Wednesday, June 15, 2016

നീല തടാകത്തിലെ ചൂട് വെള്ളം | അനുഭവ കഥ | നര്‍മ്മം | നുറുങ്ങുകള്‍

രാവിലെ തന്നെ 80 പേജുള്ള ഒരു ടോക്കുമെന്റ്റ് വായിച്ച് ഒരു തീരുമാനമാക്കേണ്ടതുണ്ട്...

33 പേജ് ആയതേ ഉള്ളു, ഉറക്കം വന്നിട്ട് വയ്യ..

തുടര്‍ന്ന് വായിക്കാന്‍ ശ്രമിക്കുമ്പോള്‍, "താരെ സമീന്‍ പേ" സിനിമയില്‍ കണ്ട പോലെ...

അക്ഷരങ്ങള്‍ പറന്ന് പറന്ന് പോകുന്നു...

ഒരു വലിയ നീല തടാകം കാണുന്നു.. വെള്ളത്തിന് അല്‍പ്പം ചൂടുണ്ട്..
കബാലി ഗെറ്റപ്പില്‍ ഞാന്‍ തീരത്ത് ഇരിക്കുന്നു..
പെട്ടെന്നാരോ എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു.. ശ്വാസം കിട്ടുന്നില്ല..

"അമ്മേഏഏഏഏ....."  ഒരു അലര്‍ച്ചയോടെ ഞെട്ടി എണീറ്റു...

കണ്ണ് തുറന്ന് നോക്കിയപ്പോ.. കുടിക്കാന്‍ വെച്ചിരിക്കുന്ന ചൂട് വെള്ളത്തില്‍ ഉറക്കം വന്ന് മോന്ത തൂങ്ങി മൂക്ക് മുങ്ങി പോയതാണ്.. ശ്ശ്ശ്ശ്....

ഒരു ചമ്മലോടെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.. ചുറ്റും എന്നില്‍ നട്ടിരിക്കുന്ന കുറെ മാക്രി കണ്ണുകള്‍.. പായലുകൾ എല്ലാം ഉറക്കം തൂങ്ങി ഇരിക്കുവായിരുന്നു എന്ന് തോന്നുന്നു.


Everybody go to your classes.. എന്നും പറഞ്ഞ് ഞാന്‍ പിന്നേം വായിക്കാന്‍ തുടങ്ങി.. പേജ് 34..

NB: ഉറക്കം പോകാന്‍ എഴുതിയതാണ്.. ഭാര്യയെ വിളിച്ച് പറഞ്ഞപ്പോ "രാത്രി രണ്ട് മണിവരെ ഫോണും തോണ്ടി ഇരിക്കുമ്പോ ആലോചിക്കണം" എന്നാണ് മറുപടി ലഭിച്ചത്.. പക്ഷെ ഇത്തരം സാന്തുലുകാവസ്ഥയിലൂടെ (യെന്തര്??) നിങ്ങളില്‍ പലരും രാവിലെ കടന്ന് പോകുന്നുണ്ടാകും, നെറ്റിയിലും കവിളിലും കീബോർഡ് അക്ഷരങ്ങൾ പതിയുന്നുണ്ടാകും, മൂക്ക് കൊണ്ട് മോണിറ്ററിൽ എഴുതുന്നുണ്ടാകും, ഉറക്കത്തിന്‍റെ ആവിഷ്കാര കൊണകത്തിലൂടെ ഉയര്‍ത്തെഴുനെല്കാന്‍ ഇത് സഹായിക്കട്ടെ.. (എണീറ്റിരുന്നു പണി ചെയ്യെടെ എന്ന് കാവ്യാത്മകമായി പറഞ്ഞതാ)

#chummaveruthe #jottednotes #sambavamkadhakal #officestories #VereTagOnnumOrmaVarunnilla

4 comments:

അപരിചിത said...

ഉറക്കം തൂങ്ങൽ ഒരു ആർട് ആണ് ... കണ്ണു തുറന്ന് ഉറങ്ങാൻ ഉള്ള കഴിവ് ഉണ്ടാക്കി എടുക്കുക..
ഉറക്കം വരുമ്പോൾ ഞാൻ ബ്ലോഗ് സഞ്ചാരം നടത്തും അങ്ങനെ ആണ് ഇവിടെ എത്തിയത് ...

കബാലി വേഷത്തിൽ ആ ചൂട് വെള്ളമുള്ള നീല തടാകത്തിന്റെ തീരത്ത് താങ്കൾ എന്തിനു ഇരുന്നു അതാണ് ചോദ്യം !

Mr. സംഭവം (ചുള്ളൻ) said...

തള്ളേ ഇതാര്.. :P

എന്റെ കബാലി വീടിയൊ കണ്ടില്ലെ? അതാണ്.. അതിന്റെ ഫീലിൽ ഇരുന്നതാ..
കബാലി ആയിരുന്നെങ്കിൽ ടോകുമെന്റ് വായിക്കണ്ടല്ലോ.. അതായിരിക്കും..

സഞ്ചാരം തുടരട്ടെ..

സുധി അറയ്ക്കൽ said...

കൊള്ളാം............

Mr. സംഭവം (ചുള്ളൻ) said...

Thanks സുധി

Copyright