Wednesday, October 15, 2014

പരിഷ്കാരികൾ!! (കുലുക്കിതകത)

വര്ഷം 2011

ഞാൻ: അളിയാ, നീ whatsapp ഇൻസ്റ്റാൾ ചെയ്യ്, അപ്പൊ ഇങ്ങനെ വെറുതെ ISD വിളിച്ചു കാശ് കളയണ്ട. ഫ്രീ ആണ് നമ്മുടെ SMS പോലെ സംസാരിക്കാം, ഫോട്ടോ അയക്കാം, ഭയങ്കര സൗകര്യം ആണ്.

അവൻ: ഒന്ന് പോടെയ്, അവന്റെ ഒരു whatsapp, വലിയ പരിഷ്കാരി വന്നിരിക്കുന്നു. കുറച്ച് കാശ് കളഞ്ഞ് ഇടക്കിടക്ക് അങ്ങ് വിളിചോണ്ടാ മതി. എന്നും ഫോട്ടോ അയക്കാൻ നീ ആര് സിനിമാ സ്റ്റാറാ?

ഞാൻ: അല്ല ഞാൻ ജെസ്റ്റ് ഒന്ന് പറഞ്ഞെന്നെ ഉള്ളു, ക്ഷെമി!!


വര്ഷം 2014

അവൻ: അളിയാ നിനെക്ക് whatsapp ഇല്ലേ?

ഞാൻ: എന്തേ?

അവൻ: വൻ സംഭവമാണ്, ഫോട്ടോ അയക്കാം വീടിയോ അയക്കാം, മെസ്സേജ് അയക്കാം. മാത്രമല്ല സംഭവം ഫ്രീ ആണ്.

ഞാൻ: എന്റേൽ ഉണ്ടടെയ്.

അവൻ: എന്നാൽ ഫോണ് വെച്ചോ, നമുക്കിനി whatsapp ചെയ്യാം.

ഞാൻ: ശെരി!!

*************Whatsapp Messaging***************

- Yo Yo നായർ -

10:15: Hi
10:16: പറ മച്ചമ്പി!!
10:17: This is കൊള്ളാം, free and many many സൗകര്യങ്ങൾ
10:18: തന്നേ?
10:19: എന്തുണ്ട് സുഖം തന്നേ? വിശേഷങ്ങൾ പറ!!
10:20: പത്ത് മിനിട്ട് മുന്നേ അല്ലെടെയ് സംസാരിച്ച് വെച്ചത്? അതിനിടക്ക് വിശേഷം ഒന്നും സംഭവിച്ചിട്ടില്ല!!
10:22: ഹൊ നിന്റെ humour sense ഒരു രക്ഷയുമില്ല.OK, നാട്ടിലോട്ട് എന്നാ? എത്ര നാളായി കണ്ടിട്ട്
10:24: എന്തുവാടേ, രണ്ട് മാസം മുന്നേ അല്ലേ നമ്മൾ കണ്ടത്??
10:25: Hmm
10:26: നല്ല photos videos വല്ലതും ഉണ്ടോ? forwards?

** Sending some chalu videos and pictures**

11:00: Hi, വേറെ എന്തെങ്കിലും?
11:05: വേറെ എന്ത്??
11:10: Something interesting??
11:15: ഇതൊക്കെ ഉള്ളടെയ്, വേറെ കിട്ടുമ്പോ അയക്കാം. ഞാൻ ഒന്ന് ഉറങ്ങട്ടെ. Good night.

****
11:20: Hi man
(ഇത് വലിയ ശല്യമായല്ലോ)
11:22: എന്ത് മൈ!@#@??
11:23: Nothing.... Sorry.
11:24: സോറി പ!്#@# പോയി കിടന്ന് ഉറങ്ങ് സൈമാ!!

