Friday, October 3, 2008

ലഹരി സാബു

സഹൃദയരേ ചുള്ളന്‍ ടാക്കീസ്‌ നിങ്ങള്‍ക്കായി സ്നേഹപൂര്‍വം അവതരിപ്പിക്കുന്നു.. പല സ്റ്റേജുകളിലും മാറി മാറി ഓടിയ (ഓട്ടിച്ച) ബാലെ..

ലഹരി സാബു

വ്യത്യസ്തനായൊരു.. മൂര്‍ഖനാം സാബുവിനെ..
സത്യത്തില്‍ അവന്റെ വീട്ടുകാര്‍ പോലും തിരിച്ചറിഞ്ഞില്ലാ...

അതെ സുഹൃത്തുക്കളേ ഈ കഥ നമ്മുക്കേവര്‍ക്കും പ്രിയങ്കരനായ, അഖില കേരളാ പമ്പാട്ടി അസോസിയേഷന്റെ പ്രസിഡന്റായ സാക്ഷാല്‍ ശ്രീമാന്‍ ലഹരി സാബുവിനെ കുറിച്ചുള്ളാതാണ്‌

സാബു കോളേജില്‍ പഠിക്കുന്ന കാലം.. ഒന്നുകില്‍ രാത്രി രണ്ടെണ്ണം അടിക്കണം അല്ലെങ്കില്‍ രണ്ടടി കൊള്ളണം എന്ന പോളിസിയില്‍ ഉറച്ച്‌ വിശ്വസിച്ചിരുന്ന കാലം.. അന്ന് ഉച്ച തിരിഞ്ഞു രാത്രി ഒരു ഒമ്പതര പത്തു മണി ആയിക്കാണും .. മാസാവസാനം.. കാശില്ലാണ്ട്‌ അവാര്‍ഡ്‌ പടങ്ങളില്‍ കാണുന്ന പോലെ മുഖത്തോട്‌ മുഖം നോക്കി "ഊഞ്ഞാലാ ഊഞ്ഞാലാ" എന്ന് പാട്ടും പാടി ഇരുന്നപ്പോഴാണ്‌ .. ദൈവത്തെ പോലെ സുഗുണന്‍ വന്നത്‌, അന്ന് പിരിച്ച 300 രൂപക്ക്‌ 4 ഫുള്ളും 12 പറോട്ടയും 3 ബീഫ്‌ കറിയുമായാണ്‌ വരവ്‌.. സ്വന്തമായി ബാര്‍ നടത്തിയാല്‍ പോലും ഇത്രോം റിബേറ്റ്‌ റേറ്റില്‍ സാധനം കിട്ടുകേല .. ഇനി ഇവന്‍ എവിടുന്നേലും മോഷ്ട്റ്റിച്ചതാണോ.. ഏയ്‌ അതിനുള്ള കഴിവുണ്ടായിരുന്നെ അവനെന്നേ രക്ഷപെട്ടു പോയേനെ.. പൊതി അഴിച്ചപ്പളാണ്‌ ആ നഗ്ന സത്യം മനസിലായത്‌.. പൊതിയില്‍ ഒളിച്ചിരുന്ന വിവിധതരം ബ്രാണ്ടുകള്‍...

1. ടൈഗര്‍ - "യെവന്‍ പുലിയാണ്‌ കേട്ടാ" എന്ന് ഇടക്കിടക്ക്‌ പറയാന്‍ തോന്നും
2. രാജാ രവി വര്‍മ്മ - സ്വയം രജാവാണെന്ന ഒരു ഫീല്‍ ഉണ്ടാകും, ആത്മവിശ്വാസം കൂട്ടാന്‍ ഉത്തമം
3. കിംഗ്‌ കോബ്ര - പ്രത്യേകിച്ച്‌ പറയേണ്ട കാര്യമില്ലല്ലോ

