Tuesday, April 14, 2020

കൃഷ്ണ ഉവാച:

സൂർത്തുക്കളെ ഏവർക്കും സുഖമെന്ന് വിശ്വസിക്കുന്നു..

സാക്ഷാൽ കൃഷ്ണൻഇന്നലെ എന്റെ സ്വപ്നത്തിൽ പ്രത്യക്ഷപെട്ടു 🤩
അരുളി ചെയ്ത കാര്യങ്ങൾ ചുവടെ:

വിഷു ആശംസകൾ

ഇപ്രാവശ്യം വിഷുവിന് ഞാൻ WFH ആയത് കൊണ്ട്‌ കണി zoom വഴിയും കൈനീട്ടം paynow/paylah വഴിയും ചെയ്യേണ്ടതാണ്. നിങ്ങൾ എവിടെയിരുന്നാലും എനിക്ക് നിങ്ങളെ കാണാം.. എന്നെങ്കിലും നിങ്ങൾക്കും എന്നെ അങ്ങനെ കാണാൻ സാധിക്കട്ടെ.

ഞായറാഴ്ച്ച ഭൂമിയിൽ പോയി മടങ്ങി വന്ന് ക്വാറന്റൈനിൽ കഴിയുന്ന എന്റെ സുഹൃത്ത് യേശു വന്ന് പറയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ഞങ്ങളിൽ പലരും മനസിലാക്കുന്നത്.

ഗ്ലോബൽ വാർമിംഗിൽ നേരിയ ഒരു മാറ്റം വന്നിട്ടുണ്ടെന്നും, പല എതിർപ്പുകളും അവഗണിച്ച് മനുഷ്യനെ ഭൂമിയിൽ സൃഷ്ടിക്കാൻ ഞങ്ങളിൽ ചിലർ എടുത്ത തീരുമാനം തെറ്റായിപോയില്ല എന്ന് വാദിക്കുന്നതിന്റെ ഇടക്കാണ് യേശുവിന്റെ Gtweet കണ്ടത്. ഇനിയെങ്കിലും ശ്രദ്ധിക്കുക.

ക്യൂ നിൽക്കാതെ എല്ലാ ഭക്തർക്കും ഹോൾഡ്-ഭേദമന്യേ ഒന്നിച്ച് എന്നെ കാണാൻ കിട്ടുന്ന അവസരമാണിത് എന്നോർക്കുക. മേല്പറഞ്ഞ പല നാട്ട്നടപ്പിലും എനിക്കും എന്റെ സുഹൃത്തുകൾക്കും എതിരഭിപ്രായം ഉണ്ടെങ്കിലും ഇതിലും വലിയ പ്രശ്നങ്ങൾ സോൾവ് ചെയ്യാൻ ഫോക്കസ് ചെയ്യേണ്ടത് കൊണ്ട് തത്കാലം ഇടപെടുന്നില്ല.
ഞങ്ങൾ കൈകൂലിക്കും ആഡംബരത്തിനും തീർത്തും എതിരാണ്, ഞങ്ങൾ കർമഫലത്തിൽ മാത്രം വിശ്വസിക്കുന്നവരാണ്.

എപ്പോ വിളിച്ചാലും ഞാൻ ഓൺലൈൻ ആയിരിക്കും. പണ്ടേ അങ്ങനെ തന്നെയാണ്.

നേരത്തെ ഇത്‌ പറയാത്തതെന്തെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോ "ആരോട്‌ പറയാൻ ആര് കേൾക്കാൻ.. " എന്നായിരുന്ന മറുപടി.