****
11:30: അളിയാ.... hello... ഉറങ്ങിയോ???
11:32: എന്തോന്നടെയ് ഇത്? ഉറങ്ങാൻ തമ്മസികൂലെ? എന്ത് വേണം?
11:33: Well.... പള്ള് വിളിക്കരുത്...
11:34:  ശെരി, വിളിക്കില്ല പറ!!
11:35: അതേ, പിന്നേ....
11:36: കുരു പൊട്ടിക്കാതെ അളിയാ... Please...
11:37: മറ്റേത് കിട്ടിയോ?
11:38: ഏത് ??
11:40: എഴാമത്തേത്...
11:41: എന്തോന്ന് എഴാമത്തേത്??
11:44: ടെയ്, ഇല്ല ലവൾടെ ഏഴാമത്തെ ക്ലിപ്പ്!!
(കുരു പൊട്ടി)
11:45: പ്ഫ!! പന്ന !്#@!#!്#!്#  ഇതിനാണോ ഇത്രോം നേരം ഇയാള് കുറുവി കുറുവി ഇരുന്നേ? അവന്റെ അമ്മൂമേടെ ക്ലിപ്പ്. വെച്ചിട്ട് പോടാ, ഇനി മേലാൽ എനിക്ക് മെസ്സേജ് അയച്ച് പോകരുത്. ഓരോരുത്തന്മാർ ഇറങ്ങികോളും മനുഷ്യന്റെ ഉറക്കം കളയാൻ. ഒരു യോയോ നായർ വന്നിരിക്കുന്നു.

****

08:15: എനിക്ക് കിട്ടി...
08:16: ടെയ്, സോറി ഇന്നലെ ഞാൻ കുറച്ച് ടെൻഷനിൽ ആയിരുന്നു, നിനക്ക് ഫീൽ ചെയ്താ?
08:17: Hmm
08:18: ഒന്ന് അയച്ച് തരോ?
08:19: ഏത് ??
08:20: എഴാമത്തേത്...

08:21: എന്തോന്ന് എഴാമത്തേത്??
08:22: അളിയാ സോറി പറഞ്ഞില്ലേ, ക്ഷമി!!
08:23: A hungry man waits outside hotel with hope no pride, hope that hotel give food, but hotel no food then the hungry man lift the cloth and get the food from വേറെ hotel, hunger goes and hotel close. ഞാൻ എഴുതിയതാണ്, dedicated to you.
08:25: എന്തോന്നെടെയ് ഇത്, ഒന്നും മനസിലായില്ല!!
08:26: വിശന്നിരിക്കുന്നവൻ ഭക്ഷണം കിട്ടും എന്ന പ്രതീക്ഷയിൽ ഹോട്ടലിന്റെ മുന്നിൽ നാണമില്ലാതെ കാത്ത് നില്ക്കും. പക്ഷെ ഹോട്ടലിൽ ഭക്ഷണം ഇല്ലെന്നറിഞ്ഞാൽ lift the cloth മുണ്ട് പൊക്കി കാണിച്ചിട്ട് വേറെ ഭക്ഷണം ഒപ്പിക്കും, വിശന്നിരിക്കുന്നവൻറെ വിശപ്പ് അവൻ എങ്ങനേലും തീര്ക്കും, ജാഡ കാണിച്ച ഭക്ഷണമില്ലാത്ത ബ്ലടി ഹോട്ടൽകാരൻ അത് കണ്ട് മൂ...
08:28: മതി... എല്ലാം മനസിലായി.. bye







Sunday, October 5, 2014

അഭിമുകം - സോഷ്യൽ കൊട്ടേഷൻ

തേപ്പു പെട്ടി ചാനലിന്റെ അഭിമുകം പരിപാടിയിലേക്ക് സ്വാഗതം, ഇന്ന് നമ്മൾ ചര്ച്ച ചെയ്യാൻ പോകുന്നത് സോഷ്യൽ നെറ്റ്‌വർക്ക് കൊട്ടേഷൻ (SK) എന്ന വിഷയം ആണ്. ഈയിടയായി നമ്മൾ സോഷ്യൽ നെറ്റ്വർക്കിൽ കണ്ടു വരുന്ന "നീ ചൊറിഞ്ഞാൽ നമ്മൾ മാന്തും" എന്ന പ്രവണതയെ കുറിച്ചാണ് ഇന്നിവിടെചര്ച്ച ചെയ്യാൻ പോകുന്നത്

