Monday, June 6, 2016

ആത്മഹത്യാ കുറിപ്പ് | നിങ്ങളോട് ഒരു ചോദ്യം | Suicide Note | Athmahathya Kurippu

ആത്മഹത്യാ കുറിപ്പ്
  • എന്താണ് ഈ ആത്മഹത്യാ കുറിപ്പ്? 
  • ഇതിപ്പോ പുതിയതൊന്നും അല്ലല്ലോ ആളുകൾ ആത്മഹത്യ ചെയ്യുന്നത് വളരെ സാധാരണയായ സംഭവമല്ലേ?
  • ജീവിക്കാൻ കഴിവില്ലാത്തവൻ ആത്മഹത്യ ചെയ്യുന്നു, അതിന് ഞങ്ങളെന്ത് പിഴച്ചു?
  • പിന്നേ, സാമൂഹിക പ്രശ്നം, വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ സമയമില്ല പിന്നെയല്ലേ സാമൂഹിക പ്രശ്നം.
  • അവളുടെ വീഡിയോ ചുമ്മാ അങ്ങ് ഇറങ്ങുമോ ഇതവൾ അറിഞ്ഞു കൊണ്ട് തന്നെയാകും
  • എനിക്ക് കൂടെ അയച്ച് താ അളിയാ, നിന്റെ അമ്മയോ പെങ്ങളോ ഒന്നുമല്ലല്ലോ
  • അവൾ പോക്കാ, ഒന്ന് മുട്ടി നോക്കിയാലോ 
  • കുടുമ്പത്തിന്റെ മാനം കളയാൻ പിറന്ന പിശാച്
  • ഇനി ഇവളെ ആര് കല്യാണം കഴിക്കും 
  • മരിച്ചാൽ അതോടു കൂടി തീർന്നേനെ എല്ലാം
  • അവൾ സൂക്ഷിക്കണമായിരുന്നു
  • സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞ് അഹങ്കരിച്ച് നടന്നതല്ലേ, ഇപ്പൊ എന്തായി?
  • എന്തൊരു ഐറ്റം അളിയാ...
  • അവളുടെ ഇളക്കത്തിന് അവൾക്ക് കിട്ടി
മുകളിൽ പറഞ്ഞത് ചിലതൊക്കെ നിങ്ങൾ എല്ലാവരും എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞ് കേട്ട് കാണും. 

നിഗമനം
നടന്നത് ഒരു ആത്മഹത്യ, കാരണം ഏതോ മനോരോഗികളുടെ കാമ ഭ്രാന്ത്, നഷ്ടം അവൾക്ക് മാത്രം, കുറ്റം?? അതും അവൾക്ക് മാത്രം 

സമൂഹത്തിനോട് 
മുകളിൽ പറഞ്ഞ എന്തിലെങ്കിലും ശെരിക്കുള്ള തെറ്റുകാരെ നമ്മൾ കുറ്റം പറയുന്നുണ്ടോ? അവരെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ടോ? അവർ ആരാണെന്ന് പുറത്ത് അറിയുന്നുണ്ടോ? 

ബാധിതയായ ആ സഹൊദരിയോട് 
ഇത്തരം കാമ ഭ്രാന്തന്മാർക്ക് വേണ്ടിയും, കപട സദാചാരിക്കൾക്ക്  വേണ്ടിയും അവസാനിപ്പിക്കാൻ ഉള്ളതാണോ ഈ സുന്ദരമായ ജീവിതം? 
"ജീവിതം അതിജീവനമാണ്‌ മരണം കീഴടങ്ങലും"



സ്ത്രീ അബലയല്ല അവൾ ഒരു അഭയമാണ്


ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്ന വിഷയം ഇതാണ്, ഒളിക്യാമറാ ദ്രിശ്യങ്ങളിലൂടെ ബാധിക്കപെട്ട ഒരു പെൺകുട്ടിയുടെ കഥ, അവൾ അതിൽ നിന്ന് എങ്ങനെ പുനർ ജനിക്കുന്നു എന്ന് പറയുന്ന കഥ.