പിന്നെ ഒരു പ്രത്യേക കാര്യം എനിക്ക് വേണ്ടി കൊന്നപ്പൂ പറിക്കാൻ പോയി പോലീസ് പിടിച്ചാ "എന്റെ കൃഷ്ണാ" എന്ന് നിലവിളിച്ചെന്നും വെച്ച് ഒരു കാര്യവുമില്ല. ആധാർ കാർഡ് ഇല്ലാത്തതിനാൽ എനിക്ക് ജാമ്യമെടുത്ത് സഹായിക്കാൻ കഴിയില്ല. നിങ്ങളുടെ സുരക്ഷയാണ് കൊന്നപ്പൂവിനെക്കാളും എനിക്ക് പ്രധാനം.
"എന്റെ കൃഷ്ണാ" വിളി പലരും അമിതമായി ഉപയോഗിക്കുന്നുണ്ടെന്നുള്ള കാര്യം എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഞാൻ മാത്രമല്ല എന്റെ മറ്റു പല സുഹൃത്തുക്കളും അവരുടെ പേര് ഇമ്മാതിരി ഉപയോഗിക്കുന്നതിൽ അതൃപ്തരാണ്. കണ്ട കൊണഷ്ട്ട് സിറ്റുവേഷനിലോക്കെ ഞങ്ങളെ വിളിച്ച് "ദൈവമേ എന്നോടെന്തിന് ഇങ്ങനെ ചെയ്തു" എന്നുള്ള ചോദ്യം പരമ ബോറാണ്. ഈ പറയുന്ന പ്രശ്നങ്ങളെ കുറിച്ച് ഞങ്ങൾക്ക് പലപ്പോഴും ഒരു ഐഡിയയും കാണില്ല, സ്വന്തം കയ്യിലിരിപ്പ് നന്നായില്ലെങ്കിൽ മറ്റ് പലരുടെയും കൈ നെഞ്ചത്തിരിക്കുന്നതിൽ വലിയ അതിശയോക്തിയൊന്നും ഇല്ലന്നോർക്കുക.

അത് പോലെ കാർ വർണ്ണൻ എന്ന് വെച്ചാൽ വെർണാ കാറിന്റെ നീല നിറമല്ല, കറുത്ത എന്നെ ഇങ്ങനെ കളർ മാറ്റി കാണിച്ചപമാനിക്കരുത്. ഞങ്ങളെ പറ്റിയുള്ള പല സീരിയലുകളിലും കാണിക്കുന്ന കഥ ഞങ്ങൾ തന്നെ അന്തം വിട്ടിരിക്കുകയാണ്. ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിക്കേണ്ടത് ഞങ്ങളുടെ ജോലിയല്ലേ? ഒരു സാമാന്യ മര്യാദ ഇല്ലേ ?

പിന്നതുപോലെ കണ്ട കോഴികളെയൊക്കെ "കള്ള കൃഷ്ണൻ" എന്നൊക്കെ വിളിച്ച് എൻറെ വില കളയരുത്. കഷ്ടം.

കണിയുടെ പേരിൽ Whatsaapp വഴി അശ്‌ളീല ചിത്രങ്ങൾ അയക്കുന്നവരുടെ പേരും വിവരവും സൈബർ ഗോഡ്‌സിന് ഞാൻ കൈമാറിയിരിക്കും.

ഈ ലോക്‌ഡോൺ താത്കാലികമാണ് ഒരു പുതുമയുള്ള സമൃദ്ധതിയുള്ള ലോകത്തിന്റെ തുടക്കത്തിനായുള്ളതാണിത്.
ലോക്ക്ഡൗണിൽ  നിന്നും രക്ഷിക്കണേന്ന് കാലങ്ങളായി ലോക്‌ഡോൺ ചെയ്ത് വെക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളെ വിളിച്ച് പറയുന്നത് ടോട്ടൽ വിരോധാഭാസമാണ് ( ഇത് പറഞ് അദ്ദേഹം പൊട്ടി ചിരിച്ചു) മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പാട്ടെഴുതി പാടിയാൽ മാത്രം പോരാ..

ഈ പറഞ്ഞ കാര്യങ്ങൾ ഞാൻ ചുമ്മാ തള്ളിയതാണെന്ന് വിചാരിക്കുന്നവരുടെയൊക്കെ ഇന്റർനെറ്റ് കണക്ഷൻ ലോക്‌ഡോൺ കഴിയുന്നത് വരെ കട്ട് ചെയ്ത് കളയുമെന്നും ലൈറ്റായി വാർണിംഗ് തന്നിട്ടുണ്ട്.

ഇത്രയും പറഞ്ഞിട്ട് അദ്ദേഹം സൈന്ഔട്ട് ആയി.

അപ്പൊ ഏവർക്കും വിഷു ആശംസകൾ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഓർക്കുക. വിഷു കണികൾ കൊണ്ട് ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമവും നിറഞ്ഞു കളറാവട്ടെ.

NB: ബൈദബൈ കൃഷ്ണൻ മയിൽ‌പീലി മാസ്ക് ഇട്ടിരിക്കുന്നതിനാൽ തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുണ്ടാകും എന്നും കരുതി മൈൻഡ് ചെയ്യാതിരിക്കരുത് മാസ്ക് ഊരി ദർശനം തരാൻ പറയരുത് കൃഷ്ണന്റെ സുരക്ഷ വളരെ പ്രധാനമാണെന്നോർക്കുക.

Copyright