ഈ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ
കമന്റ് സാബു (മബു), ലൈക്‌ മാഡി (കടി), ഷെയർ സുനി (ഷനി), ഫേക്ക് പ്രൊഫൈൽ ടിന്റു (ഫൂ)

ലേഖകൻ: നമസ്കാരം
ടീം SK: നമസ്കാരം

ലേ: സോഷ്യൽ നെറ്റ്വർക്കിൽ വർദ്ധിച്ചുവരുന്ന ഈ തിണ്ണ മിടുക്കിനെ കുറിച്ച് എന്താണ് നിങ്ങള്ക്ക് പറയാനുള്ളത്, എന്ത് കൊണ്ടാണ് മലയാളികൾ ഇതിൽ ഏറെയും ആകർഷിതരാകുന്നത്?

മബു: അതിപ്പോ, സംഗതി സിമ്പിൾ ആണ്, വേറെ പണി ഒന്നും ഇല്ലാണ്ടിരിക്കുമ്പോൾ ബാക്കി ഉള്ളവർക്ക് പണി കൊടുക്കുക എന്നുള്ളത് നമ്മൾ മലയാളികൾക്ക് ഒരു ശീലമാണല്ലോ. മാത്രമല്ല ഈ പരിപാടിക്ക് പ്രത്യേകിച്ച് ഒരു ചിലവും ഇല്ല, റിസ്കും ഇല്ല. ചുമ്മാ വീട്ടിലിരുന്ന് ബാക്കി ഉള്ളവന്റെ അമ്മക്ക് വിളിക്കുന്നത്‌ ഒരു സുഖല്ലേ, സാറേ??

ലേ: ഇത് എപ്പോ എവിടെ എങ്ങനെ തുടങ്ങി എന്ന് ഒരു ഐഡിയ ഉണ്ടോ?

കടി: നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ ഈ പരിപാടി ഉണ്ട്, പണ്ട് ചായകടയിൽ ഇരുന്ന് സംസാരിക്കുംപോൾ ആയിരുന്നു ഈ "സ്കില്സ്" ഉപയോഗിച്ചിരുന്നത്. നമ്മൾ ന്യു ജെനരേഷൻ അതിനെ ഫേസ്ബുക്കിൽ കൊണ്ട് വന്നു.  ശ്രീശാന്തും പ്രിത്വിരാജും ആയിരുന്നു തുടക്കം, ഇപ്പൊ പിന്നെ ഇന്റർനാഷണൽ ലെവൽ ആണ് താത്പര്യം.

ലേ: ഷെയർ സുനി, ഈ ഇടക്ക്  താങ്കൾ അമേരിക്കയിലെ ഒരു പത്രത്തെ പള്ള് വിളിച്ച് കുറെ പോസ്റ്റുകൾ ഷെയർ ചെയ്തത് കണ്ടല്ലോ. അവരുടെ പേജിലും കേറി മേയ്യുന്നുണ്ടായിരുന്നു, മാർസ് മിഷൻ സുനിക്ക് അത്രക്ക് പ്രിയപെട്ടതായിരുന്നോ? 

ഷനി: മാർസ് മിഷനാ? അതെന്തുവ അണ്ണാ? ഞാൻ കാലത്തെഎണീറ്റപ്പൊ ഫൂ അളിയൻ പത്തിരുപത് പ്രൊഫൈൽ ഉണ്ടാക്കി അവന്മാർടെ അമ്മക്ക് വിളിക്കുന്നു, എന്താണെന്ന് ചോദിച്ചപ്പോ, എല്ലാരും വിളിക്കുന്നുണ്ട് നീയും വിളിച്ചോ എന്ന് പറഞ്ഞു. പിന്നെ ഞാൻ വിടോ, അരമണിക്കൂർ ഇട വിട്ട് ഞാനും കൊടുത്ത് തുടങ്ങി.

ലേ: അല്ല മലയാളത്തിൽ തെറി വിളിച്ചാൽ ഇന്ഗ്ലീഷ്കാർക്ക് മനസിലാകുമോ?

