Wednesday, June 15, 2016

നീല തടാകത്തിലെ ചൂട് വെള്ളം | അനുഭവ കഥ | നര്‍മ്മം | നുറുങ്ങുകള്‍

രാവിലെ തന്നെ 80 പേജുള്ള ഒരു ടോക്കുമെന്റ്റ് വായിച്ച് ഒരു തീരുമാനമാക്കേണ്ടതുണ്ട്...

33 പേജ് ആയതേ ഉള്ളു, ഉറക്കം വന്നിട്ട് വയ്യ..

തുടര്‍ന്ന് വായിക്കാന്‍ ശ്രമിക്കുമ്പോള്‍, "താരെ സമീന്‍ പേ" സിനിമയില്‍ കണ്ട പോലെ...

അക്ഷരങ്ങള്‍ പറന്ന് പറന്ന് പോകുന്നു...

ഒരു വലിയ നീല തടാകം കാണുന്നു.. വെള്ളത്തിന് അല്‍പ്പം ചൂടുണ്ട്..
കബാലി ഗെറ്റപ്പില്‍ ഞാന്‍ തീരത്ത് ഇരിക്കുന്നു..
പെട്ടെന്നാരോ എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു.. ശ്വാസം കിട്ടുന്നില്ല..

"അമ്മേഏഏഏഏ....."  ഒരു അലര്‍ച്ചയോടെ ഞെട്ടി എണീറ്റു...

കണ്ണ് തുറന്ന് നോക്കിയപ്പോ.. കുടിക്കാന്‍ വെച്ചിരിക്കുന്ന ചൂട് വെള്ളത്തില്‍ ഉറക്കം വന്ന് മോന്ത തൂങ്ങി മൂക്ക് മുങ്ങി പോയതാണ്.. ശ്ശ്ശ്ശ്....

ഒരു ചമ്മലോടെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.. ചുറ്റും എന്നില്‍ നട്ടിരിക്കുന്ന കുറെ മാക്രി കണ്ണുകള്‍.. പായലുകൾ എല്ലാം ഉറക്കം തൂങ്ങി ഇരിക്കുവായിരുന്നു എന്ന് തോന്നുന്നു.


Everybody go to your classes.. എന്നും പറഞ്ഞ് ഞാന്‍ പിന്നേം വായിക്കാന്‍ തുടങ്ങി.. പേജ് 34..

NB: ഉറക്കം പോകാന്‍ എഴുതിയതാണ്.. ഭാര്യയെ വിളിച്ച് പറഞ്ഞപ്പോ "രാത്രി രണ്ട് മണിവരെ ഫോണും തോണ്ടി ഇരിക്കുമ്പോ ആലോചിക്കണം" എന്നാണ് മറുപടി ലഭിച്ചത്.. പക്ഷെ ഇത്തരം സാന്തുലുകാവസ്ഥയിലൂടെ (യെന്തര്??) നിങ്ങളില്‍ പലരും രാവിലെ കടന്ന് പോകുന്നുണ്ടാകും, നെറ്റിയിലും കവിളിലും കീബോർഡ് അക്ഷരങ്ങൾ പതിയുന്നുണ്ടാകും, മൂക്ക് കൊണ്ട് മോണിറ്ററിൽ എഴുതുന്നുണ്ടാകും, ഉറക്കത്തിന്‍റെ ആവിഷ്കാര കൊണകത്തിലൂടെ ഉയര്‍ത്തെഴുനെല്കാന്‍ ഇത് സഹായിക്കട്ടെ.. (എണീറ്റിരുന്നു പണി ചെയ്യെടെ എന്ന് കാവ്യാത്മകമായി പറഞ്ഞതാ)

#chummaveruthe #jottednotes #sambavamkadhakal #officestories #VereTagOnnumOrmaVarunnilla