കാണുക, ഷെയർ ചെയ്യുക, ഒരാളുടെയെങ്കിലും ജീവിതം ഇത് കാരണം മാറുമെങ്കിൽ, ഒരു ജീവനെങ്കിലും രക്ഷിക്കാൻ നമ്മൾക്ക് കഴിഞ്ഞെങ്കിൽ ഈ ചിത്രത്തിന്റെ ഉദ്ദേശം സാഫല്യമാകും :)

നന്ദി
സൂരജ് (Mr. Sambavam)
www.weareasambavam.info

7 comments:

സുധി അറയ്ക്കൽ said...

നോക്കട്ടെ മിസ്റ്റർ സംഭവം.എന്നിട്ടഭിപ്രായം പറയാം.

Bipin said...

സംഭവം നന്നായി എന്ന് പറയുന്നതിനേക്കാൾ ഉദ്യമം നന്നായി എന്ന് പറയുന്നതാണ് നല്ലത്.

സ്വയം ഭാഷണത്തിന്റെ (മോണോ ലോഗിന്റെ) വൈരസ്യം അനുഭവപ്പെട്ടു. ഷോർട്ട് ഫിലിമിൽ അതൊക്കെ സ്വാഭാവികം. അൽപ്പം ഇഴച്ചിലും . പുറത്തു നിന്നൊരു ഫോൺ വരുന്നതിനു പകരം സ്വയം ഒരു സെക്കൻഡിൽ തിരിച്ചറിവ് ഉണ്ടാകുന്നതായിരുന്നു ഭംഗി.

തുടക്കത്തിൽ എഴുതിയ കാര്യങ്ങൾ പറഞ്ഞു കേട്ടതല്ല പലപ്പോഴും നമ്മൾ തന്നെ പറഞ്ഞതാണ്.
ഇരയെ വേട്ടയാടുന്ന പതിവ് നിർത്താൻ ഇത്തരം സംരഭങ്ങൾ ഉപകരിക്കും എന്നത് തീർച്ച.

Mr. സംഭവം (ചുള്ളൻ) said...

Hello Bibin,

കണ്ടതിനും അഭിപ്രായം പറഞ്ഞതിനും നന്ദി :) താങ്കളുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നു... ഇനി സിനിമകൾ ചെയ്യുമ്പോൾ അത് ഉപകരിക്കും :)

ഒരു തിരുത്തൽ മാത്രം, പുറത്ത് നിന്ന് ഫോൺ വരുന്നത് കൊണ്ടല്ല തിരിച്ചറിവ് വരുന്നത്, ഉൾ മനസ്സ് സംസാരിക്കുന്നത് തന്നെയാണ്, ഒരു ഫോൺ കാൾ വന്നത് പോലെ അഞ്ജുവിന് തോന്നി എന്ന് മാത്രം, ക്ലൈമാക്സിൽ ദീപ മിസ്സ്‌ ശെരിക്കും വിളിച്ചിട്ട് "ഞാൻ വിളിച്ചില്ലല്ലോ" എന്ന് പറയുന്നതിൽ നിന്ന് മനസിലാകേണ്ട ഒന്നാണ് അത്, അവസാനം എഴുതി കാണിക്കുന്ന മെസ്സേജും അത് തന്നെയാണ് പറയുന്നത്. താങ്കൾക്ക് സമയമുണ്ടെങ്കിൽ ഒന്ന് കൂടെ കാണണം എന്ന് അപേക്ഷിക്കുന്നു, അപ്പോൾ ഞങ്ങൾ ഉദ്ധേശിച്ചത് മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങൾ ചെയ്ത വേറെയും ചിത്രങ്ങൾ ഉണ്ട് കാണുക അഭിപ്രായം പറയുക :)
വേറെ ചിത്രങ്ങൾ ഇവിടെ കാണാം www.weareasambavam.info

Mr. സംഭവം (ചുള്ളൻ) said...