ഷനി: തെറി വിളിക്കുന്നത് നമ്മുടെആത്മസംത്രിപ്തിക്കാണ്, അല്ലാണ്ട് അവന്മാര്ക്ക് മനസിലാകാൻ അല്ല. മനസിലാകുമെങ്കിൽ ഇത്ര ധൈര്യമായി വിളിക്കോ? അതോണ്ടല്ലേ നമ്മുടെ നേതാക്കളുടെ പ്രൊഫൈലിലൊന്നും നമ്മൾ ചൊറിയാൻ പോകാതെ. അടി പാർസൽ ആയി കിട്ടും.

ലേ: പക്ഷെ മലയാളം അറിയാവുന്ന താരങ്ങളെ നിങ്ങൾ വെറുതെ വിടാറില്ലല്ലോ?

ഫൂ: അവന്മാര്ക്ക് മൊട, കുറച്ച് ഗ്ലാമർ ഉണ്ടെന്നും പറഞ്ഞ് ഷോ. വലിയ കാറ്, വലിയ വീട്, പെണ്ണുങ്ങൾ  ഫാൻസ്‌. മൊട കാണിക്കുന്നവന്മാരെ നമ്മൾ നോക്കി ഇരിക്കും. ഒരു ചെറിയ പണി സൈഡിൽ കൂടെ വന്നാൽ മതി അപ്പൊ തീര്ക്കും. പിന്നെ അവൻ ഒരു മാസം തുടര്ച്ചയായി കുളിച്ചാൽ പോലും നാറ്റം പോകില്ല.

ലേ: അപ്പൊ ബേസിക്കലി അസൂയ ആണ് വിഷയം?

ഫൂ: അതിനെ അങ്ങനെയും വിളിക്കാം. സായിപ്പന്മാരെ ചോറിയുന്നത് പുതിയതൊന്നുമല്ല, നാട്ടിൽ വരുന്ന സായിപ്പന്മാരേം നമ്മൾ ചിരിച്ചോണ്ട് തെറി വിളിക്കാറുണ്ടല്ലോ അത് പോലെ തന്നെ ഇതും.

ലേ: പക്ഷെ അങ്ങനെ ചെയ്യുമ്പോ നമ്മുടെ വില അല്ലെ പോകുന്നത്? കൂടെ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും? 

കടി: ഇയാൾ ആരുവാ, കുറച്ച് ലൈകും ഷെയറും കിട്ടണം നമ്മൾ ഫേമസ്സ് ആവണം. നാടിനേം കേട്ടിപിടിചോണ്ടിരുന്നാൽ ഇത് നടക്ക്വോ? തെറി വിളിക്കാൻ അത് നമ്മളെ അലട്ടുന്ന പ്രശ്നം ആവണമെന്ന് നിര്ബന്ധം ഒന്നുമില്ല. ഇപ്പൊ തന്നെ ക്രിക്കറ്റിൽ താത്പര്യമേ ഇല്ലാത്ത ഞാൻ 20 ദിവസം അടുപ്പിച്ചാണ് മറിയ ഷേരപ്പോവയെ തെറി വിളിച്ചത്. അവള്ക്കിപ്പോ സച്ചിനെ അറിയില്ലെങ്കിലും മലയാളം തെറി എല്ലാം അറിയാമായിരിക്കും.

ലേ: ഇത് ഒരു പ്രത്യേക തരം മാനസിക വിഭ്രാന്തി ആണെന്നും പറഞ്ഞ് കേള്ക്കുന്നുണ്ട്, ശെരി ആണോ?

മബു: ഏതാവനാണ് അങ്ങനെ പറഞ്ഞത്, അവന്റെ പ്രൊഫൈൽ കാണിച്ച് താ, അവനെ ഇന്ന് നമ്മൾ മാനസിക വിഭ്രാന്തനാക്കും.

ലേ: ഇതൊരുതരം ഗുണ്ടായിസം അല്ലേ?

ഷനി: ആണാ? അങ്ങനെ എങ്കിൽ അങ്ങനെ, ഇയാൾ അഭിമുഖം എടുത്ത് അങ്ങ് ഷെയർ ചെയ്താ മതി.