*ആള്‍ ബ്രാണ്ട്സ്‌ എക്സ്ക്ലൂസീവിലി മെയ്ഡ്‌ ഇന്‍ പരപ്പനങ്ങാടി

ബ്രാണ്ടേതായാലും പരിപാടി ഗ്രാന്റാവേണം എന്നാണല്ലൊ ചൊല്ല്.. അങ്ങനെ ടൈഗറായി തുടങ്ങി രജാവിനെ പോലെ വാഴ്‌ന്ന് അവസാനം കിംഗ്‌ കോബ്രയായി ഇഴഞ്ഞിഴഞ്ഞ്‌ പോകുമ്പോളാണ്‌ നമ്മുടെ സാബുവിനോരു മോഹം പൂത്ത്‌ വിടര്‍ന്നത്‌.. അവന്‌ അപ്പത്തന്നെ "കല്ലുമേക്കായ" കഴിക്കണം.. ആരും കൂടെ വരില്ലെന്നായപ്പോള്‍, ഒറ്റക്ക്‌ പോകാനൊരുങ്ങിയ സാബു ലൈസെന്‍സ്‌ ടെസ്റ്റിന്‌ വന്ന കുരു വന്ന ഛെ കുരുന്നു ബാലനെ പോലെ എട്ടും Hഉം ഒക്കെ എടുത്ത്‌ നേരെ ഫ്രിഡ്ജ്‌ തുറന്ന് അനങ്ങാണ്ട്‌ നിന്നു.. ആശ്ചര്യത്തോടെ സുഗുണന്‍ അവനോട്‌ ചോദിച്ചു..

നി എന്തൂട്ടാട ഈ ഫ്രിഡ്ജും തുറന്നിങ്ങനെ നില്‍ക്ക്ണേ ?? അതില്‍ ഒന്നൂല്ലാ...

സാബു അതു കേട്ട്‌ ഒന്ന് സൂക്ഷിച്ച്‌ നോക്കി...

സ്തള്ളേ.. ഇത്‌ ഫ്രിഡ്ജ്‌ ആയിരുന്നാ... ഞാന്‍ ആലൊചിക്കുവായിരുന്നു ബാത്രൂമില്‍ എപ്പ ഏ സി ഫിറ്റ്‌ ചെയ്തെന്ന്.. .. പണ്ടാറടങ്ങാന്‍ രണ്ടിനും ഒരേ പോലത്തെ ലൈറ്റ്‌.. സ്സെ.. മോശമായി പോയി..

സാബ്ബുവിന്റെ ഈ ശോചനീയാവസ്ഥ കണ്ട്‌ എല്ലാരും അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു.. റോടിലെത്തിയ ആ പാമ്പിന്‍ കൂട്ടം കല്ലുമേക്കായ തേടി നടപ്പായി.. പെട്ടെന്നാണ്‌ ആ അന്ധകാരത്തിന്റെ പകല്‍ വെട്ടത്തില്‍ അവരത്‌ കണ്ടത്‌.. ആര്‍കോ വേണ്ടി കാത്തിരിക്കുന്ന പൗലോസ്‌ അങ്കിള്‍സ്‌... ജീപ്പ്പിനകത്ത്‌ എല്ലാരും നല്ല ഉറക്കം.. നമ്മുടെ പാമ്പിന്‍ കൂട്ടം.. പൂച്ചകളെ പോലെ മന്ദം മന്ദം സ്ലോ മോഷനില്‍ നടന്നു..

പെട്ടെന്നാണ്‌ അത്‌ സംഭവിച്ചത്.. ജീപ്പിന്റെ അടുത്തെതിയതും നമ്മുടെ ലഹരി സഡന്‍ ബ്രേക്കിട്ടു.. എന്ന്ട്ടൊരു ഡയലോഗ്‌..

"ടേയ്‌.. രണ്ട്‌ കല്ലുമേക്കായ.."

എങ്ങും നിശബ്ദദ.. സ്ലോമോഷനില്‍ പോയ എല്ലാവരും ഇടി വീണു കരിഞ്ഞു പുകയുന്ന തെങ്ങിന്റെ ഷെയിപ്പില്‍ നിന്നു പോയി..