സുധി,

കണ്ടോ... അഭിപ്രായം പറയു :)

Bipin said...

"പുറത്ത് നിന്നു ഫോൺ വരുന്നത് കൊണ്ടല്ല തിരിച്ചറിവ് വരുന്നത്"

ഇത് സംവിധായകൻ സിനിമയിലൂടെയാണ് പറയേണ്ടത്.

ഫോണിലൂടെ ദീപ ടീച്ചർ കടന്നു വരുന്നു. സ്വാഭാവികമായും പ്രേക്ഷകന്റെ ശ്രദ്ധ ദീപ ടീച്ചറിലേയ്ക്ക് പോകുന്നു. അവർക്കെന്തൊ പ്രാധാന്യം ഉണ്ടെന്നു തോന്നൽ വരുന്നു. അത് തെറ്റെന്നു പറയാൻ കഴിയില്ല.അവരല്ല ഫോൺചെയ്തത് എന്നറിയുമ്പോഴും അതൊരു സർപ്രൈസ് ആയി തോന്നുന്നതുമില്ല. കാരണം അങ്ങിനെ ഒരു ഒരുക്കിയെടുക്കൾ (buildup ) നടന്നില്ല.സ്വയം തോന്നുന്ന ഒരു ഇംപാക്റ്റ്‌ അവിടെ ഉണ്ടാകുന്നുമില്ല.
ഈ സെനെറിയോ ഒന്ന് നോക്കൂ

ഒരു ഇടിയും മിന്നലും. ഇടിയുടെ ശബ്ദത്തിൽ സ്ത്രീ ഉണരുന്നു. മിന്നലിന്റെ വെളിച്ചം ഉള്ളിലേയ്ക്ക് പതിക്കുന്നു.ഒരു തിരിച്ചറിവ് ഉണ്ടാക്കുന്നു. ഉച്ചത്തിൽ ചിന്തിക്കുന്നു. "ഞാൻ എന്തിനിത് ചെയ്യണം................'

കണ്ടപ്പോൾ തോന്നിയ അഭിപ്രായം പറഞ്ഞു എന്നെ ഉള്ളൂ. ഇങ്ങിനെ ഒക്കെ പറയാൻ എളുപ്പമാണ്.

Mr. സംഭവം (ചുള്ളൻ) said...

Hello Bipin,

With all respect to your analysis / understanding, താങ്കളാണ് ആദ്യമായി അത് മനസിലായില്ല എന്ന് പറയുന്നത് :) ഞങ്ങള്‍ അത് ഞങ്ങളുടെ രീതിയില്‍ സിനിമയിലൂടെ പറഞ്ഞു എന്ന് തന്നെയാണ് വിശ്വസിക്കുന്നതും.

ദീപ ടീച്ചര്‍ അല്ല വിളിച്ചത് എന്നുള്ളത് സര്‍പ്രൈസ് ആയി തോന്നുന്നില്ല എന്നുള്ളത് ശരിയായിരിക്കാം, പക്ഷെ ഉള്‍മനസ്സാണ് സംസാരിച്ചത് എന്ന് ഭൂരിഭാഗം പ്രേക്ഷകര്‍ക്കും മനസിലായിട്ടുണ്ട്.

എന്ത് കൊണ്ട് വളരെ എവിടെന്റ്റ് ആയി ആദ്യമേ ദീപ ടീച്ചര്‍ എന്ന ഒരു കാരക്ടര്‍ ഇല്ലാതെ താങ്കള്‍ പറഞ്ഞത് പോലെ സ്വന്തം തിരിച്ചറിവ് അല്ലെങ്കില്‍ മനസ്സിന്‍റെ സാന്നിദ്യം കാണിച്ച് കഥ തിരിച്ചില്ല എന്ന് ചോദിച്ചാല്‍

