ഓണം വന്നാല്‍ നാണം മറന്നും പോണം എന്നാണല്ലൊ.. ചൊല്ല് അല്ലെ ?? അങ്ങനാരും പറഞ്ഞിട്ടില്ലാ?? ശെരി എന്നാല്‍ വേണ്ട..
ഫ്ലാഷ് ബാക്ക്... പ്യോം പ്യോം പ്യോം (മൂസിക്ക് മൂസിക്ക്)
ഓണപരിപാടികള്‍ കോളേജില്‍ തകൃതിയായി നടക്കുകയാണ്, വികൃതമായി എന്ന് വേണേലും പറയാം, ഇന്ന് എല്ലാവരും പ്രാദേശിക വേഷമണിയാന്‍ തീരുമാനിച്ചു, ഞാനും മുണ്ടും ജുബ്ബായും ഒക്കെ ഇട്ട് ഇറങ്ങി, കഴിഞ്ഞ പ്രവ്ശ്യത്തെ പോലെ റിസ്ക് എടുക്കാന്‍ മേല.. ബ്ലഡി കണ്ട്രി ഫെല്ലോസ്.. നാണമില്ലാത്തവള്‍മാര്‍.. കഴിഞ്ഞ ഓണത്തിന് കുളിച്ച് കുട്ടപ്പനായി മുണ്ടും ജുബ്ബായുമൊക്കെ ഇട്ട് ക്ലാസില്‍ ആറാം തമ്പുരാന്‍ സ്റ്റെയിലില്‍ "ഹെല്ലോ മോളേ ദിനേശിനി.. സാരി കീറി കീറി" എന്നൊക്കെ ഡയലോഗ് അടിച്ച് ഷൈന്‍ ചെയ്യുവായിരുന്നു.. അപ്പോഴാണ് എതോ ഒരു മാവേലിക്ക് പിറന്ന മോന്‍ എന്നെ വിളിച്ച് പറഞ്ഞത്.. "അളിയാ ദേ മേരിക്കുട്ടി ഇന്‍ സാരി" ഓ നോ ബാക്ക് ബെഞ്ചില്‍ പഞ്ചാര അടിച്ചോണ്ടിരുന്ന ഞാന്‍ ഒരു ആകസ്മരണീയമായ ജാക്കി ചാന്‍ ഡൈവിലൂടെ ഫ്രണ്ട് ബെഞ്ചില്‍ എത്തി.. അപ്പൊ ബാക്കിലിരുന്ന പെമ്പിള്ളേര്‍ ഒന്നടങ്കം കൂട്ട നിലവിളി.. ലേശം റിസ്ക് എടുത്തോന്ന് ഒരു സംശയം.. ഓ മേരിക്കുട്ടിക്ക് വേണ്ടി അല്ലെ സഹിക്ക തന്നെ... എന്നാലും ഇവളുമാര്‍ക്ക് ഇത്ര സ്നേഹമൊ.. അപ്പോഴാണ് ആ നഗ്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.. നിലവിളിച്ച പെമ്പിള്ളേരെ ഒരു ആകാംഷയോടെ തിരിഞ്ഞ് നോക്കിയ ഞാന്‍ അത് കണ്ടു.. ബാക്ക് ബെഞ്ചില്‍ ഇരുന്ന് എന്നെ നോക്കി കൊല ചിരി ചിരിക്കുന്ന എന്റെ സ്വന്തം വെള്ള ഡബില്‍ മുണ്ട്.. പിന്നെ സാറ്റ് കളിക്കുമ്പോള്‍ നമ്പര്‍ എണ്ണുന്നത് പോലെ നാല് പേര്‍ കണ്ണും പൊത്തി ഇരുന്ന് കുലുങ്ങി കുലുങ്ങി ചിരിക്കുന്നു അഭാസിമാര്‍.. ഇവളുമാര്‍ക്കൊന്നും അച്ചനും ആങ്ങളമാരും ഇല്ലെ.. അപ്പുറത്ത് രണ്ടെണ്ണം ഷോക്കടിച്ച പോലെ കണ്ണ് ഇപ്പൊ തെറിച്ച് പോകും