ഉറങ്ങി കിടന്ന പൗലോസ്‌ ചേട്ടന്‍ പയ്യെ കണ്ണ്‍ തുറന്നു.. ഫ്രണ്ടില്‍ ഫ്രീ കിക്ക്‌ എടുക്കാന്‍ വെയ്റ്റ്‌ ചെയ്യുന്ന ഫുട്ട്ബോള്‍ പ്ലേയറെ പോലെ ആടി ആടി നില്‍ക്കുന്ന സാബുവിനോട്‌ അങ്ങോര്‍ ചോദിച്ചു..

നി എന്തുവാടാ ചോദിച്ചെ ??

സാബു: "രണ്ട്‌ കല്ലുമ്മെ... സ്സെ.. സോറി സാര്‍.. ആളു മാറി പോയി.. "

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു...

"@@@@@@ പ്ലച്ചെ @@@@@@"

ഒരു ഡോള്‍ബി ടിജിറ്റല്‍ സൗണ്ട്‌ കേട്ടു.. പൗലോസ്‌ ചേട്ടനെ നോക്കി നിന്ന സാബു എബൗട്ടേണ്‍ അടിച്ച്‌ ഭൂമിയില്‍ പിറന്ന് വീണ കുഞ്ഞിനെ പോലെ കണ്ണു മിഴിച്ച്‌ നില്‍ക്കുന്ന കണ്ടപ്പളാണ്‌ മനസിലായത്‌.. പൗലോസ്‌ ചേട്ടന്‍ സാബുവിനിട്ട്‌.. നല്ലൊരു "കല്ലുമെക്കായ" കൊടുത്തതാണെന്ന്..

പാവം സാബു അപ്പോഴാണ്‌ അവന്‌ ബോധം വന്നത്‌.. അടി കൊണ്ട ദിശയിലേക്ക്‌ നോക്കിയ സാബു കണ്ടത്‌ ക്രിക്കറ്റ്‌ കമന്റ്രി പോലെ വായിട്ടലക്കുന്ന പൗലോസ്‌ ചേട്ടനെയാണ്‌.. അവന്‍ മിഴിച്ചു നിന്നു.. ഒന്നും കേട്ടൂട.. അടിയുടേ ആഘാദത്തില്‍ ആകപ്പാടെ ഒരു മൂളല്‍ മാത്രം കേള്‍ക്കാം.. പണ്ട്‌ ദൂരദര്‍ശന്‍ റിലെ അവസാനിക്കുമ്പൊ ഇടുന്ന പോലത്തെ സൗണ്ട്‌..

"-------------കൂ-------------"

എന്നാലും സാബു തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല.. വായുടെ ആക്ഷന്‍ വെച്ച്‌ പൗലോസ്‌ ചേട്ടന്‍ പറയുന്നത്‌ മനസിലാക്കാന്‍ അവന്‍ ശ്രമിച്ചു.. യെസ്സ്‌ മനസ്സിലായി..

"ജപ്പാനില്‍ നിന്ന് കൊറിയയില്‍ പോയവര്‍ക്ക്‌ പനിയുണ്ടോ മോനെ" എന്നാണ്‌ അങ്ങോര്‍ ചോദിക്കുന്നത്‌..

സാബു മറുപടി പറഞ്ഞു: "അറിയില്ല സാര്‍ !!"

"@@@@@@ പ്ലച്ചെ @@@@@@"

വണ്‍ മോര്‍ കല്ലുമേക്കായ.. ഇപ്പൊ കാത്‌ ഓപണ്‍ ആയി..

അപ്പോഴാണ്‌ സാബുവിന്‌ മനസ്സിലായത്‌ അത്‌ ജപ്പാന്‍ കാരെ പറ്റി ചോദിച്ചതല്ല.. മറിച്ച്‌..

"ജീപ്പില് കേറടാ പന്നീന്റെ മോനെ" എന്ന് പറഞ്ഞതാണെന്ന്

അങ്ങനെ ലഹരിയും കൂട്ടരും സ്റ്റേഷനില്‍ എത്തി.. കല്ലുമേക്കായ വാങ്ങി കൂട്ടിയ സാബുവിന്റെ മുഖത്ത്‌ നോക്കി എസ്സ്‌ ഐ ഏമാന്‍ ചോദിച്ചു..