1. താങ്കള്‍ നേരത്തെ സൂചിപിച്ച മോണോലോഗ്, ഇതിലും കൂടുതല്‍ വൈരസ്യം ഉണ്ടാക്കും
2. പലപ്പോഴും നമ്മുടെ തിരിച്ചറവിനെക്കാള്‍ വിശ്വാസം, നമ്മള്‍ ബഹുമാനിക്കുന്ന, പക്വതയുള്ള ഒരാള്‍ പറയുന്നതിനോടായിരിക്കും. അഞ്ജുവിന്റെ ഉള്‍മനസ്സ് അങ്ങനെ വിശ്വസിക്കാന്‍ ശ്രമിച്ചു എന്നുള്ളതാണ് ഇവിടെ കാണിക്കുന്നത്.
3. ഇത്തരം സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ ജീവിതത്തിലെ വിഷമമുള്ള ഘട്ടങ്ങളില്‍, ചിലര്‍ക്ക് ദൈവം വന്ന് ഉപദേശിച്ചു, സ്വപ്നത്തില്‍ മരിച്ചു പോയ ആരോ വന്ന് ഉപദേശിച്ചു എന്നൊക്കെ കേട്ടിട്ടില്ലേ? അത് പോലെ ഒന്ന്.
4. ഒരു സസ്പന്‍സ് എലിമെന്റ് കൊണ്ട് വരാന്‍

ഇതൊക്കെ പറയുമ്പോഴും താങ്കളുടെ വിലപെട്ട സമയം ഞങ്ങള്‍ക്കായി മാറ്റി വെച്ച് അഭിപ്രായം പറയാന്‍ കാണിച്ച മനസിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു :) ഇത്തരം അഭിപ്രായങ്ങള്‍ പ്രേക്ഷകരെ കൂടുതല്‍ മനസിലാക്കാനും പുതിയ കാര്യങ്ങളെ പഠിക്കാനും ഞങ്ങളെ സഹായിക്കും.

ഇത് പോലെ ട്രീട്മെന്റ്റ് ഉള്ള വേറൊരു ചിത്രവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട് കഴിഞ്ഞ വര്ഷം. "സമയം" (https://youtu.be/C90JMRMSPLo) എന്നാണ് ആ ചിത്രത്തിന്‍റെ പേര്, "സമയം" കിട്ടിയാല്‍ അത് കാണുക അഭിപ്രായം പറയുക :)

Unknown said...

മരണമെന്ന സത്യം എന്നിൽ മെല്ലെ അലിഞ്ഞു തുടങ്ങുന്നു അവയുടെ ആഴങ്ങളിൽ അലിഞ്ഞു ചേരാൻ മനസ്സ് വെമ്പൽ കൊള്ളുന്നതുപോലെ നഷ്ടപ്രണയത്തിന്റെ ചൂട് പറ്റി മരണത്തിന്റെ പിശാചുക്കൾ എന്നെ മുട്ടിയിരുമ്മി നിൽക്കുന്നു ഞാനും എന്റെ ലോകവും സർവ്വവും എന്നും അവളിലേക്ക് ചുരുങ്ങിയിരുന്നുവോ എന്ന സത്യത്തെ മനസിന്റെ അകത്തളങ്ങൾ തലച്ചോറിലേക്ക് പറഞ്ഞറിയിക്കുന്നത് പോലെ അവളില്ലാത്ത ലോകവും ജീവിതവും എനിക്ക് സാധ്യമാകില്ലന്ന സത്യത്തെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ട് സാധിക്കുന്നില്ല .... പോകുന്നു മരണത്തിന്റെ കുരുക്ക് കഴുത്തിൽ മുറുകിയമരുന്നു നാഡീ ഞരമ്പുകൾ ചതഞെരിയുന്നു ജീവന്റെ കണിക ശരീരത്തിൽ നിന്നും വിട്ടകന്നുതുടങ്ങി കണ്ണിലേക്കു എങ്ങുന്നും പരന്ന ഇരുട്ട് കയറി തുടങ്ങി മരണത്തിൽ പിശാചുക്കളുടെ ആർത്തനാദം വിദൂരതയിലെവിടെയോ....

Copyright