Sunday, October 5, 2014

അഭിമുകം - സോഷ്യൽ കൊട്ടേഷൻ

തേപ്പു പെട്ടി ചാനലിന്റെ അഭിമുകം പരിപാടിയിലേക്ക് സ്വാഗതം, ഇന്ന് നമ്മൾ ചര്ച്ച ചെയ്യാൻ പോകുന്നത് സോഷ്യൽ നെറ്റ്‌വർക്ക് കൊട്ടേഷൻ (SK) എന്ന വിഷയം ആണ്. ഈയിടയായി നമ്മൾ സോഷ്യൽ നെറ്റ്വർക്കിൽ കണ്ടു വരുന്ന "നീ ചൊറിഞ്ഞാൽ നമ്മൾ മാന്തും" എന്ന പ്രവണതയെ കുറിച്ചാണ് ഇന്നിവിടെചര്ച്ച ചെയ്യാൻ പോകുന്നത്

ഈ അഭിമുഖത്തിൽ പങ്കെടുക്കുന്നവർ
കമന്റ് സാബു (മബു), ലൈക്‌ മാഡി (കടി), ഷെയർ സുനി (ഷനി), ഫേക്ക് പ്രൊഫൈൽ ടിന്റു (ഫൂ)

ലേഖകൻ: നമസ്കാരം
ടീം SK: നമസ്കാരം

ലേ: സോഷ്യൽ നെറ്റ്വർക്കിൽ വർദ്ധിച്ചുവരുന്ന ഈ തിണ്ണ മിടുക്കിനെ കുറിച്ച് എന്താണ് നിങ്ങള്ക്ക് പറയാനുള്ളത്, എന്ത് കൊണ്ടാണ് മലയാളികൾ ഇതിൽ ഏറെയും ആകർഷിതരാകുന്നത്?

മബു: അതിപ്പോ, സംഗതി സിമ്പിൾ ആണ്, വേറെ പണി ഒന്നും ഇല്ലാണ്ടിരിക്കുമ്പോൾ ബാക്കി ഉള്ളവർക്ക് പണി കൊടുക്കുക എന്നുള്ളത് നമ്മൾ മലയാളികൾക്ക് ഒരു ശീലമാണല്ലോ. മാത്രമല്ല ഈ പരിപാടിക്ക് പ്രത്യേകിച്ച് ഒരു ചിലവും ഇല്ല, റിസ്കും ഇല്ല. ചുമ്മാ വീട്ടിലിരുന്ന് ബാക്കി ഉള്ളവന്റെ അമ്മക്ക് വിളിക്കുന്നത്‌ ഒരു സുഖല്ലേ, സാറേ??

ലേ: ഇത് എപ്പോ എവിടെ എങ്ങനെ തുടങ്ങി എന്ന് ഒരു ഐഡിയ ഉണ്ടോ?

കടി: നമ്മുടെ അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ ഈ പരിപാടി ഉണ്ട്, പണ്ട് ചായകടയിൽ ഇരുന്ന് സംസാരിക്കുംപോൾ ആയിരുന്നു ഈ "സ്കില്സ്" ഉപയോഗിച്ചിരുന്നത്. നമ്മൾ ന്യു ജെനരേഷൻ അതിനെ ഫേസ്ബുക്കിൽ കൊണ്ട് വന്നു.  ശ്രീശാന്തും പ്രിത്വിരാജും ആയിരുന്നു തുടക്കം, ഇപ്പൊ പിന്നെ ഇന്റർനാഷണൽ ലെവൽ ആണ് താത്പര്യം.

ലേ: ഷെയർ സുനി, ഈ ഇടക്ക്  താങ്കൾ അമേരിക്കയിലെ ഒരു പത്രത്തെ പള്ള് വിളിച്ച് കുറെ പോസ്റ്റുകൾ ഷെയർ ചെയ്തത് കണ്ടല്ലോ. അവരുടെ പേജിലും കേറി മേയ്യുന്നുണ്ടായിരുന്നു, മാർസ് മിഷൻ സുനിക്ക് അത്രക്ക് പ്രിയപെട്ടതായിരുന്നോ? 

