൊണ്ട് വന്നു. ശ്രീശാന്തും പ്രിത്വിരാജും ആയിരുന്നു തുടക്കം, ഇപ്പൊ പിന്നെ ഇന്റർനാഷണൽ ലെവൽ ആണ് താത്പര്യം.
ലേ: ഷെയർ സുനി, ഈ ഇടക്ക് താങ്കൾ അമേരിക്കയിലെ ഒരു പത്രത്തെ പള്ള് വിളിച്ച് കുറെ പോസ്റ്റുകൾ ഷെയർ ചെയ്തത് കണ്ടല്ലോ. അവരുടെ പേജിലും കേറി മേയ്യുന്നുണ്ടായിരുന്നു, മാർസ് മിഷൻ സുനിക്ക് അത്രക്ക് പ്രിയപെട്ടതായിരുന്നോ?
ഷനി: മാർസ് മിഷനാ? അതെന്തുവ അണ്ണാ? ഞാൻ കാലത്തെഎണീറ്റപ്പൊ ഫൂ അളിയൻ പത്തിരുപത് പ്രൊഫൈൽ ഉണ്ടാക്കി അവന്മാർടെ അമ്മക്ക് വിളിക്കുന്നു, എന്താണെന്ന് ചോദിച്ചപ്പോ, എല്ലാരും വിളിക്കുന്നുണ്ട് നീയും വിളിച്ചോ എന്ന് പറഞ്ഞു. പിന്നെ ഞാൻ വിടോ, അരമണിക്കൂർ ഇട വിട്ട് ഞാനും കൊടുത്ത് തുടങ്ങി.
ലേ: അല്ല മലയാളത്തിൽ തെറി വിളിച്ചാൽ ഇന്ഗ്ലീഷ്കാർക്ക് മനസിലാകുമോ?
ഷനി: തെറി വിളിക്കുന്നത് നമ്മുടെആത്മസംത്രിപ്തിക്കാണ്, അല്ലാണ്ട് അവന്മാര്ക്ക് മനസിലാകാൻ അല്ല. മനസിലാകുമെങ്കിൽ ഇത്ര ധൈര്യമായി വിളിക്കോ? അതോണ്ടല്ലേ നമ്മുടെ നേതാക്കളുടെ പ്രൊഫൈലിലൊന്നും നമ്മൾ ചൊറിയാൻ പോകാതെ. അടി പാർസൽ ആയി കിട്ടും.
ലേ: പക്ഷെ മലയാളം അറിയാവുന്ന താരങ്ങളെ നിങ്ങൾ വെറുതെ വിടാറില്ലല്ലോ?
ഫൂ: അവന്മാര്ക്ക് മൊട, കുറച്ച് ഗ്ലാമർ ഉണ്ടെന്നും പറഞ്ഞ് ഷോ. വലിയ കാറ്, വലിയ വീട്, പെണ്ണുങ്ങൾ ഫാൻസ്. മൊട കാണിക്കുന്നവന്മാരെ നമ്മൾ നോക്കി ഇരിക്കും. ഒരു ചെറിയ പണി സൈഡിൽ കൂടെ വന്നാൽ മതി അപ്പൊ തീര്ക്കും. പിന്നെ അവൻ ഒരു മാസം തുടര്ച്ചയായി കുളിച്ചാൽ പോലും നാറ്റം പോകില്ല.
ലേ: അപ്പൊ ബേസിക്കലി അസൂയ ആണ് വിഷയം?
ഫൂ: അതിനെ അങ്ങനെയും വിളിക്കാം. സായിപ്പന്മാരെ ചോറിയുന്നത് പുതിയതൊന്നുമല്ല, നാട്ടിൽ വരുന്ന സായിപ്പന്മാരേം നമ്മൾ ചിരിച്ചോണ്ട് തെറി വിളിക്കാറുണ്ടല്ലോ അത് പോലെ തന്നെ ഇതും.
ലേ: പക്ഷെ അങ്ങനെ ചെയ്യുമ്പോ നമ്മുടെ വില അല്ലെ പോകുന്നത്? കൂടെ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും?
കടി: ഇയാൾ ആരുവാ, കുറച്ച് ലൈകും ഷെയറും കിട്ടണം നമ്മൾ ഫേമസ്സ് ആവണം. നാടിനേം കേട്ടിപിടിചോണ്ടിരുന്നാൽ ഇത് നടക്ക്വോ? തെറി വിളിക്കാൻ അത് നമ്മളെ അലട്ടുന്ന പ്രശ്നം ആവണമെന്ന് നിര്ബന്ധം ഒന്നുമില്ല. ഇപ്പൊ തന്നെ ക്രിക്കറ്റിൽ താത്പര്യമേ ഇല്ലാത്ത ഞാൻ 20 ദിവസം അടുപ്പിച്ചാണ് മറിയ ഷേരപ്പോവയെ തെറി വിളിച്ചത്. അവള്ക്കിപ്പോ സച്ചിനെ അറിയില്ലെങ്കിലും മലയാളം തെറി എല്ലാം അറിയാമായിരിക്കും.