Monday, June 6, 2016

ആത്മഹത്യാ കുറിപ്പ് | നിങ്ങളോട് ഒരു ചോദ്യം | Suicide Note | Athmahathya Kurippu

ആത്മഹത്യാ കുറിപ്പ്
  • എന്താണ് ഈ ആത്മഹത്യാ കുറിപ്പ്? 
  • ഇതിപ്പോ പുതിയതൊന്നും അല്ലല്ലോ ആളുകൾ ആത്മഹത്യ ചെയ്യുന്നത് വളരെ സാധാരണയായ സംഭവമല്ലേ?
  • ജീവിക്കാൻ കഴിവില്ലാത്തവൻ ആത്മഹത്യ ചെയ്യുന്നു, അതിന് ഞങ്ങളെന്ത് പിഴച്ചു?
  • പിന്നേ, സാമൂഹിക പ്രശ്നം, വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ സമയമില്ല പിന്നെയല്ലേ സാമൂഹിക പ്രശ്നം.
  • അവളുടെ വീഡിയോ ചുമ്മാ അങ്ങ് ഇറങ്ങുമോ ഇതവൾ അറിഞ്ഞു കൊണ്ട് തന്നെയാകും
  • എനിക്ക് കൂടെ അയച്ച് താ അളിയാ, നിന്റെ അമ്മയോ പെങ്ങളോ ഒന്നുമല്ലല്ലോ
  • അവൾ പോക്കാ, ഒന്ന് മുട്ടി നോക്കിയാലോ 
  • കുടുമ്പത്തിന്റെ മാനം കളയാൻ പിറന്ന പിശാച്
  • ഇനി ഇവളെ ആര് കല്യാണം കഴിക്കും 
  • മരിച്ചാൽ അതോടു കൂടി തീർന്നേനെ എല്ലാം
  • അവൾ സൂക്ഷിക്കണമായിരുന്നു
  • സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞ് അഹങ്കരിച്ച് നടന്നതല്ലേ, ഇപ്പൊ എന്തായി?
  • എന്തൊരു ഐറ്റം അളിയാ...
  • അവളുടെ ഇളക്കത്തിന് അവൾക്ക് കിട്ടി
മുകളിൽ പറഞ്ഞത് ചിലതൊക്കെ നിങ്ങൾ എല്ലാവരും എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞ് കേട്ട് കാണും. 

നിഗമനം
നടന്നത് ഒരു ആത്മഹത്യ, കാരണം ഏതോ മനോരോഗികളുടെ കാമ ഭ്രാന്ത്, നഷ്ടം അവൾക്ക് മാത്രം, കുറ്റം?? അതും അവൾക്ക് മാത്രം 

സമൂഹത്തിനോട് 
മുകളിൽ പറഞ്ഞ എന്തിലെങ്കിലും ശെരിക്കുള്ള തെറ്റുകാരെ നമ്മൾ കുറ്റം പറയുന്നുണ്ടോ? അവരെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ടോ? അവർ ആരാണെന്ന് പുറത്ത് അറിയുന്നുണ്ടോ? 

ബാധിതയായ ആ സഹൊദരിയോട് 
ഇത്തരം കാമ ഭ്രാന്തന്മാർക്ക് വേണ്ടിയും, കപട സദാചാരിക്കൾക്ക്  വേണ്ടിയും അവസാനിപ്പിക്കാൻ ഉള്ളതാണോ ഈ സുന്ദരമായ ജീവിതം? 
"ജീവിതം അതിജീവനമാണ്‌ മരണം കീഴടങ്ങലും"



സ്ത്രീ അബലയല്ല അവൾ ഒരു അഭയമാണ്


ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്ന വിഷയം ഇതാണ്, ഒളിക്യാമറാ ദ്രിശ്യങ്ങളിലൂടെ ബാധിക്കപെട്ട ഒരു പെൺകുട്ടിയുടെ കഥ, അവൾ അതിൽ നിന്ന് എങ്ങനെ പുനർ ജനിക്കുന്നു എന്ന് പറയുന്ന കഥ.

