Wednesday, June 29, 2016

പടച്ചോനെ ഇങ്ങള് കാത്തോളീന്‍ | അനുഭവ കഥ | നര്‍മ്മം | നുറുങ്ങുകള്‍

ഇന്ന് രാവിലെ ഒരു പ്രസന്‍റെഷന്‍ കഴിഞ്ഞ് സിസ്റ്റം സ്പീക്കറില്‍ നിന്ന് ടിസ്കണക്റ്റ് ചെയ്യാന്‍ മറന്ന് പോയിരുന്നു,

ആപ്പീസിലെ എല്ലാ മുറികളിലെ സ്പീക്കറും ഒരു സിസ്ടത്ത്തില്‍ ആണ് കണക്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് (എത്ര നല്ല ആചാരങ്ങള്‍). ഞാന്‍ നമ്മുടെ YouTube ചാനല്‍ ചെക്ക്‌ ചെയ്യാനായി അങ്ങട് ഓപ്പണ്‍ ചെയ്ത് കൊടുത്തു.

ദേണ്ട കിടക്കണ് ചട്ടീം കലവും
ഓഫീസ് മൊത്തം ഒരു ടയലോഗ് "ഇത് ചെറുത്"..

ഒരുത്തന്‍ എണീറ്റ്‌ ചോദിച്ചു "What happened?" ഞാന്‍ പറഞ്ഞു "dunno"

അപ്പൊ അടുത്ത ടയലോഗ് "എന്താണ് തമാശിക്കാണ്, അല്ല തമാശിക്കാണ്?"

വെപ്രാളം പിടിച്ച് എന്തൊക്കെയോ ചെയ്തു ഇത് നിര്‍ത്താന്‍ നോക്കീട്ട് പണ്ടാരം ഒന്നും നടക്കുന്നില്ല

പെട്ടെന്ന് മൊയലാളി ഇറങ്ങി വന്നു "what is that? where is the sound coming from?"

അപ്പൊ കറക്റ്റ് ടൈമിങ്ങില്‍ അടുത്തത് "പടച്ചോനെ ഇങ്ങള് കാത്തോളീന്‍......."

ഒറ്റ ചവിട്ടില്‍ സിസ്റ്റം മൊത്തം ഓഫ്‌ ചെയ്ത്, ഒന്നും അറിയാത്ത പോലെ "some system problem boss" എന്ന് പറഞ്ഞ് മോണിറ്റര്‍ നോക്കി ഇരുന്നു

സ്വല്‍പ്പം വിയര്‍ത്തു!! അവാര്‍ഡ് കിട്ടിയതുമില്ല!!
ശുഭം!!

Wednesday, June 15, 2016

നീല തടാകത്തിലെ ചൂട് വെള്ളം | അനുഭവ കഥ | നര്‍മ്മം | നുറുങ്ങുകള്‍

രാവിലെ തന്നെ 80 പേജുള്ള ഒരു ടോക്കുമെന്റ്റ് വായിച്ച് ഒരു തീരുമാനമാക്കേണ്ടതുണ്ട്...

33 പേജ് ആയതേ ഉള്ളു, ഉറക്കം വന്നിട്ട് വയ്യ..

തുടര്‍ന്ന് വായിക്കാന്‍ ശ്രമിക്കുമ്പോള്‍, "താരെ സമീന്‍ പേ" സിനിമയില്‍ കണ്ട പോലെ...

അക്ഷരങ്ങള്‍ പറന്ന് പറന്ന് പോകുന്നു...

ഒരു വലിയ നീല തടാകം കാണുന്നു.. വെള്ളത്തിന് അല്‍പ്പം ചൂടുണ്ട്..
കബാലി ഗെറ്റപ്പില്‍ ഞാന്‍ തീരത്ത് ഇരിക്കുന്നു..
പെട്ടെന്നാരോ എന്നെ വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിക്കുന്നു.. ശ്വാസം കിട്ടുന്നില്ല..

"അമ്മേഏഏഏഏ....."  ഒരു അലര്‍ച്ചയോടെ ഞെട്ടി എണീറ്റു...

കണ്ണ് തുറന്ന് നോക്കിയപ്പോ.. കുടിക്കാന്‍ വെച്ചിരിക്കുന്ന ചൂട് വെള്ളത്തില്‍ ഉറക്കം വന്ന് മോന്ത തൂങ്ങി മൂക്ക് മുങ്ങി പോയതാണ്.. ശ്ശ്ശ്ശ്....

ഒരു ചമ്മലോടെ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.. ചുറ്റും എന്നില്‍ നട്ടിരിക്കുന്ന കുറെ മാക്രി കണ്ണുകള്‍.. പായലുകൾ എല്ലാം ഉറക്കം തൂങ്ങി ഇരിക്കുവായിരുന്നു എന്ന് തോന്നുന്നു.


Everybody go to your classes.. എന്നും പറഞ്ഞ് ഞാന്‍ പിന്നേം വായിക്കാന്‍ തുടങ്ങി.. പേജ് 34..