ലേ: ഇത് ഒരു പ്രത്യേക തരം മാനസിക വിഭ്രാന്തി ആണെന്നും പറഞ്ഞ് കേള്ക്കുന്നുണ്ട്, ശെരി ആണോ?
മബു: ഏതാവനാണ് അങ്ങനെ പറഞ്ഞത്, അവന്റെ പ്രൊഫൈൽ കാണിച്ച് താ, അവനെ ഇന്ന് നമ്മൾ മാനസിക വിഭ്രാന്തനാക്കും.
ലേ: ഇതൊരുതരം ഗുണ്ടായിസം അല്ലേ?
ഷനി: ആണാ? അങ്ങനെ എങ്കിൽ അങ്ങനെ, ഇയാൾ അഭിമുഖം എടുത്ത് അങ്ങ് ഷെയർ ചെയ്താ മതി.
കടി: അപ്പൊ സാറിനു ആവിശ്യമുള്ളതൊക്കെ കിട്ടീലെ? ഞങ്ങള്ക്ക് പോയിട്ട് വേറെ പണി ഉണ്ട്, ഇന്ന് രണ്ട് പടം ഇറങ്ങുന്നുണ്ട്. പോയി കൂറ റിവ്യു എഴുതണം.
ലേ: അതിന് നിങൾ ഇവിടെ ഇരിക്കുവല്ലേ? പടം കണ്ടില്ലല്ലോ?
മബു: ഹഹ റിവ്യു എഴുതാൻ പടം കാണണമെന്ന് ആര് പറഞ്ഞു? പോസ്റർ നോക്കും, നായകൻ മൊട കാണിച്ചു നില്കുന്നെന്നു തോന്നിയാൽ അപ്പൊ ഒരു നെഗറ്റീവ് റിവ്യു അങ്ങ് എഴുതി ഇടും.
ലേ: ഇത് ജനങ്ങളോട് കാണിക്കുന്ന ചതി അല്ലേ?
കടി: ഡേയ് ഇയാള് ശെരി ആവൂല കേട്ടാ, ചേട്ടന്റെ ഫേസ്ബുക്ക് പേജ് ഒന്ന് പറഞ്ഞേ. ഞങ്ങളോട് ചൊറിഞ്ഞാൽ എന്താകുമെന്ന് കാണിച്ച് തരാം.
ലേ: ചതിക്കല്ലേ, ഞാൻ വെറുതേ!! ശെരി നമ്മുടെ പ്രേക്ഷകരോട് പ്രത്യെകിചെന്തെകിലും പറയാനുണ്ടോ?
SK ടീം: ഈ അവസരത്തിൽ ഞങ്ങൾ നേരത്തെ ഇറക്കിയ "അമ്മക്കൊരു പൊന്നും കുടം" എന്ന ബുക്കിന്റെ രണ്ടാം ഭാഗം ആയി ഇറക്കുന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ ആഗ്രഹിക്കുന്നു "ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ എന്ത് സുഖം" നിങ്ങൾ എല്ലാവരും അത് തീര്ച്ചയായി വാങ്ങിക്കുക വായിക്കുക.
Friday, October 3, 2014
ദാസാചാരം
ഇതെന്താപ്പാ!! ആണുങ്ങൾക്ക് മാനം ഒന്നും ഇല്ലേ? എന്റെ അഭിപ്രായത്തിൽ ആണുങ്ങളും ജീൻസ് ധരിക്കാൻ പാടില്ല. മൂടെണ്ടത് മൂടി വെക്കണം!! എന്റെ കണ്ണുകൾ തുറന്ന ദാസേട്ടന് നന്ദി!!
അല്ലേട്ടാ, ഏതേലും അപകട സാഹചര്യത്തിൽ, മുണ്ട് മടക്കി കുത്തി ഓടും പോലെ സാരി പൊക്കി പിടിച്ച് ഓടണം ആയിരിക്കും അല്ലെ?
പിന്നെ, ഫ്ലൊറിടയിലെ തോട്ടത്തിൽ തുളസി കൃഷി ആയിരിക്കും അല്ലേ?