കാണുക, ഷെയർ ചെയ്യുക, ഒരാളുടെയെങ്കിലും ജീവിതം ഇത് കാരണം മാറുമെങ്കിൽ, ഒരു ജീവനെങ്കിലും രക്ഷിക്കാൻ നമ്മൾക്ക് കഴിഞ്ഞെങ്കിൽ ഈ ചിത്രത്തിന്റെ ഉദ്ദേശം സാഫല്യമാകും :)

നന്ദി
സൂരജ് (Mr. Sambavam)
www.weareasambavam.info

Tuesday, May 31, 2016

പ്രേമോത്സവം | Celebrating an Age of Premam :)

ഞങ്ങളെയും പ്രേമൊത്സവത്തിന്റെ ഭാഗമാക്കിയ മലയാള മനോരമക്ക് നന്ദി :)


പ്രേമം തന്നെയാണ് എല്ലാത്തിനും പിന്നിൽ :)





Monday, May 16, 2016

കവിത: ഇലക്ഷനും മനുഷ്യനും

ഒന്നോർത്താൽ ഇലക്ഷനും മനുഷ്യനും ഒരു പോലെയാണ്

കാര്യത്തോടടുക്കുമ്പോഴെ ചൂടുള്ളു, ചൂടാകാറുള്ളു
ഇന്നലെ വരെ അന്യരായിരുന്നവർ ഇന്ന് സ്നേഹിതരാകുന്നു!!

വേറിട്ട കാഴ്ച്ചപാടുള്ളവർ വെറുക്കപെട്ടവരും,
ഉപയോഗശൂന്യരായവർ ഉപേക്ഷിക്കപ്പെട്ടവരും ആയി മാറുന്നു!!

യുക്തിയെക്കാളും വ്യക്തികൾ മാത്രകയാകുന്നു,
ഭക്തി പോലും മുക്തി തേടി അലയുന്നു!!

ചോർച്ചകൾ ചർച്ചകളാകുന്നു,
ചർച്ചകൾക്ക് മൂർഛയേറുന്നു!!

സ്നേഹം നടിക്കപെടുന്നു,
മോഹം കൊടുക്കപെടുന്നു!!

അപമാനിക്കപെട്ടവർ അഭിമാനമാകുന്നു,
അഭിമാനിക്കപെട്ടവർ അപമാനമേറുന്നു!!

ഒന്നും മനസിലാകാതെ കഴ്ച്ചകരാകുന്ന ഒരു കൂട്ടർ
കാഴ്ചകളെ പോലും വേഴ്ചകളാക്കുന്ന മറുകൂട്ടർ!!

വിദ്ധ്യാഭാസം അഭ്യാസത്തിന് മുകളിലല്ലേ?
വിവരമുണ്ട് വിവരാവകാശമുണ്ട്...
ഉണരുക മരണത്തിന് മുന്നെയെങ്കിലും
പുണരുക ഭാവി ജീവിതത്തെ

സൂക്തിക്കും, ഭക്തിക്കും, മുക്തിക്കും മേലെയാണ് നിന്റെ ശക്തി
ഓർക്കുക, ഓർത്ത് പ്രവർത്തിക്കുക!!

Vote Responsibly, for your future, for your pride.

Mr. Sambavam
www.iamasambavam.info


Thursday, April 7, 2016

കവിത - തമ്പിതൻ തുമ്പി

"Sunday Gunday"എന്ന ഞങ്ങളുടെ പുതിയ സിങ്കപ്പൂരം അദ്ധ്യായത്തിൽ സ്റ്റെല്ലയുടെ ചേച്ചി ഷീലക്ക് പണ്ട്  സൂരജേട്ടൻ എഴുതി കൊടുത്ത് കലിപ്പായ കവിത, ഇന്നലെ ചിഞ്ചുമോൾപോക്കിയതായി അറിയാൻ കഴിഞ്ഞു, പൊക്കിയ കവിത ചുവടെ കാണാം, സൂരജിനെ ഇപ്പോഴും കാണാൻ ഇല്ല എന്നാണ് വാർത്താവൃത്തങ്ങൾ പറയുന്നത് , കവിത വായിക്കുക..സൂരജേട്ടന് വേണ്ടി പ്രാർത്ഥിക്കുക.. 