കടി: അപ്പൊ സാറിനു ആവിശ്യമുള്ളതൊക്കെ കിട്ടീലെ? ഞങ്ങള്ക്ക് പോയിട്ട് വേറെ പണി ഉണ്ട്, ഇന്ന് രണ്ട്  പടം ഇറങ്ങുന്നുണ്ട്. പോയി കൂറ റിവ്യു എഴുതണം.

ലേ: അതിന്  നിങൾ ഇവിടെ ഇരിക്കുവല്ലേ? പടം കണ്ടില്ലല്ലോ?

മബു: ഹഹ റിവ്യു എഴുതാൻ പടം കാണണമെന്ന് ആര് പറഞ്ഞു? പോസ്റർ നോക്കും, നായകൻ  മൊട കാണിച്ചു നില്കുന്നെന്നു തോന്നിയാൽ അപ്പൊ ഒരു നെഗറ്റീവ് റിവ്യു അങ്ങ് എഴുതി ഇടും.

ലേ: ഇത് ജനങ്ങളോട് കാണിക്കുന്ന ചതി അല്ലേ?

കടി: ഡേയ് ഇയാള് ശെരി ആവൂല കേട്ടാ, ചേട്ടന്റെ ഫേസ്ബുക്ക് പേജ് ഒന്ന് പറഞ്ഞേ. ഞങ്ങളോട് ചൊറിഞ്ഞാൽ എന്താകുമെന്ന് കാണിച്ച് തരാം.

ലേ: ചതിക്കല്ലേ, ഞാൻ വെറുതേ!! ശെരി  നമ്മുടെ പ്രേക്ഷകരോട് പ്രത്യെകിചെന്തെകിലും പറയാനുണ്ടോ?

SK  ടീം: ഈ അവസരത്തിൽ ഞങ്ങൾ നേരത്തെ ഇറക്കിയ "അമ്മക്കൊരു പൊന്നും കുടം" എന്ന ബുക്കിന്റെ രണ്ടാം ഭാഗം ആയി ഇറക്കുന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ ആഗ്രഹിക്കുന്നു "ആരാന്റമ്മക്ക് ഭ്രാന്ത്‌ പിടിച്ചാൽ എന്ത് സുഖം" നിങ്ങൾ എല്ലാവരും അത് തീര്ച്ചയായി വാങ്ങിക്കുക വായിക്കുക.




Friday, October 3, 2014

ദാസാചാരം

ഇതെന്താപ്പാ!! ആണുങ്ങൾക്ക് മാനം ഒന്നും ഇല്ലേ? എന്റെ അഭിപ്രായത്തിൽ ആണുങ്ങളും ജീൻസ് ധരിക്കാൻ പാടില്ല. മൂടെണ്ടത് മൂടി വെക്കണം!! എന്റെ കണ്ണുകൾ തുറന്ന ദാസേട്ടന് നന്ദി!!

അല്ലേട്ടാ, ഏതേലും അപകട സാഹചര്യത്തിൽ, മുണ്ട് മടക്കി കുത്തി ഓടും പോലെ സാരി പൊക്കി പിടിച്ച് ഓടണം ആയിരിക്കും അല്ലെ?

പിന്നെ, ഫ്ലൊറിടയിലെ തോട്ടത്തിൽ തുളസി കൃഷി ആയിരിക്കും അല്ലേ?

Thursday, October 2, 2014

ചാണ്ടിജയന്തി

മലയാളീസ് - സ്വാതന്ത്ര്യം മേടിച്ച് തന്ന ഗാന്ധിജി ജനിച്ച ദിവസം സ്വാതന്ത്ര്യം ഇല്ലാതെ ജീവികേണ്ടി വന്ന സമൂഹം!!

പറയുമ്പോലെ ഇപ്പൊ എന്നും ഗാന്ധിജയന്തി ആണല്ലോ, സോറി ഗാന്ധിജയന്തി അല്ല ചാണ്ടിജയന്തി!!

ഗാന്ധി സ്വപ്നത്തിൽ പോലും ഓർത്ത് കാണില്ല അങ്ങോർക്ക് ഇങ്ങനൊരു കൊമ്പറ്റീറ്റർ ഉണ്ടാകുമെന്ന്!!

#dryday #alcoholban #drykerala #kudivellaprashnam

Copyright