Thursday, October 2, 2014
ചാണ്ടിജയന്തി
മലയാളീസ് - സ്വാതന്ത്ര്യം മേടിച്ച് തന്ന ഗാന്ധിജി ജനിച്ച ദിവസം സ്വാതന്ത്ര്യം ഇല്ലാതെ ജീവികേണ്ടി വന്ന സമൂഹം!!
#dryday #alcoholban #drykerala #kudivellaprashnam
പറയുമ്പോലെ ഇപ്പൊ എന്നും ഗാന്ധിജയന്തി ആണല്ലോ, സോറി ഗാന്ധിജയന്തി അല്ല ചാണ്ടിജയന്തി!!
ഗാന്ധി സ്വപ്നത്തിൽ പോലും ഓർത്ത് കാണില്ല അങ്ങോർക്ക് ഇങ്ങനൊരു കൊമ്പറ്റീറ്റർ ഉണ്ടാകുമെന്ന്!!
Sunday, September 28, 2014
ഗദ്യം - സ്വാതന്ത്ര്യം ജനാധിപത്യം - മാതൃസ്നേഹം!!
സ്ഥിരമായി നമ്മുടെ വീട്ടിൽ കള്ളന്മാർ കേറുന്നു
മോഷണം കാരണം നമ്മൾ പട്ടിണിയിൽ ആകുന്നു
ഭാഗ്യവശാൽ ഒരു ദിവസം അതിൽ ഒരു കള്ളൻ പിടിക്കപ്പെടുന്നു
വർഷങ്ങൾക്ക് ശേഷം അയാളെ കോടതി ശിക്ഷിക്കാൻ വിധിക്കുന്നു
അത് കേട്ടപാടെ, നമ്മുടെ വീട്ടുകാർ തന്നെ അതിനെതിരെ ബഹളം ഉണ്ടാക്കുന്നു
ബസ്സ് കത്തിക്കുന്നു കടകൾ തകര്ക്കുന്നു ആത്മഹത്യ വരെ ചെയ്യുന്നു
വീട്ടിലെങ്ങും കരച്ചിലും പിഴിച്ചിലും
ഇതൊക്കെ കണ്ട് വീട്ടിലെ ഏറ്റവും ഇളയവൻ വണ്ടർ അടിച്ചിരിക്കുന്നു
രണ്ടാമത്തവൻ ഫേസ്ബുക്കിൽ ഇത് എഴുതി ഇടുന്നു
മൂന്നാമത്തവൻ അത് വായിക്കുന്നു
നാലമത്തവൻ അത് മറ്റുള്ളവരോട് പറയുന്നു
പക്ഷെ അമ്മക്ക് ഏറ്റവും വേണ്ടപെട്ട അന്ജാമൻ,
മറ്റൊരു അമ്മക്ക് വേണ്ടി ബസ്സ് കത്തിക്കാൻ ഇറങ്ങി പോകുന്നു!!
by
പ്രവാസി ശശി
ഡാം പോയ നഗർ
തേഞ്ഞൊട്ടി പഞ്ചായത്ത്
തിരുവനന്തപുരം W

Saturday, September 20, 2014
മാറുന്ന മനുഷ്യസ്നേഹം!!
അവൻ: അളിയാ അറിഞ്ഞാ ക്രിസ് കെയിൻസ് ജീവിക്കാൻ വക ഇല്ലാതെ ബസ് സ്റ്റോപ്പ് കഴുവുന്നത്രേ. പാവം അല്ലെ? എന്ത് നല്ല കളിക്കാരാൻ ആയിരുന്നു!! ദൈവം ഇത്ര ക്രൂരനാണോ?
ഞാൻ പത്രം ഉറക്കെ വായിച്ചു "കാശ്മീരിൽ മരണം 280 കഴിഞ്ഞു, കുടുംബങ്ങൾ ചിന്ന ഭിന്നമായി"
അവൻ: കാശ്മീരിൽ എന്താ പ്രശ്നം? വെടിവെപ്പാണോ? ഇവരെ കൊണ്ട് വലിയ ശല്യം തന്നെ!!
ഞാൻ: മനുഷ്യൻ എത്ര ക്രൂരനാണെന്ന് നീ ആലോചിച്ചിട്ടുണ്ടോ?
അവൻ: ഞാൻ പോകുന്നു, എനിക്ക് ഐസ് ബക്കറ്റ് ചാലെഞ്ചിന്റെ വീഡിയോ ഫേസ്ബുക്കിൽ അപലോഡ് ചെയ്യണം.
