"Sunday Gunday"എന്ന ഞങ്ങളുടെ പുതിയ സിങ്കപ്പൂരം അദ്ധ്യായത്തിൽ സ്റ്റെല്ലയുടെ ചേച്ചി ഷീലക്ക് പണ്ട് സൂരജേട്ടൻ എഴുതി കൊടുത്ത് കലിപ്പായ കവിത, ഇന്നലെ ചിഞ്ചുമോൾപോക്കിയതായി അറിയാൻ കഴിഞ്ഞു, പൊക്കിയ കവിത ചുവടെ കാണാം, സൂരജിനെ ഇപ്പോഴും കാണാൻ ഇല്ല എന്നാണ് വാർത്താവൃത്തങ്ങൾ പറയുന്നത് , കവിത വായിക്കുക..സൂരജേട്ടന് വേണ്ടി പ്രാർത്ഥിക്കുക..
നാളെ മോൾടെ ഫൈനൽ exam അല്ലേ?? ചേട്ടന്റെ വക ആൾ ദ ബെസ്റ്റ്!!
എന്നെ ഇഷ്ടമാണെങ്കിൽ നാളെ പരീക്ഷക്ക് വരണം, ഇഷ്ടമല്ലെങ്കിൽ വരണ്ട (സപ്പ്ളി എഴുതാൻ പിന്നെ വന്നാലും ഞാൻ ഇഷ്ട്ടമാണെന്ന് confirm ചെയ്യും)
എന്ന് ഒരു കോട്ട സ്നേഹത്തോടെ
നിന്റെ മാത്രം സ്വന്തം സൂരജേട്ടൻ
NB: Economicsലെ ആ കാപറക്കി അല്ലാട്ടാ, Physicsലെ സൂരജ് ആണ്
തുമ്പീ.....
എന്റെ മനസ്സിലെ തുമ്പി
എൻ തമ്പിതൻ തുമ്പി
വണ്ണമില്ലാത്തൊരു തുമ്പി
വർണ്ണങ്ങളുള്ളൊരു തുമ്പി
സ്വർണ്ണനിറമുള്ള തുമ്പി
എന്റെ മനസ്സിലെ തുമ്പി
കേണൽ തമ്പിതൻ തുമ്പി
പോസ്സ് കാണിച്ചിട്ടും നീ നോക്കീല
പേര്സ്സ് കാണിച്ചിട്ടും നീ മിണ്ടീല
ബൈക്കിൽ wheel ചെയ്തത് നീ കണ്ടില്ല, പക്ഷെ
മുക്കിൽ wheel അയി നില്ക്കുന്നത് നീ കണ്ടല്ലേ?? (ആ സുരേഷ് നിർബന്ധിച്ചിട്ടാ)
എന്റെ മനസ്സിലെ തുമ്പി
ഒന്ന് നോക്കെന്റെ തുമ്പി
നിന്റപ്പനുണ്ടോരു ജീപ്പ്, പക്ഷെ
അങ്ങേർടെ സ്വഭാവം വെറും ചീപ്പ്
ആ തോക്കിന് മുന്നിൽ ഞാൻ തോൽക്കില്ല
ആ തള്ളിന് മുന്നിൽ ഞാൻ തളരില്ല
ആ തള്ളിന് മുന്നിൽ ഞാൻ തളരില്ല
ആ പള്ളിന് മുന്നിൽ ഞാൻ പിളരില്ല
അങ്ങേര് military എങ്കി ഞാൻ poetry
സൂരജാണ് പറയുന്നത് നീ കട്ടക്കിരി
എന്റെ മനസ്സിലെ തുമ്പി
ആ bloody തമ്പിതൻ തുമ്പി
ആ മഹേഷ് വെറും തേപ്പ് (സരിതേടെ കൂടെ ഒരു അപലപനീയമായ സാഹചര്യത്തിൽ തുഷാരയിൽ വെച്ച് ഞാൻ അവനെ കണ്ട്, ഛെ!!)
ആ മുകേഷ് വെറും ക്ണാപ്പ്
എന്റെ ചങ്കിലെ പെട നീ ഒന്ന് കേള്ക്ക്
ഈ തന്കപെട്ട ചേട്ടനെ നീ ഒന്ന് നോക്ക്
എന്റെ മനസ്സിലെ തുമ്പി
തനി തങ്കത്തിൻ തുമ്പി
നാളെ മോൾടെ ഫൈനൽ exam അല്ലേ?? ചേട്ടന്റെ വക ആൾ ദ ബെസ്റ്റ്!!
എന്നെ ഇഷ്ടമാണെങ്കിൽ നാളെ പരീക്ഷക്ക് വരണം, ഇഷ്ടമല്ലെങ്കിൽ വരണ്ട (സപ്പ്ളി എഴുതാൻ പിന്നെ വന്നാലും ഞാൻ ഇഷ്ട്ടമാണെന്ന് confirm ചെയ്യും)
എന്ന് ഒരു കോട്ട സ്നേഹത്തോടെ
നിന്റെ മാത്രം സ്വന്തം സൂരജേട്ടൻ
NB: Economicsലെ ആ കാപറക്കി അല്ലാട്ടാ, Physicsലെ സൂരജ് ആണ്
തുമ്പീ.....