എന്റെ മനസ്സിലെ തുമ്പി
എൻ തമ്പിതൻ തുമ്പി

വണ്ണമില്ലാത്തൊരു തുമ്പി
വർണ്ണങ്ങളുള്ളൊരു തുമ്പി
സ്വർണ്ണനിറമുള്ള തുമ്പി
എന്റെ മനസ്സിലെ തുമ്പി
കേണൽ തമ്പിതൻ തുമ്പി

പോസ്സ് കാണിച്ചിട്ടും നീ നോക്കീല
പേര്സ്സ് കാണിച്ചിട്ടും നീ മിണ്ടീല
ബൈക്കിൽ wheel ചെയ്തത് നീ കണ്ടില്ല, പക്ഷെ
മുക്കിൽ wheel അയി നില്ക്കുന്നത് നീ കണ്ടല്ലേ?? (ആ സുരേഷ് നിർബന്ധിച്ചിട്ടാ)
എന്റെ മനസ്സിലെ തുമ്പി
ഒന്ന് നോക്കെന്റെ തുമ്പി

നിന്റപ്പനുണ്ടോരു ജീപ്പ്, പക്ഷെ
അങ്ങേർടെ സ്വഭാവം വെറും ചീപ്പ്
ആ തോക്കിന് മുന്നിൽ ഞാൻ തോൽക്കില്ല
ആ തള്ളിന് മുന്നിൽ ഞാൻ തളരില്ല
ആ പള്ളിന് മുന്നിൽ ഞാൻ പിളരില്ല
അങ്ങേര് military എങ്കി ഞാൻ poetry
സൂരജാണ് പറയുന്നത് നീ കട്ടക്കിരി
എന്റെ മനസ്സിലെ തുമ്പി
ആ bloody തമ്പിതൻ തുമ്പി

ആ മഹേഷ് വെറും തേപ്പ് (സരിതേടെ കൂടെ ഒരു അപലപനീയമായ സാഹചര്യത്തിൽ തുഷാരയിൽ വെച്ച് ഞാൻ അവനെ കണ്ട്, ഛെ!!)
ആ മുകേഷ് വെറും ക്ണാപ്പ്
എന്റെ ചങ്കിലെ പെട നീ ഒന്ന് കേള്ക്ക്
ഈ തന്കപെട്ട ചേട്ടനെ നീ ഒന്ന് നോക്ക്
എന്റെ മനസ്സിലെ തുമ്പി
തനി തങ്കത്തിൻ തുമ്പി

നാളെ മോൾടെ ഫൈനൽ exam അല്ലേ?? ചേട്ടന്റെ വക ആൾ ദ ബെസ്റ്റ്!!
എന്നെ ഇഷ്ടമാണെങ്കിൽ നാളെ പരീക്ഷക്ക് വരണം,  ഇഷ്ടമല്ലെങ്കിൽ വരണ്ട (സപ്പ്ളി എഴുതാൻ പിന്നെ വന്നാലും ഞാൻ ഇഷ്ട്ടമാണെന്ന് confirm ചെയ്യും)

എന്ന് ഒരു കോട്ട സ്നേഹത്തോടെ
നിന്റെ മാത്രം സ്വന്തം സൂരജേട്ടൻ

NB: Economicsലെ ആ കാപറക്കി അല്ലാട്ടാ, Physicsലെ സൂരജ് ആണ്

തുമ്പീ.....

Monday, March 14, 2016

Action Hero Biju Hangover | AHB Songs | Muthe Ponne | Viral Video | Thea...



വർഷത്തിൽ മിനിമം ഒരു വയറൽ വീഡിയോ, അത് നിർബന്ധാ!! 
grin emoticon
Feeling really blessed and overwhelmed with all your support 
grin emoticon


Wednesday, March 9, 2016

സൺ‌ഡേ ഗുൺഡെ - മദ്യസ്ഥതക്ക് വന്ന മദ്യം :D

#weareasambavam presents our Episode 5 of #singappooram 
Sunday Gunday - There is a bottle behind every battle

പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തയ കുതിരയുടെ പന്ത് കളി!!