"ഇതെന്താടാ നെറ്റിയില്‍ നിന്ന് ചോര പൊടിയുന്നത്‌ ?? നി തല്ലുണ്ടാക്കിയൊ ?"

സാബു: "അയ്യൊ അല്ല സാര്‍.. അത്‌ ജനിച്ചപ്പളെ ഉള്ളതാ, ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് ഡോക്ട്ടര്‍ പറഞ്ഞു"

എസ്സ്‌ ഐ: "നിന്റെ വീടെവിടാടാ ?"

സാബു: "ആറ്റിങ്ങല്‍"

എസ്സ്‌ ഐ: "അപ്പനും അമ്മയും എന്ത്‌ ചെയ്യുന്നു ?"

സാബു: (വിഷാദ ഭാവത്തോട്‌ കൂടി) "അവര്‍ കൂലിപണിക്കാരാണ്‌ സാര്‍, ഒരു നേരത്തെ ആഹാരത്തിന്‌ വേണ്ടി കഷ്ടപ്പെടുന്ന പാവം കൂലിപ്പണിക്കാര്‍"

എസ്‌ ഐയുടെ കണ്ണുകള്‍ നിറഞ്ഞു.. അപ്പോഴാണ്‌ സാബുവിന്റെ പോക്കറ്റില്‍ നിന്നും പെട്ടെന്ന് ഒരു അലര്‍ച്ച

"ദൂം മചാലെ ദൂം മചാലെ ദൂം... ദൂം മചാലെ ദൂം മചാലെ ദൂം"

നല്ല റിലയബിള്‍ മോബൈല്‍ എന്ന് പറഞ്ഞപ്പൊ ഇത്രോം പ്രതീക്ഷിച്ചില്ല..

എസ്സ്‌ ഐ: "നിന്റെ അപ്പനും അമ്മയും എന്തിന്‌ കഷ്ടപ്പെടുന്നെന്നാ പറഞ്ഞെ ??"

വെടി കൊണ്ടോടിയ പന്നി റസ്റ്റ്‌ എടുക്കാനായി നിന്നപ്പോള്‍ തലയില്‍ ചക്ക വീണ മുഖഭാവത്തോടെ സാബു പറഞ്ഞു...

"എന്നെ ഒന്നും ചെയ്യരുത്‌ സാര്‍, ഇനി മേലാല്‍ ഞാന്‍ വെള്ളമടിച്ചിട്ട്‌ കല്ലുമേക്കായ കഴിക്കാന്‍ ഇറങ്ങൂലേ !!"

"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

അപ്പളും ആ മൊബൈല്‍ നിര്‍ത്താതെ അടിച്ചു...

"ദൂം മചാലെ ദൂം മചാലെ ദൂം... ദൂം മചാലെ ദൂം മചാലെ ദൂം"

അടി കൊണ്ട് വിരണ്ട് നിന്ന സാബുവിനോട് എസ് ഐ ഏമാന്‍ വീട്ടിലറിയിക്കാന്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു..

ചോദിച്ച പാടെ ഒരു ഉളുപ്പുമില്ലാണ്ട് സാബു പറഞ്ഞു.. 233445 (ആര്‍ടേ നമ്പര്‍ ആണോ ആവൊ)

അവരോട് എസ് ഐ അന്ന് പോയ്ക്കോളാ‍നും പറഞ്ഞു.. എസ് ഐയെ പറ്റിച്ച ആഹ്ലാദത്തില്‍ സാബു സ്വയം മറന്നു.. അടുത്ത് ദിവസം കാലത്തെ തന്നെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും പറഞ്ഞു..

കാലത്തെ പതിവു തെറ്റിച്ച് കുളിച്ച് ഫ്രഷ് ആയി സാബു സ്റ്റേഷനില്‍ ഹാജരായി.. വന്ന പാടെ എസ് ഐ ഒരൊറ്റ ചോദ്യം.. വീട്ടിലെ നമ്പര്‍ പറയെടാ..

സാര്‍.. അത്.. 22.. 33.. സാര്‍.. ഇന്നലെ പറഞ്ഞ അതേ നമ്പര്‍ തന്നെ.. മാറീട്ടില്ല..