ഞാൻ: :)
സിറിയയിൽ ബോംബ് പോട്ടുന്ന വാർത്തയെക്കാളും വായനക്കാർ വായിക്കുന്നത് ഐഫോണ്‍ 6 താഴെ വീണു പൊട്ടിയ വാർത്തയാണല്ലോ!!

Sunday, September 14, 2014
അച്ചടി ഭാഷ
കഥ നടക്കുന്നത് കുറച്ച് കാലം മുൻപ്
സ് ഥലം കേരള തമിഴ്‌നാട് ബോർടർ
അവസ്ഥ ആന റോഡിൽ ഇറങ്ങി വണ്ടി മുന്നോട്ട് പോകാൻ വയ്യാണ്ട് സ്റ്റക്ക് ആയി നില്ക്കുന്നു
കഥാപാത്രങ്ങൾ:
കോട്ടയം ലിജോ (കോലി)
ചെറിയ വിഷ്ണു (ചെവി)
വലിയ വിഷ്ണു (വാവ)
ലഹരി സാബു (ലിസ)
ഞാൻ (ഞാൻ)
വണ്ടിക്കകത്ത് പൊരിഞ്ഞ തർക്കം
കോലി: എടാ എന്തൊക്കെ പറഞ്ഞാലും കോട്ടയത്തെ ഫാഷ ഉണ്ടല്ലോ, അതാണ് അച്ചടി ഫാഷ.
ഞാൻ: എന്ത് വെച്ചടി ഭാഷയാ?
കോലി: പ്ഫ!! വെച്ചടി അല്ല, അച്ചടി, അച്ചടി
ചെവി: അളിയാ, അച്ചാറിന്റെ "അച്ച"നും, വെടിയുടെ "ടി"യും
ഞാൻ: അതന്നല്ലേ ഞാനും പറഞ്ഞത്, എനിവേസ് അച്ചാറിന് അച്ഛനുള്ള കാര്യം ഇപ്പഴാണ് ഞാൻ അറിഞ്ഞത്. "I am the sorry"
വാവ: തിരോന്തോരത്തെ ഭാഷക്ക് യെന്തെരെടെയ് ഒരു കുഴപ്പം?
കോലി: ഹോ, എന്തൊരു കൂറ ഫാഷ ആണത്. കേൾക്കുംബോൾ തന്നെ അറപ്പ് തോന്നും. "എന്തര് മൊട?", "അടിച്ച് റൊട്ടി ആക്കും", "കലിപ്പ് തന്നെ?", "വേഷാ കിട്ടിയാ?", "അഴുക്ക പയല്", അസഹനീയം.
ഞാൻ: ബെസ്റ്റ്, അതൊക്കെ മാറ്റി, "എന്തുവാ അഹങ്കാരം", "അടി തന്ന് പത്തിരി പോലെ ആക്കും", "കുഴപ്പം ഉണ്ടാക്കാനാണോ ഫാവം", "നന്നായി അനുഭവിച്ചു അല്ലെ?", "കൊള്ളരുതാത്ത യുവാവ്" എന്നൊക്കെ പറഞ്ഞാൽ നല്ല എഫ്ഫക്റ്റ് ആയിരിക്കും. എണീറ്റ് പോടേയ്.
കീരിക്കാടാൻ ജോസ് അടിക്കാൻ വരുമ്പോ ലാലേട്ടൻ "Hey gunda, Don't fight with me, I am a paavam" എന്ന് പറഞ്ഞാൽ എങ്ങനിരിക്കും, അത് പോലെ ആണ് നിന്റെ അച്ചടി ഫാഷ. അത് ബുക്കിൽ അച്ചടിച്ച് വെക്കാനെ കൊള്ളതുള്ളു, പറഞ്ഞ് തരാൻ വേറെ ആള് വേണം.
കോലി: ഒന്ന് പോടോ, ഇവിടുത്തെ ആള്കാരെ പോലെ തന്നെ ഫാഷയും.
വാവ: പയലേ മിണ്ടാതിരുന്നില്ലേ ഇപ്പൊ പിടിച്ച് ആനക്ക് ഇട്ടു കൊടുക്കും.
ലിസ: അയ്യോ ആന ഇറങ്ങിയോ, ഒരു ഫുൾ ഇനീം ബാക്കി ഇരിപ്പുണ്ട്, ഞാൻ അപ്പഴേ പറഞ്ഞതാ തീർക്കാന്ന്. ഇപ്പൊ എന്തായി. അതടിക്കും മുന്നേ വെല്ലോം ആന എന്ന്നെ തട്ടിയാൽ ഒരുത്തനേം ഞാൻ വെറുതെ വിടില്ല.