The wait is over guys, Do watch and share if you like it :) മിന്നിച്ചേക്കണേ :D


FOLLOW US ON
twitter.com/weareasambavam
facebook.com/weareasambavam
www.weareasambavam.info

If you feel like WRITING to us, use the email addresses below :) 

For Feedbacks - feedback@weareasambavam.info
For Enquiries - enquiry@weareasambavam.info

SJ - mr.sambavam@weareasambavam.info
CHINCHU MOL - mrs.sambavam@weareasambavam.info
IKRU MON - ikru.mon@weareasambavam.info
TITTOO - shaji.pappan@weareasambavam.info

Saturday, January 9, 2016

മനോഹരം ഈ ചാർളി | Charlie 2015 Review



ഇന്ന് ചാർളി കണ്ടു!! മനോഹരമായ ചിത്രം!! ഒരുപാട് കാലത്തിന് ശേഷം ഒരു നല്ല ഫീൽ ഉള്ളചിത്രം കണ്ട സന്തോഷമാണ് മനസ്സ് നിറയെ. ഒരു ചിത്രമായി എന്ന് പറയുന്നതിലുപരി കുട്ടികാലത്ത് മാജിക്ക് ഒക്കെ കാണുമ്പോൾ അമ്പരന്ന് നില്ക്കില്ലേ? അത് പോലൊരു ഫീൽ!!

ഒരുപാട് സ്ഥലങ്ങളിൽ ദുല്ഖറിനു പണ്ട് കണ്ടാസ്വദിച്ച  ലാലേട്ടൻ മാന്നറിസംസ് ഉള്ളത് പോലെ തോന്നി, ആദ്യം മനസ്സിൽ ഓടി വന്ന കഥാപാത്രം സുഖമോ ദേവിയിലെ സണ്ണി, പിന്നെ താളവട്ടത്തിലെ വിനോദ്, ചിത്രത്തിലെ വിഷ്ണു :) അങ്ങനെ ആഗ്രഹിച്ചു കണ്ടതും കാണാൻ ആഗ്രഹിച്ചതുമായ മനസ്സിൽ നിന്ന് മായാത്ത ഒരുപാട്  കഥാപാത്രങ്ങൾ.

ഉസ്താദ് ഹോട്ടെലും, ബാംഗ്ലൂർ ടെയ്സിനും ശേഷം ഇത്രയും കളർഫുൾ ആയ ഒരു ചിത്രം വേറെ കണ്ടതായി ഓര്ക്കുന്നില്ല!! അർട്ട് ദിപാർട്ട്മെന്റിന് ഒരു പടത്തിന്റെ ഫീൽ കൊണ്ട് വരാൻ എന്ത് മാത്രം പ്രാധാന്യമുണ്ടെന്ന് ഈ പടം കാണുമ്പോൾ മനസിലാകും. ചിത്രങ്ങൾ നിറഞ്ഞ ആ ബോട്ടും, ചാർളിയുടെ കൂടെ ജീവിച്ചസാധനങ്ങൾ ഉള്ള ആ റൂമും, ചുമർ ചിത്രങ്ങളും, കണ്ടത്തിൽ ഏറ്റവും കൌതുകം തോന്നിയ ആ പഴയ സ്കൂട്ടറും. ഒരു ഫോട്ടൊ ആൽബം പോലെ ഒരോന്നും കണ്മുന്നിൽ ഇങ്ങനെ മാറി മറയുന്നു.