"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

വ്യത്യസ്തനായൊരു.. മൂര്‍ഖനാം സാബുവിനെ..
സത്യത്തില്‍ എസ് ഐ ഏമാന്‍ പോലും തിരിച്ചറിഞ്ഞില്ലാ...
:)

29 comments:

Mr. സംഭവം (ചുള്ളൻ) said...

ഈ സംഭവത്തിന് ശേഷം, എന്താന്ന് അറിയില്ല, സാബുവിന് കല്ലുമ്മെകായ കഴിക്കാന്‍ തോന്നീട്ടെ ഇല്ല !! :)

സാബു എന്ന കഥാപാത്രത്തെ അറിയുന്നവര്‍ ഇത് നല്ലോണം ആസ്വദിക്കും എന്നുള്ളത് ഉറപ്പാണ്, ബാക്കി പ്രേക്ഷകര്‍ക്ക് ഇത് എങ്ങനെ ഫീല്‍ ചെയ്യുമെന്ന് അറിയില്ല, ഞാന്‍ എന്നാല്‍ കഴിയും വിധം ജെനറലൈസ് ചെയ്തിട്ടുണ്ട്, ആസ്വദിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒന്നൂടെ ശ്രമിച്ചാല്‍ മതി ആസ്വദിക്കാന്‍ പറ്റും :)

ശ്രീ said...

സാബുവിനെ അറിയാത്തവര്‍ക്കു പോലും നന്നായി ആസ്വദിയ്ക്കാന്‍ കഴിയും മാഷേ...
ജീപ്പില്‍ കേറാന്‍ പറഞ്ഞതു വായിച്ച് നന്നായി ചിരിച്ചു.
:)

ന്നാലും പാവം സാബു.

Anonymous said...

"വെടി കൊണ്ടോടിയ പന്നി റസ്റ്റ്‌ എടുക്കാനായി നിന്നപ്പോള്‍ തലയില്‍ ചക്ക വീണ മുഖഭാവത്തോടെ "

കലക്കി ചേട്ടാ....എന്തൊരു വര്‍ണ്ണന.... ചിരിച്ച്‌ മരിച്ചു...

Mr. സംഭവം (ചുള്ളൻ) said...

ശ്രീ നന്ദി :) ഇനിയും വരിക

ടിന്റു.. ഇവിടൊക്കെ ഉണ്ടായിരുന്നൊ :P താങ്ക്സ് ഉണ്ടേട്ടാ :)

രമേഷ് said...

ഡേയ്,,.. ഇത് കഥാ പ്രസംഗമല്ലേ???.....

അപരിചിത said...

കൊള്ളാം കൊള്ളം
പതിവുപോലെ ചിരിപ്പിച്ചു
അദ്യം വന്നു തേങ്ങ അടിക്കാന്‍ പറ്റിയില്ല

ഞാന്‍ തേങ്ങ അടിക്കുന്ന ഒരേ ഒരു ബ്ലൊഗ്‌ ആയിരുന്നു
:(
u theppz me!!!
:P

വിവിധതരം ബ്രാണ്ടുകള്‍...

1. ടൈഗര്‍ - 2. രാജാ രവി വര്‍മ്മ - 3. കിംഗ്‌ കോബ്ര -

heheh ethu kalakki

:)

happy blogging chullaaaaa !!

:D

Mr. സംഭവം (ചുള്ളൻ) said...

രമേശാ ഡേയ്.. ബാലെയും പ്രസംഗവും ഒക്കെ ഒന്നു തന്നെ കേട്ടാ.. വായിച്ചേചും വണ്ടി വിട്ടോ മോനെ ദിനേശ്...

അപരിചിതെ.. ലാസ്റ്റ് ടൈം നി തേങ്ങാ ഉടച്ചേചും ഇവിടെ മൊത്തം വ്രിത്തികേടാക്കീട്ടല്ലെ ഇപ്രാവിശ്യം സമ്മതിക്കാഞ്ഞത്.. നെക്സ്റ്റ് ടൈം തീര്‍ച്ചയായും അവസരം തരുന്നതായിരിക്കും :)

Anonymous said...