ചെവി: അത്രക്ക് ദണ്ണമാണേ നീ പോയി ആ ആനയോട് പറ നിന്നെ മാത്രം കൊല്ലരുതേ എന്ന്.
ലിസ: അയ്യട എന്നിട്ട് വേണം ആ ഗ്യാപ്പിൽ നിനക്കൊക്കെ അതടിച്ച് തീർക്കാൻ.
ഞാൻ തിരിഞ്ഞ് കോലിയെ നോക്കി, അവൻ ടെസ്പ് ആണ്.
ഡാൻസ് കളിക്കാൻ ആവേശത്തോടെ പോയാ ഡാൻസ് കാരീടെ ചെറുവിരൽ മേശയുടെ കാലിൽ തട്ടിയ പോലെ ആയിരുന്നു എന്റെ മറുപടി അവനിൽ പതിച്ചത്.
കൊളപുള്ളി അപ്പന് ജഗന്നാതനോട് തോന്നിയ അതെ വികാരം അവന് എന്നോട് തോന്നിയിട്ടുണ്ടാകാം.
പെട്ടെന്നാണ് ഔര് ജീപ്പ് നമ്മളെ ഒവർട്ടേക്ക് ചെയ്ത് പോയത്
ആൾ-റെടി, കൂനിൻമേൽ കുരുപോട്ടിയിരുന്ന കോലി അത് കണ്ടതും ഒരൊറ്റ തെറി
"നിന്റെ അപ്പന്റെ വകയാണോടാ "മലരേ" (അച്ചടി ഫാഷ?), ഈ റോഡ്?" എന്ന്
ജീപ്പിൽ ഉണ്ടായിരുന്ന പയ്യന്മാർ ഒന്നും പറയാണ്ട് പോയി, ജസ്റ്റ് ഒന്ന് ചെറഞ്ഞു. (ഇനീപ്പോ ഇവന്മാരും കോട്ടയം അച്ചടി ഫാഷ ടീംസ് ആണോ?)
കുറച്ച് കഴിഞ്ഞാണ് മനസിലായത് അവർ അവിടുത്തെ ലോകല്സ് ആണെന്നും, ആനയെ റോഡിൽ നിന്ന് ഓടിക്കാൻ വേണ്ടിയാണ് നമ്മളെ ഒവർട്ടേക്ക് ചെയ്ത് പോയതെന്നും!!
തൃപ്തി ആയി ഗോഫിയെട്ടാ തൃപ്തി ആയി
അവന്മാര് നീറ്റ് ആയിട്ട് ആ ആനയെ ഓടിച്ച് വിട്ടു, വണ്ടികൾ പതുക്കെ നീങ്ങി തുടങ്ങി.
പെട്ടെന്നാണ് നമ്മൾ അത് ശ്രദ്ധിച്ചത്, അടുത്ത ജങ്ക്ഷനിൽ ഒരു കൂട്ടം നല്ല ആരോഗ്യമുള്ള യുവാക്കൾ (ഏതായാലും കോട്ടയം ടീംസ് അല്ല) ഓരോ വണ്ടിയും ചെക്ക് ചെയ്ത് കടത്തി വിട്ടോണ്ടിരിക്കുന്നു.
അടുത്തപ്പോ കാര്യം മനസിലായി, ആ കൂട്ടം വേറെ ആരുമല്ല, നേരത്തെ ജീപ്പിൽ പോയ അതെ ടീംസ്.
കാര്യങ്ങൾ എന്താണ്ട് തീരുമാനമായി. എന്റെ ബാഗൊക്കെ സൂക്ഷിച്ച് വെച്ച്, ഞാൻ റെഡി ആയിരുന്നു. എന്ത് കൊണ്ടോ വീട്ടുകാരെ പെട്ടെന്ന് മിസ്സ് ചെയ്യാൻ തുടങ്ങി. അഛാ അമ്മെ എന്നോട് ക്ഷമിക്കു, വെറും ഷോ മാത്രേ ഉള്ളു ഞാൻ ഒരു പാവമാണ്. നെഞ്ചിടി കാരണം ഷർട്ടിന്റെ ബട്ടൻസ് പൊട്ടുമെന്നാ തോന്നുന്നേ.
വണ്ടി അവന്മാരുടെ അടുത്തെത്തി. ഇതിലും ഭേദം ആനയുടെ അടുത്ത് നിറുത്തുന്നതായിരുന്നു.