എന്ന ഒരു സെറ്റപ്പില്‍ ഇരിക്കുന്നു.. ഒരുത്തി ആണെ ഹാന്‍ഡ്സ് അപ്പ് സ്റ്റയിലില്‍ .. പാവം പേടിച്ചിട്ടാ തോന്നുന്നു .. ജുബ്ബക്ക് ആവിശ്യത്തിലും അതില്‍ കൂടുതലും നീളമുള്ളത് എന്റേയും അവളുമാര്‍ടേം ഫാഗ്യം.. "പളനി ആണ്ടവാ എന്തിനാണെന്നോടീ ചതി, ഇതുവരെ ലേശം ക്രൂഡ് ഇമേജ് ആയിരുന്നു ഇപ്പൊ ന്യൂഡ് ഇമേജ് ആയി" ഇനി ദുഖിച്ചിട്ടെന്ത് കാര്യം.. ഞാന്‍ മന്തം മന്തം വിവസ്ത്രധാരിയായി പടികള്‍ കയറി.. "അവളുടെ രാവുകള്‍" എന്ന ചിത്രത്തില്‍ സീമ ചേച്ചി നടന്നത് പോലെ രണ്ട് കൈകള്‍ കൊണ്ടും ജുബ്ബ മുറുക്കെ പിടിച്ച് തല കുനിച്ച് നാണത്തോടെ മന്തം മന്തം... പണ്ടാരടങ്ങാന്‍ ഈ ജുബ്ബേടെ സൈഡ് ആരാ ഇത്രേം കീറി വെച്ചിരിക്കുന്നെ.. ഞാനൊരു സൈഡ് ചേര്‍ന്ന് നടന്ന് എന്റെ സ്വന്തം മുണ്ട് സ്വന്തമാക്കി.. വില്ലന്റെ റേപ്പ് അറ്റംറ്റില്‍ നിന്നും രക്ഷപ്പെട്ട നായികയുടെ ഫീലിങ്ങോട് കൂടി ഞാന്‍ വസ്ത്രധാരി ആയി.. ഹൊ ഈ പാഞ്ചാലീനെ ഒക്കെ സമ്മതിക്കണം.. 10-100 മീറ്റര്‍ സാരീ വലിച്ചൂരീട്ടും പുള്ളികാരത്തി കല്ല് പോലെ നിക്കുവല്ലായിരുന്നൊ.. ഇത് അഫ്റ്റര്‍ ആള്‍ ഒരു ഡബിള്‍ മുണ്ട്.. എന്നാലും എന്റെ പളനി ആണ്ടവാ.. ആറാം തമ്പുരാനായി വന്ന എന്നെ നീ ആട് തോമ ആക്കി കളഞ്ഞല്ലൊ ഭഗവാനെ.. അപ്പോഴും അവളുമ്മാരുടെ ഒന്നും ചിരി അടങ്ങീട്ടില്ല കക്ക കക്ക കക്ക...
"എന്താടി ഇത്ര ചിരിക്കാന്‍ മുണ്ടാകുമ്പൊള്‍ ചിലപ്പൊ ഊരി ഒക്കെ പോകും.. പോകുമ്പോള്‍ അറിയാം അതിന്റെ വിഷമം.. ഹൊ.."
അപ്പൊ ഒരുത്തീടെ വക ഒരു കമന്റ്...
(ഭാഷക്ക് ത്രിശൂര്‍ ടച്ചുണ്ട്)
"ന്നാലും ന്റെ സൂരജെ ഇത്രോം സ്റ്റയിലില്‍ മുണ്ടൂരി പറക്കുന്നെ ന്നെ വരെ കണ്ടിട്ടില്യാട്ടൊ"
ചെറുതായി ചമ്മിയൊ എന്നൊരു സംശയം... ഏയ് ഇതിലും വലുത് എന്തൊക്കെ സംഭവിച്ചിരിക്കുന്നു..
"ഓ വലിയ കാര്യമായിപ്പോയി ഫ്രീ ആയിട്ട് സീന്‍ കണ്ടതും പോര ഇരുന്ന് ഡയലോഗ് അടിക്കുന്നൊ അസത്തെ.."
"ടി മേരികുട്ടി പോയൊ ??"