'വെടി കൊണ്ടോടിയ പന്നി റസ്റ്റ്‌ എടുക്കാനായി നിന്നപ്പോള്‍ തലയില്‍ ചക്ക വീണ മുഖഭാവത്തോടെ'..kidilam prayogam !!
nannaittu aaswadichu..
sabu '8-um','H-um'okke eduthu, aadi aadi pokunna aa manohara kaazcha,oh !!
lahari sabu-nte 'kallummakka' moham angane angu avasanikkumo..
orikkalum balance illatha aa potta reliable mobile sabuvine inganeyokke sahaayichallo..atrayum aayi..

ജഗ്ഗുദാദ said...

നല്ല രസികന്‍ പോസ്റ്റ്തന്നെ... വായിച്ചു കുറെ ചിരിച്ചു.. ആ മൊബൈല് വളരെ ഇഷ്ടപ്പെട്ടു. :)

Senu Eapen Thomas, Poovathoor said...

കൊള്ളാം. ഞാന്‍ കരുതി പൊടിയാടിയില്‍ മാത്രമേ ടൈഗര്‍, രാജാ രവി വര്‍മ്മ, കിംഗ്‌ കോബ്രാ മുതലായ സാധനങ്ങള്‍ കിട്ടുവെന്ന്. ആ ധാരണയാണു ചുള്ളന്‍ പൊളിച്ചത്‌.

ദൂമചാലെ...ദൂമ ചാലെ...മൊബെയില്‍ അടിച്ചതാണോ..അതെ എസ്‌.ഐ ചാമ്പിയതാണോ??? ആകെ ഒരു കണ്‍ഫ്യ്യൂഷ്യന്‍....

കല്ലുമ്മെകായ പോയ സാബു ഇപ്പോഴും ജീവനോടെ ഉണ്ടോ...ചുള്ളാ...

സസ്നേഹം,
പഴമ്പുരാണംസ്‌.

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം,
കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.

ടൈഗര്‍, ബുള്ളറ്റ് തുടങ്ങിയ ബ്രാന്‍ഡുകള്‍ വിപണിയിലിറക്കാന്‍ സഹായിച്ചതാരാന്നാ?

പറഞ്ഞാല്‍ ഒര്‍ ലാര്‍ജ്.

ajeeshmathew karukayil said...

കലക്കി ചേട്ടാ

ചെലക്കാണ്ട് പോടാ said...

ചുള്ളാ

പൌലോസ് അങ്കിള്‍ സാബുവിന്‍റെ വീട്ടിലറിയിക്കാന്‍ വേണ്ടി ഫോണ്‍ നന്പര്‍ ചോദിച്ചതെന്ന കാര്യം നീ എന്തേ വിട്ട് കളഞ്ഞേ...

Mr. സംഭവം (ചുള്ളൻ) said...

@ജഗ്ഗുദാദ
ഇഷ്ട്ട്പെട്ടന്നറിഞ്ഞതില്‍ സന്തോഷം :) ഇനിയും വരിക :) അതിന് ശേഷം അവന്‍ മൊബൈല്‍ ഉപയോഗിക്കുന്നതും നിര്‍ത്തീട്ടാ :P

@സെനു
മലയാളി ഉള്ളോടത്തൊക്കെ ഇത്തരം ബ്രാണ്ടുകള്‍ കിട്ടുമണ്ണാ‍.. അതിപ്പൊ യു എസ്സില്‍ ആണേ പോലും കിട്ടും :)

ദൂം മചാലെ അവന്റെ മൊബൈല്‍ അടിച്ചത് തന്നാ.. അതിനും ചാമ്പല്‍ കിട്ടി വിത്ത് സൌണ്ട് എഫെക്റ്റ്സ് :)

അവനിപ്പളും ഉണ്ട് ജീവനോടെ.. ശാസ്ത്രജ്ഞനാ :) ഞെട്ടരുത് :p

Mr. സംഭവം (ചുള്ളൻ) said...

@അജീഷ്
താങ്ക്സ് അജീഷെ.. ഇനിയും വരിക :)

@ചെലക്കാണ്ട് പോടാ
അളിയാ അത് വിട്ട് പോയി .. ഇപ്പൊ പറഞ്ഞേക്കാം..