ഷനി: മാർസ് മിഷനാ? അതെന്തുവ അണ്ണാ? ഞാൻ കാലത്തെഎണീറ്റപ്പൊ ഫൂ അളിയൻ പത്തിരുപത് പ്രൊഫൈൽ ഉണ്ടാക്കി അവന്മാർടെ അമ്മക്ക് വിളിക്കുന്നു, എന്താണെന്ന് ചോദിച്ചപ്പോ, എല്ലാരും വിളിക്കുന്നുണ്ട് നീയും വിളിച്ചോ എന്ന് പറഞ്ഞു. പിന്നെ ഞാൻ വിടോ, അരമണിക്കൂർ ഇട വിട്ട് ഞാനും കൊടുത്ത് തുടങ്ങി.

ലേ: അല്ല മലയാളത്തിൽ തെറി വിളിച്ചാൽ ഇന്ഗ്ലീഷ്കാർക്ക് മനസിലാകുമോ?

ഷനി: തെറി വിളിക്കുന്നത് നമ്മുടെആത്മസംത്രിപ്തിക്കാണ്, അല്ലാണ്ട് അവന്മാര്ക്ക് മനസിലാകാൻ അല്ല. മനസിലാകുമെങ്കിൽ ഇത്ര ധൈര്യമായി വിളിക്കോ? അതോണ്ടല്ലേ നമ്മുടെ നേതാക്കളുടെ പ്രൊഫൈലിലൊന്നും നമ്മൾ ചൊറിയാൻ പോകാതെ. അടി പാർസൽ ആയി കിട്ടും.

ലേ: പക്ഷെ മലയാളം അറിയാവുന്ന താരങ്ങളെ നിങ്ങൾ വെറുതെ വിടാറില്ലല്ലോ?

ഫൂ: അവന്മാര്ക്ക് മൊട, കുറച്ച് ഗ്ലാമർ ഉണ്ടെന്നും പറഞ്ഞ് ഷോ. വലിയ കാറ്, വലിയ വീട്, പെണ്ണുങ്ങൾ  ഫാൻസ്‌. മൊട കാണിക്കുന്നവന്മാരെ നമ്മൾ നോക്കി ഇരിക്കും. ഒരു ചെറിയ പണി സൈഡിൽ കൂടെ വന്നാൽ മതി അപ്പൊ തീര്ക്കും. പിന്നെ അവൻ ഒരു മാസം തുടര്ച്ചയായി കുളിച്ചാൽ പോലും നാറ്റം പോകില്ല.

ലേ: അപ്പൊ ബേസിക്കലി അസൂയ ആണ് വിഷയം?

ഫൂ: അതിനെ അങ്ങനെയും വിളിക്കാം. സായിപ്പന്മാരെ ചോറിയുന്നത് പുതിയതൊന്നുമല്ല, നാട്ടിൽ വരുന്ന സായിപ്പന്മാരേം നമ്മൾ ചിരിച്ചോണ്ട് തെറി വിളിക്കാറുണ്ടല്ലോ അത് പോലെ തന്നെ ഇതും.

ലേ: പക്ഷെ അങ്ങനെ ചെയ്യുമ്പോ നമ്മുടെ വില അല്ലെ പോകുന്നത്? കൂടെ നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും? 

കടി: ഇയാൾ ആരുവാ, കുറച്ച് ലൈകും ഷെയറും കിട്ടണം നമ്മൾ ഫേമസ്സ് ആവണം. നാടിനേം കേട്ടിപിടിചോണ്ടിരുന്നാൽ ഇത് നടക്ക്വോ? തെറി വിളിക്കാൻ അത് നമ്മളെ അലട്ടുന്ന പ്രശ്നം ആവണമെന്ന് നിര്ബന്ധം ഒന്നുമില്ല. ഇപ്പൊ തന്നെ ക്രിക്കറ്റിൽ താത്പര്യമേ ഇല്ലാത്ത ഞാൻ 20 ദിവസം അടുപ്പിച്ചാണ് മറിയ ഷേരപ്പോവയെ തെറി വിളിച്ചത്. അവള്ക്കിപ്പോ സച്ചിനെ അറിയില്ലെങ്കിലും മലയാളം തെറി എല്ലാം അറിയാമായിരിക്കും.

ലേ: ഇത് ഒരു പ്രത്യേക തരം മാനസിക വിഭ്രാന്തി ആണെന്നും പറഞ്ഞ് കേള്ക്കുന്നുണ്ട്, ശെരി ആണോ?

