Monday, May 16, 2016

കവിത: ഇലക്ഷനും മനുഷ്യനും

ഒന്നോർത്താൽ ഇലക്ഷനും മനുഷ്യനും ഒരു പോലെയാണ്

കാര്യത്തോടടുക്കുമ്പോഴെ ചൂടുള്ളു, ചൂടാകാറുള്ളു
ഇന്നലെ വരെ അന്യരായിരുന്നവർ ഇന്ന് സ്നേഹിതരാകുന്നു!!

വേറിട്ട കാഴ്ച്ചപാടുള്ളവർ വെറുക്കപെട്ടവരും,
ഉപയോഗശൂന്യരായവർ ഉപേക്ഷിക്കപ്പെട്ടവരും ആയി മാറുന്നു!!

യുക്തിയെക്കാളും വ്യക്തികൾ മാത്രകയാകുന്നു,
ഭക്തി പോലും മുക്തി തേടി അലയുന്നു!!

ചോർച്ചകൾ ചർച്ചകളാകുന്നു,
ചർച്ചകൾക്ക് മൂർഛയേറുന്നു!!

സ്നേഹം നടിക്കപെടുന്നു,
മോഹം കൊടുക്കപെടുന്നു!!

അപമാനിക്കപെട്ടവർ അഭിമാനമാകുന്നു,
അഭിമാനിക്കപെട്ടവർ അപമാനമേറുന്നു!!

ഒന്നും മനസിലാകാതെ കഴ്ച്ചകരാകുന്ന ഒരു കൂട്ടർ
കാഴ്ചകളെ പോലും വേഴ്ചകളാക്കുന്ന മറുകൂട്ടർ!!

വിദ്ധ്യാഭാസം അഭ്യാസത്തിന് മുകളിലല്ലേ?
വിവരമുണ്ട് വിവരാവകാശമുണ്ട്...
ഉണരുക മരണത്തിന് മുന്നെയെങ്കിലും
പുണരുക ഭാവി ജീവിതത്തെ

സൂക്തിക്കും, ഭക്തിക്കും, മുക്തിക്കും മേലെയാണ് നിന്റെ ശക്തി
ഓർക്കുക, ഓർത്ത് പ്രവർത്തിക്കുക!!

Vote Responsibly, for your future, for your pride.

Mr. Sambavam
www.iamasambavam.info


2 comments:

സുധി അറയ്ക്കൽ said...

ഇന്നിനി പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ.

Mr. സംഭവം (ചുള്ളൻ) said...

ഇന്നലെ തന്നെ പറഞ്ഞു സുധി, എത്രപേർ കേട്ടെന്ന് അറിയില്ല :) ഇനിയും വരുമല്ലോ തിരഞ്ഞെടുപ്പുകൾ.. മടുപ്പുകൾ ഇല്ലാണ്ട്.. അപ്പോഴും ഇത് തന്നെ സ്ഥിതി എങ്കിൽ ഉപയോഗപ്പെടും.. ഇല്ലെങ്കിൽ സന്തോഷിക്കാൻ വകുപ്പുണ്ട് :D വന്നതിലും കമന്റിയതിലും സന്തോഷം!!

Copyright