ഇന്ന് ചാർളി കണ്ടു!! മനോഹരമായ ചിത്രം!! ഒരുപാട് കാലത്തിന് ശേഷം ഒരു നല്ല ഫീൽ ഉള്ളചിത്രം കണ്ട സന്തോഷമാണ് മനസ്സ് നിറയെ. ഒരു ചിത്രമായി എന്ന് പറയുന്നതിലുപരി കുട്ടികാലത്ത് മാജിക്ക് ഒക്കെ കാണുമ്പോൾ അമ്പരന്ന് നില്ക്കില്ലേ? അത് പോലൊരു ഫീൽ!!
ഒരുപാട് സ്ഥലങ്ങളിൽ ദുല്ഖറിനു പണ്ട് കണ്ടാസ്വദിച്ച ലാലേട്ടൻ മാന്നറിസംസ് ഉള്ളത് പോലെ തോന്നി, ആദ്യം മനസ്സിൽ ഓടി വന്ന കഥാപാത്രം സുഖമോ ദേവിയിലെ സണ്ണി, പിന്നെ താളവട്ടത്തിലെ വിനോദ്, ചിത്രത്തിലെ വിഷ്ണു :) അങ്ങനെ ആഗ്രഹിച്ചു കണ്ടതും കാണാൻ ആഗ്രഹിച്ചതുമായ മനസ്സിൽ നിന്ന് മായാത്ത ഒരുപാട് കഥാപാത്രങ്ങൾ.
ഉസ്താദ് ഹോട്ടെലും, ബാംഗ്ലൂർ ടെയ്സിനും ശേഷം ഇത്രയും കളർഫുൾ ആയ ഒരു ചിത്രം വേറെ കണ്ടതായി ഓര്ക്കുന്നില്ല!! അർട്ട് ദിപാർട്ട്മെന്റിന് ഒരു പടത്തിന്റെ ഫീൽ കൊണ്ട് വരാൻ എന്ത് മാത്രം പ്രാധാന്യമുണ്ടെന്ന് ഈ പടം കാണുമ്പോൾ മനസിലാകും. ചിത്രങ്ങൾ നിറഞ്ഞ ആ ബോട്ടും, ചാർളിയുടെ കൂടെ ജീവിച്ചസാധനങ്ങൾ ഉള്ള ആ റൂമും, ചുമർ ചിത്രങ്ങളും, കണ്ടത്തിൽ ഏറ്റവും കൌതുകം തോന്നിയ ആ പഴയ സ്കൂട്ടറും. ഒരു ഫോട്ടൊ ആൽബം പോലെ ഒരോന്നും കണ്മുന്നിൽ ഇങ്ങനെ മാറി മറയുന്നു.
ജോമോൻ വീണ്ടും കാമറയിലൂടെ വിസ്മയം തീർത്തിട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ :) എന്ത് ഫ്രെയ്മസ് ആണ് ഓരോ ഷോട്ട്സും, പല ഫ്രെയ്മ്സും കണ്ട് അറിയാതെ കയ്യടിച്ച് പോയി, അത്ര മനോഹരം. കാഴ്ചക്ക് വിസ്മയം ജോമോൻ ഒരുക്കുമ്പോൾ മനസിനെ ലയിപ്പിക്കാൻ ഗോപി സുന്ദറിന്റെ പാട്ടും. അർമാദിച്ച് അഭിനയിച്ച് പാർവതിയും ദുല്ഖറും :) ഹോ!!
ഇവരെ കൂടാതെ വന്ന ഒരോ കഥാപാത്രങ്ങളും വളരെ ടിഫൈണ്ട് & ക്രാഫ്റ്റട് ആണ്, ഈ ചിത്രത്തിൽ മാർട്ടിൻ എന്ന സംവിധായകനും, ഉണ്ണി എന്ന കഥാകൃത്തും എത്ര കമ്മിറ്റട് & ഇൻവോൾവ്ട് ആണെന്നുള്ളത് ഈ കഥാപാത്രങ്ങളിൽ നിന്ന് നമുക്ക് മനസിലാക്കാം. ചിരിപ്പിച്ച് ശ്വാസം മുട്ടിച്ച കള്ളൻ സുനി (സൗബിൻ ഷാഹിർ), നോമ്പരപെടുത്തി കണ്ണ് നനയിച്ച ക്വീൻ മേരി (കല്പന ചേച്ചി), ഓർമ്മകൾ മരിച്ച് ജീവിക്കുന്ന കനി (അപർണ), ഓർമ്മകൾ മരിക്കാതെജീവിക്കുന്ന കുഞ്ഞപ്പൻ (നെടുമുടി വേണു), ഓർക്കാൻ ഓർമ്മകൾ സമ്മാനിക്കുന്ന ചാർളി (ദുൽഖർ), ആ ഓർമകൾക്ക് രൂപം നല്കാൻ തേടി അലയുന്ന ടെസ്സ (പാർവതി) :)
നമ്മളീ ആളുകളുടെ ജീവിതത്തിൽ കേറി ചെന്ന് സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിൽ കാണുന്ന ആ സന്തോഷം ഉണ്ടല്ലോ... അതൊക്കെയാണ് ജീവിക്കാൻ തോന്നിപ്പിക്കുന്നത്...
എല്ലാം ഒരു തോന്നലല്ലേ പത്രോസേ... താനും ഞാനും ഒക്കെ ആരുടെയെങ്കിലും ഒക്കെ തോന്നലാണെങ്കിലൊ ...എവിടെയൊക്കെയോ ചാർളി എന്നെ തന്നെ ഓർമിപ്പിച്ചു :)
സന്തോഷമായി :) കുറച്ച് കാലത്തേക്ക് ഇനി ആര് ചൊറിയാൻ വന്നാലും ദേഷ്യം വരില്ല, അത്ര പോസിറ്റീവ് & പീസ്ഫുൾ ഫീൽ!! സംഭവം ടീമിന്റെ കൂടെ പടവും കണ്ട് രണ്ട് ബിയറും അടിച്ച് വീട്ടിൽ വരുന്ന വഴി മനസ്സിൽ നിന്ന് മാറാതെ മായാതെ കേട്ട് കൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു, "സുന്ദരി പെണ്ണേ..." എന്നുള്ള ആ ഗാനവും, ബ്യൂഗിൾ കൊണ്ടുള്ള ആ ബിജിഎമ്മും!!
ചാർളി... മനോഹരം!!