അടി കൊണ്ട് വിരണ്ട് നിന്ന സാബുവിനോട് എസ് ഐ ഏമാന്‍ വീട്ടിലറിയിക്കാന്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു..

ചോദിച്ച പാടെ ഒരു ഉളുപ്പുമില്ലാണ്ട് സാബു പറഞ്ഞു.. 233445 (ആര്‍ടേ നമ്പര്‍ ആണോ ആവൊ)

അവരോട് എസ് ഐ അന്ന് പോയ്ക്കോളാ‍നും പറഞ്ഞു.. എസ് ഐയെ പറ്റിച്ച ആഹ്ലാദത്തില്‍ സാബു സ്വയം മറന്നു.. അടുത്ത് ദിവസം കാലത്തെ തന്നെ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും പറഞ്ഞു..

കാലത്തെ പതിവു തെറ്റിച്ച് കുളിച്ച് ഫ്രഷ് ആയി സാബു സ്റ്റേഷനില്‍ ഹാജരായി.. വന്ന പാടെ എസ് ഐ ഒരൊറ്റ ചോദ്യം.. വീട്ടിലെ നമ്പര്‍ പറയെടാ..

സാര്‍.. അത്.. 22.. 33.. സാര്‍.. ഇന്നലെ പറഞ്ഞ അതേ നമ്പര്‍ തന്നെ.. മാറീട്ടില്ല..


"@@@@@@ പ്ലച്ചെ @@@@@@"

"-------------കൂ-------------"

:)

Mr. സംഭവം (ചുള്ളൻ) said...

‌@അനില്‍

നിങ്ങളാണൊ അണ്ണാ ആ മഹദ് വ്യക്തി ?? ഈശ്വരാ‍ !!

ലാര്‍ജ്ജ് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട് പക്ഷെ ടൈഗര്‍ വേണ്ടാ .. ഇനീപ്പൊ കല്ലുമേക്കായ കഴിക്കാന്‍ തോന്നിയാലൊ :)

ഇനിയും വരിക :)

smitha adharsh said...

ചുള്ളന്‍ ഡാര്‍ലിംഗ്....ഈ പോസ്റ്റ് കാണാന്‍ വൈകിപ്പോയി...എന്നാലും വായിക്കാന്‍ വന്നു ക്ഷണിച്ചതില്‍ സന്തോഷം....എന്നാലും,ആ ക്ഷണത്തില്‍..ഞാന്‍ അന്യരുടെ ഒരു പോസ്റ്റ് നിരങ്ങിണി ആണ് എന്ന് ഇന്‍ ഡയറക്റ്റ്‌ ആയി പറഞ്ഞില്ലേന്നൊരു.... സംശയം.
ഇനി,പോസ്റ്നെ പറ്റി....ഈ പോസ്റ്റ് ഒരു സര്‍വ വിജ്ഞാന കോശം ആയി ഞാന്‍ പരിഗണിക്കുന്നു.കാരണം,പുതിയ ഒരുപാടു വാക്കുകള്‍ പഠിച്ചു.
1. ടൈഗര്‍ - 2. രാജാ രവി വര്‍മ്മ - 3. കിംഗ്‌ കോബ്ര -
പിന്നെ...സാബു മോനെ ഞാനങു ദത്തെടുക്കാന്‍ തീരുമാനിച്ചു.പറ്റില്ലെന്ന് മാത്രം പറയരുത്..
പോസ്റ്റ് നന്നായി എന്ന് ഞാന്‍ എടുത്തു പറയണോ...??

krish | കൃഷ് said...

ചുള്ളന്‍ പോസ്റ്റ്.
:)

Mr. സംഭവം (ചുള്ളൻ) said...