"നിക്കറില്ല്യാ"
"നിക്കറില്ലാന്നാ... പ്പ്ഫാ .. നിക്കറൊക്കെ ഉണ്ട്"
"യ്യൊ നിക്ക് അറിയില്ല്യാന്ന്"
"ഹൊ.. അവള്‍ടെ കോപ്പിലെ ഒരു ഭാഷ"
മേരിക്കുട്ടീം പോയി മാനവും പോയി.. ആരാണൊ ആവൊ ഈ മുണ്ടൊക്കെ കണ്ട് പിടിച്ചത്.. അവനെയൊക്കെ ചാടി ചവിട്ടണം.. യ്യൊ ചാടണ്ട റിസ്ക് ആണ്.. ഒന്നു ചാടിയതിന്റെ ക്ഷീണം മാറീട്ടില്ല്യാ..
അങ്ങനെ ക്ലാസ്സില്‍ ഒരു വന്‍ വിഷ്വല്‍ ഇമ്പാക്റ്റ് നടത്തിയ ശേഷം ഞാന്‍ മെല്ലെ അത്തപ്പൂക്കളം ഇടുന്ന സ്തലത്തേക്ക് പോയി.. ദേ അവിടെ പൂവും പറിച്ചൊണ്ട് ഇരിക്കുന്നു മേരികുട്ടി .. എന്നെ കണ്ടതും ഒരു ചമ്മിയ ചിരി.. ദൈവമെ എന്റെ ആട് തോമ ജമ്പ് അവള്‍ കണ്ടെന്നാ തോന്നുന്നെ.. ഛെ.. "ഭഗവാന്‍ തേരി മായ" ഞാന്‍ സ്വയം പറഞ്ഞു..
"എന്താ അളിയാ ? "
"എവിടെ എന്തെന്ന്‍ ?"
"നി അല്ലെ ഇപ്പൊ കോയ കോയ എന്ന്‍ വിളിച്ചെ ??"
"ഞാന്‍ ഭഗവാനെ വിളിച്ചതാടാ "
"തള്ളെ കോയ എന്ന ഭഗവാനൊ, ഹൊ ഈ ഭഗവാന്റെ ഒക്കെ ഒരു കാര്യം"
"എടാ കോപ്പേ നി ഒന്നു പോയെ"
"നി പോടാ നായെ" (എന്ത് റൈമിന്ഗ് )
ത്രിപ്തിയായി....
ഒരു ഭീഭത്സ മുഖഭാവത്തോട് കൂടി ഒന്നും സംഭവിക്കാത്ത് പോലെ ഞാന്‍ മേരിക്കുട്ടിയുടെ അരികിലേക്ക് നടന്ന് പോയി, പോകുന്ന വഴിക്ക് സുഗുണനെ ഒരു കാര്യം പറഞ്ഞ് ഏല്‍പ്പിച്ചിട്ടാണ് പോന്നത്, ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ ഒരു ചെറിയ നമ്പര്‍.
"ഹായ് മേരി അത്തം ഇടുവായിരിക്കും അല്ലെ ?" (എന്തോന്ന് ചോദ്യമാടേയ്)
"അല്ല തിരുവാതിര കളിക്കുവ" (ത്രിപ്തി ആയല്ലൊ ?)
"ഹൊ യു ആര്‍ സോ ഫണ്ണി, മേരിക്കുട്ടീടെ ഒരു തമാശ, ഹ ഹ ഹ.." (വേറെ ആരും ചിരിക്കുന്നില്ല.. എല്ലാവരും എന്നെ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്.. ശശി ആയാ?? ഏയ്..)
അപ്പോളാണ് രായപ്പന്‍ ഓടി വന്നത്.. "അളിയ നി അങ്ങടൊന്ന് വന്നെ.. നി ഇല്ലെങ്കില്‍ അവിടെ ഒന്നും ശരി ആകില്ല.. എല്ലാം നിന്റെ ഐഡിയ അല്ലെ എന്നിട്ട് നീ മാറി നിന്നാലൊ.. മേരിക്കുട്ടി ഇവനോടൊന്ന് വരാന്‍ പറഞ്ഞെ.. നി പറഞ്ഞാലെ ഇവന്‍ കേള്‍ക്കു.."