ജോമോൻ വീണ്ടും കാമറയിലൂടെ വിസ്മയം തീർത്തിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ :) എന്ത് ഫ്രെയ്മസ് ആണ് ഓരോ ഷോട്ട്സും, പല ഫ്രെയ്മ്സും കണ്ട് അറിയാതെ കയ്യടിച്ച് പോയി, അത്ര മനോഹരം. കാഴ്ചക്ക് വിസ്മയം ജോമോൻ ഒരുക്കുമ്പോൾ മനസിനെ ലയിപ്പിക്കാൻ ഗോപി സുന്ദറിന്റെ പാട്ടും. അർമാദിച്ച് അഭിനയിച്ച് പാർവതിയും ദുല്ഖറും :) ഹോ!!

ഇവരെ കൂടാതെ വന്ന ഒരോ കഥാപാത്രങ്ങളും വളരെ ടിഫൈണ്ട് & ക്രാഫ്റ്റട് ആണ്, ഈ ചിത്രത്തിൽ മാർട്ടിൻ എന്ന സംവിധായകനും, ഉണ്ണി എന്ന കഥാകൃത്തും എത്ര കമ്മിറ്റട് & ഇൻവോൾവ്ട് ആണെന്നുള്ളത്  ഈ കഥാപാത്രങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. ചിരിപ്പിച്ച് ശ്വാസം മുട്ടിച്ച കള്ളൻ സുനി (സൗബിൻ ഷാഹിർ), നോമ്പരപെടുത്തി കണ്ണ് നനയിച്ച ക്വീൻ മേരി (കല്പന ചേച്ചി), ഓർമ്മകൾ മരിച്ച് ജീവിക്കുന്ന കനി (അപർണ), ഓർമ്മകൾ മരിക്കാതെജീവിക്കുന്ന കുഞ്ഞപ്പൻ (നെടുമുടി വേണു), ഓർക്കാൻ ഓർമ്മകൾ സമ്മാനിക്കുന്ന ചാർളി (ദുൽഖർ), ആ ഓർമകൾക്ക് രൂപം നല്കാൻ തേടി അലയുന്ന ടെസ്സ (പാർവതി) :)
നമ്മളീ ആളുകളുടെ ജീവിതത്തിൽ കേറി ചെന്ന് സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിൽ കാണുന്ന ആ സന്തോഷം ഉണ്ടല്ലോ... അതൊക്കെയാണ് ജീവിക്കാൻ തോന്നിപ്പിക്കുന്നത്...
എല്ലാം ഒരു തോന്നലല്ലേ പത്രോസേ... താനും ഞാനും ഒക്കെ ആരുടെയെങ്കിലും ഒക്കെ തോന്നലാണെങ്കിലൊ ... 
എവിടെയൊക്കെയോ ചാർളി എന്നെ തന്നെ ഓർമിപ്പിച്ചു :)

സന്തോഷമായി :) കുറച്ച് കാലത്തേക്ക് ഇനി ആര് ചൊറിയാൻ വന്നാലും ദേഷ്യം വരില്ല, അത്ര പോസിറ്റീവ് & പീസ്ഫുൾ ഫീൽ!! സംഭവം ടീമിന്റെ കൂടെ പടവും കണ്ട് രണ്ട് ബിയറും അടിച്ച് വീട്ടിൽ വരുന്ന വഴി മനസ്സിൽ നിന്ന് മാറാതെ മായാതെ കേട്ട് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു, "സുന്ദരി പെണ്ണേ..." എന്നുള്ള ആ ഗാനവും, ബ്യൂഗിൾ കൊണ്ടുള്ള ആ ബിജിഎമ്മും!!

ചാർളി... മനോഹരം!!


Monday, December 28, 2015

Singappooram | Episode 4 | Thallu Jeevitham | തള്ള് ജീവിതം | Ex Lover | NRI show off




#weareasambavam presents, Episode 4 of Singappooram
തള്ള് ജീവിതം | Life of Push ;)

There is a mystery behind every തള്ള്, അതെ ഓരോ തള്ളിന് പിന്നിലും ഒരു ഒന്നൊന്നര രഹസ്യമുണ്ട് :)

മറന്നകന്ന മേരിക്കുട്ടികൾക്കായി ഈ അദ്ധ്യായം സമര്പ്പിക്കുന്നു :)

Copyright