വളരെ മര്യാദയോടെ ആ കൂട്ടത്തിൽ നിന്ന് ഒരു പയ്യന് വന്ന് ചോദിച്ചു "ചേട്ടാ, തന്തക്ക് വിളിച്ച ആ "പോണ്ടിച്ചേരി" മോനെ (ഹൊ കടുത്തു) മാത്രം ഇങ്ങ് ഇറക്കി വിട്ടാൽ മതി, എന്നിട്ട് നിങ്ങൾ പൊയ്ക്കോ"
അച്ചടി ഭാഷയെ കുറിച്ചു വാദിച്ചോണ്ടിരുന്ന കോലിയുടെ മുട്ടടി ഭാഷ നമ്മൾ കേള്ക്കാൻ തുടങ്ങി. ചാകും മുന്നേ ഫുൾ അടിച്ച് തീർക്കാൻ ശ്രമിക്കുന്ന ലിസയുടെ ഗുളുഗുളു ശബ്ദവും.
പെട്ടെന്നാണ് അത് സംഭവിച്ചത്, രാവണനുമായി എറ്റുമുട്ടിക്കൊണ്ടിരുന്ന അർജുനന്റെ അമ്പുകൾ തീർന്നപ്പോൾ ഭഗവാൻ ശിവൻ ഒരു ലോഡ് അമ്പുകൾ കൊടുത്ത പോലെ (എന്ത്, ഇതെപ്പാ? ഹേ ഭക്താ!! കഥയിൽ ചോദ്യമില്ല, ഏതായാലും ഏഷ്യാനെറ്റിൽ കാണിക്കുന്നേനെക്കാളും കൊള്ളാം.) അതുവരെ ആന ഇറങ്ങിയത് പോലും അറിയാതെ (വക വെയ്കാതെ) കിടന്നു ഉറങ്ങിക്കൊണ്ടിരുന്ന അനീഷേട്ടൻ (നമ്മുടെ കത്തനാർ, എന്നും നമ്മുടെ രക്ഷകൻ) ഡൈവ് ചെയ്ത് എണീറ്റ് ഒരു ടയലോഗ്
"അയ്യോ, ക്ഷമിക്കണേ, അവൻ അറിയാതെ വിളിച്ച് പോയതാണ്, ടെൻഷൻ കൊണ്ടാണ് അങ്ങനെ പറ്റി പോയത്, അവനു വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു"
ടീംസ്: അല്ല ചേട്ടാ, ടെൻഷൻ ആയാൽ ചുമ്മാ പോകുന്നവരെ തന്തക്ക് വിളിക്കുകയാണോ വേണ്ടത്? ഇവനൊക്കെ എവിടുന്ന് വരുന്നു? (കോട്ടയം കോട്ടയം)
അനീഷേട്ടൻ പിന്നെയും അതേ ടയലോഗ്

വെച്ചടി ഭാഷയിൽ രണ്ട് തെറി കൂടെ വിളിച്ചിട്ട് അവന്മാര് പോയി.
അനീഷേട്ടൻ ഉറക്കം കണ്ടിന്യു ചെയ്തു
എനിക്ക് ശ്വാസം തിരിച്ച് കിട്ടി
കിണറിന്റെ മുകളിൽ ഊഞ്ഞാൽ ആടിക്കൊണ്ടിരുന്നപ്പോൾ കയർ പൊട്ടി വീണ് സ്റ്റിക്കർ ആകാൻ ഇരുന്നവൻ, കപ്പിയിൽ കുടുങ്ങി തൂങ്ങി കിടന്ന ഒരു ഫീലിംഗ് ആയിരുന്നു കോലിയുടെ മുഖത്ത്.
നിറഞ്ഞ് ഉന്തി തള്ളിയ കണ്ണുകളുമായി "ഹവ" ആയിരുന്ന കോലിയോടു ഞാൻ ചോദിച്ചു
"ഈ അച്ചടി ഭാഷ എന്ന് പറഞ്ഞാൽ, അച്ചന് വിളിച്ച് അടി വാങ്ങാനുള്ള ഭാഷ ആണോ അളിയാ?"
ശുഭം!!

Tuesday, September 9, 2014
ഷാരുഖ് ഖാന്റെ 10 പാക്ക്!!
ഇവിടെ: ഹലോ!!
അവിടെ: നമസ്കാരം സിൽക്ക് എയർ, തിരുവനന്തപുരം.
ഇവിടെ: നമസ്കാരം, ഒരു സംശയം ചോദിക്കാനാ വിളിച്ചത്!!
അവിടെ: എന്താണ് സർ സംശയം? ചോദിചോളു
ഇവിടെ: ഈ ഷാരൂഖ് ഖാന് നിങ്ങടെ വിമാനത്തിൽ യാത്ര ചെയ്യാൻ, അധികം കാശ് കൊടുക്കണോ?