ഹൊ കറക്ട് സമയത്ത് തന്നെ പഹയന്‍ എത്തി.. ആളിയാ നിയാണളിയാ അളിയന്‍ ..
"ചെയ്യുന്നതിന്റെയൊന്നും ക്രെഡിറ്റ് അവനു വേണ്ട പോലും, നി ഇത്ര നല്ലവനായി പോയല്ലോടാ സൂരജേ"
ടേയ് ഓവറാക്കണ്ടാട്ടാ... പോയെ പോയെ (മുഖഭാവം)
"പ്ളീസ് രായാ.. ഞാന്‍ ഇവിടെ അതിലും വലിയ ഇമ്പോര്‍ട്ടന്റ് കാര്യത്തിലാണ് എന്ന് പറയു, ഞാന്‍ വരാം.. നി ഇപ്പൊ പൊ" (ഒന്ന് പോടേയ് അണ്ണാ) നിഷ്കളങ്കതയോടെ ഞാന്‍ ..
മേരിക്കുട്ടി ഇമ്പ്രസ്സ്ട് ആയീന്നാ തോന്നുന്നെ.. ഒരു പൈങ്കിളി ചിരി ഞാന്‍ ആ മുഖത്ത് കണ്ടു.. എന്റെ മനസ് അവളെ നോക്കി പാടി...
(ഓണ പൂവെ പൂവെ എന്ന ട്യൂണ്‍ ആണേ..)
"മേരി കുട്ടി കുട്ടി കുട്ടി...
മേരി കുട്ടി കുട്ടി കുട്ടി....
നി പൂവിടും ആ അത്തം....
എന്റെ മനസ്സ് ആണ് ആ അത്തം...
ഇടൂ.. ഇടൂ.. അത്തം ഇടൂ..."
"ആളിയാ ടേയ്.. " പെട്ടെന്ന് പുറകില്‍ നിന്നൊരു വിളി.. സുഗുണന്‍ .. ഇവനിപ്പൊ എന്തിനാ ഇങ്ങട് കെട്ടി എടുത്തത്..
"ടാ നീ ആര്‍ടൂടെ സംസാരിച്ചോണ്ടിരിക്കുമ്പളാ നിന്നെ പുകഴ്ത്തി പറയണമെന്ന് പറഞ്ഞെ ?? ഞാന്‍ രായനോട് പറഞ്ഞിട്ടുണ്ടേട്ടാ.. അവനാണല്ലൊ സാധാരണ നിനക്ക് വേണ്ടി ഇത്തരം ഫ്രാഡ് പരിപാടികള്‍ ചെയ്യുന്നത്.. പോരെ ?? അപ്പൊ എല്ലാം പറഞ്ഞപോലെ, ആള്‍ ദ ബെസ്റ്റ്"
അവിടെ ആകെ മൊത്തം സയിലന്‍സ്.. (അതോ എനിക്കു തൊന്നീതാണൊ ??)
നിന്നെ ഒക്കെ എന്ത് ചെയ്യാന്‍ എന്ന മുഖഭാവത്തോടെ മേരിക്കുട്ടി...
ഓട്ടൊ കാശും കൊടുത്ത്.. പട്ടീടെ കടീം കൊണ്ട്.. അട മഴയത്ത് കഷ്ട്ടപ്പെട്ട് മതില്‍ ചാടിയവന്‍ ചാണക കുഴിയില്‍ ലാന്‍ഡ് ചെയ്ത മുഖ്ഭാവത്തോടെ ഞാന്‍..
അപ്പൊ അവന്റെ അടുത്ത ഡയലോഗ്.. "അളിയാ.. പറയാന്‍ മറന്നുപോയി.. ഹാപ്പി ഓണം !!"
എന്റെ തൊണ്ടയില്‍ നിന്ന് ഡബിള്‍ സൗണ്ടില്‍ ചെറിയ ശബ്ധം വന്നു.. "താങ്ക്സ്.." (എല്ലാത്തിനും)..
ഹൊ.. എത്ര മനോഹരമായ ആചാരങ്ങള്‍, ഇതുപോലെ ഇനിയും കാണുമൊ എന്തോ !!