മബു: ഏതാവനാണ് അങ്ങനെ പറഞ്ഞത്, അവന്റെ പ്രൊഫൈൽ കാണിച്ച് താ, അവനെ ഇന്ന് നമ്മൾ മാനസിക വിഭ്രാന്തനാക്കും.

ലേ: ഇതൊരുതരം ഗുണ്ടായിസം അല്ലേ?

ഷനി: ആണാ? അങ്ങനെ എങ്കിൽ അങ്ങനെ, ഇയാൾ അഭിമുഖം എടുത്ത് അങ്ങ് ഷെയർ ചെയ്താ മതി.

കടി: അപ്പൊ സാറിനു ആവിശ്യമുള്ളതൊക്കെ കിട്ടീലെ? ഞങ്ങള്ക്ക് പോയിട്ട് വേറെ പണി ഉണ്ട്, ഇന്ന് രണ്ട്  പടം ഇറങ്ങുന്നുണ്ട്. പോയി കൂറ റിവ്യു എഴുതണം.

ലേ: അതിന്  നിങൾ ഇവിടെ ഇരിക്കുവല്ലേ? പടം കണ്ടില്ലല്ലോ?

മബു: ഹഹ റിവ്യു എഴുതാൻ പടം കാണണമെന്ന് ആര് പറഞ്ഞു? പോസ്റർ നോക്കും, നായകൻ  മൊട കാണിച്ചു നില്കുന്നെന്നു തോന്നിയാൽ അപ്പൊ ഒരു നെഗറ്റീവ് റിവ്യു അങ്ങ് എഴുതി ഇടും.

ലേ: ഇത് ജനങ്ങളോട് കാണിക്കുന്ന ചതി അല്ലേ?

കടി: ഡേയ് ഇയാള് ശെരി ആവൂല കേട്ടാ, ചേട്ടന്റെ ഫേസ്ബുക്ക് പേജ് ഒന്ന് പറഞ്ഞേ. ഞങ്ങളോട് ചൊറിഞ്ഞാൽ എന്താകുമെന്ന് കാണിച്ച് തരാം.

ലേ: ചതിക്കല്ലേ, ഞാൻ വെറുതേ!! ശെരി  നമ്മുടെ പ്രേക്ഷകരോട് പ്രത്യെകിചെന്തെകിലും പറയാനുണ്ടോ?

SK  ടീം: ഈ അവസരത്തിൽ ഞങ്ങൾ നേരത്തെ ഇറക്കിയ "അമ്മക്കൊരു പൊന്നും കുടം" എന്ന ബുക്കിന്റെ രണ്ടാം ഭാഗം ആയി ഇറക്കുന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ ആഗ്രഹിക്കുന്നു "ആരാന്റമ്മക്ക് ഭ്രാന്ത്‌ പിടിച്ചാൽ എന്ത് സുഖം" നിങ്ങൾ എല്ലാവരും അത് തീര്ച്ചയായി വാങ്ങിക്കുക വായിക്കുക.




3 comments:

Mr. സംഭവം (ചുള്ളൻ) said...

ഈ അവസരത്തിൽ ഞങ്ങൾ നേരത്തെ ഇറക്കിയ "അമ്മക്കൊരു പൊന്നും കുടം" എന്ന ബുക്കിന്റെ രണ്ടാം ഭാഗം ആയി ഇറക്കുന്ന പുതിയ പുസ്തകം പ്രകാശനം ചെയ്യാൻ ആഗ്രഹിക്കുന്നു "ആരാന്റമ്മക്ക് ബ്രാന്ത്‌ പിടിച്ചാൽ എന്ത് സുഖം" നിങ്ങൾ എല്ലാവരും അത് തീര്ച്ചയായി വാങ്ങിക്കുക വായിക്കുക.

അപരിചിത said...

കലിപ്പ് കണ്ടാല്‍ നുമ്മ ഇടപെടും .. ന്യൂ ജനറെഷന്‍ പിള്ളെര്‍ ഇങനെയാ...ഒരു ഇന്റെര്നെറ്റ് കണെക്ഷന്‍ മതി ആരെയും എന്തും പറയും ..

Mr. സംഭവം (ചുള്ളൻ) said...

പണ്ട് കപട സദാചാരം മാത്രം ആയിരുന്നു, ഇപ്പൊ കപട രാജ്യസ്നേഹവും കൂടെ ആയി. സ്വൽപ്പം കടുപ്പം തന്നെ!!

Copyright