അവിടെ: അതിന്റെ അവിശ്യമെന്താ സർ? അദ്ദേഹം നമ്മുടെ വിമാനത്തിൽ പോകുന്നതിൽ നമുക്ക് സന്തോഷമേ ഉള്ളു!!
ഇവിടെ: അത് പറ, അപ്പൊ നമ്മളെ പോലത്തെ പാവങ്ങൾക്കെ, നിങ്ങടെ നിയമവും കോപ്പുമൊക്കെ ബാധകമുള്ളു അല്ലേ?
അവിടെ: അങ്ങനെ തോന്നാൻ കാരണം?
ഇവിടെ: കഴിഞ്ഞ പ്രാവിശ്യം എന്റെ ലഗ്ഗേജിൽ രണ്ടു പാക്ക് കൂടുതൽ ആണെന്ന് പറഞ്ഞ് എന്നെ എന്ത് മാത്രം ഓടിച്ചു. ഈ ഷാരുഖ് ഖാന് 10 പാക്ക് ഉണ്ടെന്ന് ഇന്ന് പേപ്പറിൽ വായിച്ചല്ലോ, അതൊന്നും നിങ്ങൾക്ക് കുഴപ്പമില്ല അല്ലേ?
അവിടെ: ഹഹ, സർ അത് വയറ്റിലെ പാക്കാ!
ഇവിടെ: വെറ്റയും പാക്കും എന്ന് കേട്ടിട്ടുണ്ട്, ഇതെന്താ വയറ്റിലെ പാക്ക്?
അവിടെ: സർ അത് അദ്ധേഹത്തിന്റെ വയറിനുള്ളിലെ പാക്കാ!
ഇവിടെ: കഴിഞ്ഞ ആഴ്ച്ച അല്ലെ ഒരുത്തനെ നിങ്ങൾ വയറ്റിൽ എന്തോ പാക്ക് ചെയ്ത് കൊണ്ട് വന്നതിന് അറസ്റ്റ് ചെയ്തത്, ഇങ്ങൊർക്ക് ഇതൊന്നും ബാധകമല്ലേ?
അവിടെ: ഹോ! സർ അത് ഷാരൂഖ് ഖാന്റെ വയറ്റിലെ മസിൽ ആണെന്ന്!!
ഇവിടെ: മസിലോ? ഒരുത്തന് മസിൽ വന്നാലോക്കെ പത്രത്തിൽ ഇപ്പൊ വാർത്ത വരുമോ?
അവിടെ: അതിപ്പോ പത്രകാരോട് ചോദിക്കണം!!
ഇവിടെ: ഇവിടെ മിസൈൽ വിട്ട് ഓരോരുത്തർ ചാകുമ്പൊളാ അവന്റെ ഒരു മസിൽ!!അപ്പൊ ശെരി, ഹാപ്പി ഓണം!!
അവിടെ: ഹാപ്പി ഓണം സർ!
ഇവിടെ: ആ പിന്നെ, നാട്ടിൽ ബാറോക്കെ പൂട്ടുവാ, നിങ്ങടെ പിള്ളേരോട് ഇനിയെങ്കിലും മലയാളികളുടെ അവസ്ഥ കണക്കാക്കി മുഖം ചുളുക്കാണ്ട് സ്മാൾ ഒഴിച്ച് തരാൻ പറയണം കേട്ടോ!!
-കട്ട്- ബീപ് ബീപ്....
ഹ്മ്, അവള്ക്ക് പിടിചില്ലാന്ന് തോന്നുന്നു!! ഹോ, ഒരു ഫാമിലി പാക്ക് കൊണ്ട് നടക്കാൻ കഷ്ട്ട പെടുന്ന കാര്യം നമുക്കെ അറിയൂ, അപ്പോഴാ അവന്റെ ഒക്കെ ഒരു 10 പാക്ക്!! ബ്ലഡി ഇടിയറ്റ്, മൊത്തം ഗ്രാഫിക്സ് ആയിരിക്കും!! പിന്നല്ല!!