@smitha
ഹൊ.. അപ്പൊ നമ്മളേ മറന്നിട്ടില്ലല്ലെ ? പോസ്റ്റ് നിരങ്ങിണി എന്നൊന്നും ഞാന്‍ മനസില്‍ പോലും ഉദ്ധേശിച്ചില്ലാ... കല്ലുമേക്കായാ‍ണെ സത്യം... നിങ്ങളുടെയൊക്കെ പ്രോത്സാഹനമല്ലെ എന്നെപ്പോലുള്ളവരെ പിന്നെയും പിന്നെയും എഴുതാന്‍ പ്രേരിപിക്കുന്നത്.. ഒരു സ്ഥിരം പ്രേക്ഷക മിസ്സിങ്ങ് ആണെന്ന് കണ്ടപ്പൊ അറിയിച്ചെന്നെ ഉള്ളു :) ഒത്തിരിപേര്‍ എന്റെ പോസ്റ്റ് വായിക്കണമെന്ന് എനിക്ക് നിര്‍ബന്ധമില്ല.. പക്ഷെ വായിച്ചവര്‍ പിന്നെയും പിന്നെയും വായിക്കണമെന്ന് ആഗ്രഹമുണ്ട് :)

ഈ പോസ്റ്റിലൂടെ താങ്കള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയെന്നറിഞ്ഞതില്‍ സന്തോഷം :) വിജ്ഞാനം പകരാനുള്ളതാണല്ലൊ :)

സാബുവിനെ ദത്തെടുക്കുന്നതില്‍ യാതൊരു വിരോധവുമില്ല... അവസാ‍നം ഡെത്ത് ആകരുത് :P

ക്ഷണം സ്വീകരിച്ച് വന്നതില്‍ കമന്റിയതിനും നന്ദി നന്ദി നന്ദി ;) ഇനിയും വരിക.. ഇല്ലെങ്കില്‍ ഞാന്‍ വരുത്തും :p

Mr. സംഭവം (ചുള്ളൻ) said...

@krish
ഈ വഴി ആദ്യമായിട്ടാ അല്ലെയൊ :) എന്തായാലും ഇനി സ്ഥിരം ആക്കികോളു.. താങ്ക്സ് :) ഇനിയും വരിക :)

Sherlock said...

ജപ്പാനില്‍ നിന്ന് കൊറിയയില്‍ പോയവര്‍ക്ക്‌ പനിയുണ്ടോ മോനെ" ഹ ഹ..അലക്കന്‍

qw_er_ty

oru mukkutti poovu said...

ഉഷാരായിട്ടുണ്ടല്ലോ ഇഷ്ടാ..

അപർണ said...

നല്ല അവതരണം...... ഇത് വായിച്ചു ശരിക്കും ചിരിച്ചുപോയി .............. :)

Mr. സംഭവം (ചുള്ളൻ) said...

@jihesh aparana and Mukkuthi poovu

Thanx for reading, iniyum varika, thanks ariyikkan vaikiyathil kshamikkanam.. i've left kerala.. so adutha post ichiri delay undaakum

keep reading :)

ഷിബിന്‍ said...
This comment has been removed by the author.
ഷിബിന്‍ said...

ചുള്ളാ.... ഞാന്‍ ബ്ലോഗിലെ ഒരു ശിശുവാണ് ... വായിച്ചു തുടങ്ങുന്നതെ ഉള്ളു...
മനസ്സറിഞ്ഞു ചിരിച്ചു... ജീപ്പില്‍ കയറാന്‍ പറഞ്ഞതും അടിയേറ്റ ശേഷമുള്ള കൂ.... ശബ്ദവും..... കലക്കി...

നരിക്കുന്നൻ said...

നന്നായി ചിരിപ്പിച്ചു. ബാത്ത് റൂമിൽ ഏസി ഫിറ്റ് ചെയ്തതാ എനിക്കേറെ ഇഷ്ടപ്പെട്ടത്.

ആശംസകൾ

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ പരപ്പനങ്ങാട് ബ്രാന്‍ഡ് ഇത്രയ്ക്ക് സ്റ്റ്റോങ്ങാണോ അളിയാ? ഗൊള്ളാല്ലോ....സംഭവം... ആരോടും പറയൂലെങ്കില്‍ ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു... ഇതെവിടെക്കിട്ടും ഈ പരപ്പനങ്ങാടി???

~AND_ said...

very nice :)

Copyright