NB: ഉറക്കം പോകാന്‍ എഴുതിയതാണ്.. ഭാര്യയെ വിളിച്ച് പറഞ്ഞപ്പോ "രാത്രി രണ്ട് മണിവരെ ഫോണും തോണ്ടി ഇരിക്കുമ്പോ ആലോചിക്കണം" എന്നാണ് മറുപടി ലഭിച്ചത്.. പക്ഷെ ഇത്തരം സാന്തുലുകാവസ്ഥയിലൂടെ (യെന്തര്??) നിങ്ങളില്‍ പലരും രാവിലെ കടന്ന് പോകുന്നുണ്ടാകും, നെറ്റിയിലും കവിളിലും കീബോർഡ് അക്ഷരങ്ങൾ പതിയുന്നുണ്ടാകും, മൂക്ക് കൊണ്ട് മോണിറ്ററിൽ എഴുതുന്നുണ്ടാകും, ഉറക്കത്തിന്‍റെ ആവിഷ്കാര കൊണകത്തിലൂടെ ഉയര്‍ത്തെഴുനെല്കാന്‍ ഇത് സഹായിക്കട്ടെ.. (എണീറ്റിരുന്നു പണി ചെയ്യെടെ എന്ന് കാവ്യാത്മകമായി പറഞ്ഞതാ)

#chummaveruthe #jottednotes #sambavamkadhakal #officestories #VereTagOnnumOrmaVarunnilla

Monday, June 6, 2016

ആത്മഹത്യാ കുറിപ്പ് | നിങ്ങളോട് ഒരു ചോദ്യം | Suicide Note | Athmahathya Kurippu

ആത്മഹത്യാ കുറിപ്പ്
  • എന്താണ് ഈ ആത്മഹത്യാ കുറിപ്പ്? 
  • ഇതിപ്പോ പുതിയതൊന്നും അല്ലല്ലോ ആളുകൾ ആത്മഹത്യ ചെയ്യുന്നത് വളരെ സാധാരണയായ സംഭവമല്ലേ?
  • ജീവിക്കാൻ കഴിവില്ലാത്തവൻ ആത്മഹത്യ ചെയ്യുന്നു, അതിന് ഞങ്ങളെന്ത് പിഴച്ചു?
  • പിന്നേ, സാമൂഹിക പ്രശ്നം, വീട്ടിലെ പ്രശ്നങ്ങൾ തീർക്കാൻ സമയമില്ല പിന്നെയല്ലേ സാമൂഹിക പ്രശ്നം.
  • അവളുടെ വീഡിയോ ചുമ്മാ അങ്ങ് ഇറങ്ങുമോ ഇതവൾ അറിഞ്ഞു കൊണ്ട് തന്നെയാകും
  • എനിക്ക് കൂടെ അയച്ച് താ അളിയാ, നിന്റെ അമ്മയോ പെങ്ങളോ ഒന്നുമല്ലല്ലോ
  • അവൾ പോക്കാ, ഒന്ന് മുട്ടി നോക്കിയാലോ 
  • കുടുമ്പത്തിന്റെ മാനം കളയാൻ പിറന്ന പിശാച്
  • ഇനി ഇവളെ ആര് കല്യാണം കഴിക്കും 
  • മരിച്ചാൽ അതോടു കൂടി തീർന്നേനെ എല്ലാം
  • അവൾ സൂക്ഷിക്കണമായിരുന്നു
  • സ്ത്രീ സ്വാതന്ത്ര്യം എന്നും പറഞ്ഞ് അഹങ്കരിച്ച് നടന്നതല്ലേ, ഇപ്പൊ എന്തായി?
  • എന്തൊരു ഐറ്റം അളിയാ...
  • അവളുടെ ഇളക്കത്തിന് അവൾക്ക് കിട്ടി
മുകളിൽ പറഞ്ഞത് ചിലതൊക്കെ നിങ്ങൾ എല്ലാവരും എവിടെയെങ്കിലും ആരെങ്കിലും പറഞ്ഞ് കേട്ട് കാണും. 

നിഗമനം
നടന്നത് ഒരു ആത്മഹത്യ, കാരണം ഏതോ മനോരോഗികളുടെ കാമ ഭ്രാന്ത്, നഷ്ടം അവൾക്ക് മാത്രം, കുറ്റം?? അതും അവൾക്ക് മാത്രം 

സമൂഹത്തിനോട് 
മുകളിൽ പറഞ്ഞ എന്തിലെങ്കിലും ശെരിക്കുള്ള തെറ്റുകാരെ നമ്മൾ കുറ്റം പറയുന്നുണ്ടോ? അവരെ അപമാനിക്കാൻ ശ്രമിക്കുന്നുണ്ടോ? അവർ ആരാണെന്ന് പുറത്ത് അറിയുന്നുണ്ടോ? 

ബാധിതയായ ആ സഹൊദരിയോട് 
ഇത്തരം കാമ ഭ്രാന്തന്മാർക്ക് വേണ്ടിയും, കപട സദാചാരിക്കൾക്ക്  വേണ്ടിയും അവസാനിപ്പിക്കാൻ ഉള്ളതാണോ ഈ സുന്ദരമായ ജീവിതം? 
"ജീവിതം അതിജീവനമാണ്‌ മരണം കീഴടങ്ങലും"



സ്ത്രീ അബലയല്ല അവൾ ഒരു അഭയമാണ്


ഞങ്ങളുടെ പുതിയ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്ന വിഷയം ഇതാണ്, ഒളിക്യാമറാ ദ്രിശ്യങ്ങളിലൂടെ ബാധിക്കപെട്ട ഒരു പെൺകുട്ടിയുടെ കഥ, അവൾ അതിൽ നിന്ന് എങ്ങനെ പുനർ ജനിക്കുന്നു എന്ന് പറയുന്ന കഥ.

കാണുക, ഷെയർ ചെയ്യുക, ഒരാളുടെയെങ്കിലും ജീവിതം ഇത് കാരണം മാറുമെങ്കിൽ, ഒരു ജീവനെങ്കിലും രക്ഷിക്കാൻ നമ്മൾക്ക് കഴിഞ്ഞെങ്കിൽ ഈ ചിത്രത്തിന്റെ ഉദ്ദേശം സാഫല്യമാകും :)

നന്ദി
സൂരജ് (Mr. Sambavam)
www.weareasambavam.info

Copyright