Location:
Singapore
Thursday, May 23, 2013
ഞാനൊരു മുട്ടൻ മലയാളീ, അയാമെ ട്ടിപ്പിക്കൽ മലയാളീ
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
ദത്തിനെ പൊക്കിയാൽ നില വിളി
ശാന്തനെ പൊക്കിയാൽ പള്ള് വിളി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
ഒബാമ ജയിക്കാൻ നേര്ച്ച തിരി
അച്യുതൻ തോറ്റാൽ പൊട്ടിച്ചിരി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
കാശ് കിട്ടുമ്പോൾ കെട്ടിപിടി കാര്യം കഴിഞ്ഞാൽ പാർട്ടി കൊടി
ഞാനൊരു മുട്ടൻ മലയാളീ അയാമെ ട്ടിപ്പിക്കൽ മലയാളീ
പുറത്തു വന്നാൽ Mr ക്ലീൻ
അകത്തു മൊത്തം തുണ്ട് സീൻ
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
പീഡനം കേട്ടാൽ മെഴുകുതിരി
നാട്ടിലെ പെണ്ണുങ്ങളെ പച്ച തെറി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
നോക്കി ചിരിച്ചാൽ അവൾ എന്റെ സഖി
പുഛിച്ചു പോയാൽ അവൾ പൂര വെടി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
കഷ്ടപെട്ടാൽ പാവം ഗെടി
രക്ഷപെട്ടാൽ ഓടിച്ചിട്ട് ഇടി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
രാവിലെ മൊത്തം കള്ളുകുടി
രാത്രി ആയാൽ വെള്ളമടി
ഞാനൊരു മുട്ടൻ മലയാളീ
അയാമെ ട്ടിപ്പിക്കൽ മലയാളീ
അതെ ഞാനൊരു മലയാളീ ആണ് ലോകത്തിലെ ഏറ്റവും മുട്ടൻ സമൂഹത്തിൽ പെട്ടവൻ. എനിക്ക് ഒരുത്തനും രക്ഷപെടുന്നത് പിടിക്കില്ല, പ്രത്യേകിച്ച് അത് മലയാളീ ആണെങ്കിൽ. ഒരു പെണ്ണുങ്ങളുംധൈര്യത്തോടെ സംസാരിച്ചാൽ പിടിക്കില്ല, തെറി വിളിച്ചു അടക്കും ഞാൻ, ഒരു മലയാളീ എന്തേലും സാധിച്ചാൽ ഞാൻ മൈൻഡ് ചെയ്യില്ല, പക്ഷെ എന്തേലും അലംബ് കാണിച്ചെന്നു കേട്ടാൽ മതി പിന്നെ അവന്റെ ടൈം, ജീവിതത്തിൽ ക്യൂ നിന്നിട്ടില്ലെങ്കിലും രഞ്ജിനി ക്യൂ നിന്നില്ലേൽ ഞാൻ കലിപ്പുണ്ടാക്കും, പോലീസിനെ ഫുൾ ടൈം തെറി വിളിക്കുമെങ്കിലും മണി അടിച്ചാൽ മണിയെ തെറി വിളിക്കും, ശ്രീ ശാന്ത് കോഴ വാങ്ങിച്ചാലും ഇല്ലെങ്കിലും ഡെയിലി അവനെ പറ്റി തെറി എഴുതി പോസ്റ്റ് ഇടും, പ്രിത്വിരാജിനെ ഹിന്ദികാർ പൊക്കി പറഞ്ഞാലും എനിക്ക് അവൻ ഒരു അഹങ്കാരി ആയിരിക്കും, ഉമ്മൻ ചാണ്ടി 100 നല്ല കാര്യം ചെയ്താലും ഒരു മന്ത്രി അലംപുണ്ടാക്കിയാൽ ഞാൻ സർക്കാറിനെ തെറി പറയും, എന്റെ വീട്ടിലെ ഒഴിച്ച് ബാക്കി പെണ്ണുങ്ങളെല്ലാം പോക്കാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഞാൻ പറയും, അത് ചോദ്യം ചെയ്യാം വന്ന വന്നവനെ കുറിച്ചും ഞാൻ പറയും, because ഞാനൊരു മുട്ടൻ മലയാളീ അയാമെ ട്ടിപ്പിക്കൽ മലയാളീ
എന്നെ ചൊറിയാണ്ട് പോയാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലേൽ സുരേഷ് ഗോപി പറയുന്നത് പോലെ "ഒരു ഒറ്റ പോസ്റ്റ് മതി ജീവിതം മാറ്റാൻ"
ഒന്നൂടെ ഓർത്തോ "ഞാനൊരു മുട്ടൻ മലയാളീ, അയാമെ ട്ടിപ്പിക്കൽ മലയാളീ"
Just Remember That!!
എന്താടോ വാര്യരെ ഞാൻ നന്നാവാത്തേ!!

Subscribe to:
Posts (Atom)
Copyright
Ayaam a sambavam by Chullan is licensed under a Creative Commons Attribution-No Derivative Works 2.5 India License.
Based on a work at iamasambavam.blogspot.com.