YESS ഞാനൊരു സംഭവമാണ് , ഒരു വന്‍ സംഭവം, എന്ന് ഞാന്‍ തന്നെ എപ്പളും പറയാറുണ്ട് , കൂടാണ്ട് ചുറ്റുമുള്ളവര്‍ വല്ലപോഴും പറയാറുണ്ട്, so ഞാന്‍എങ്ങനെ ഒരു സംഭവമായി? അത് പറയനാണെ ഒത്തിരി ഉണ്ട് അതോണ്ട് അത് പറയുന്നില്ല പിന്നെ വേറെ എന്ത് പറയാം ? വേറെ പലതും പറയാം, അപ്പൊ നിങ്ങള്‍ ചോദിക്കും എന്തൊക്കെ പറയാമെന്നു, അപ്പൊ ഞാന്‍ പറയേണ്ടതൊക്കെ പറയും, അപ്പൊ... ഛെ.. പണ്ടാരം ഇച്ചിരി കാവ്യ മനോഭാവം ഉള്‍കൊള്ളിക്കാന്‍ നോക്കിയതാ കൊളമായി, അപ്പൊ നമ്മള്‍.. അല്ലെങ്ങില്‍ വേണ്ട.. നമുക്കു നേരിട്ടു കാര്യങ്ങളിലേക്ക് കടക്കാം, ഞാന്‍ ഇവിടെ എനിക്ക് തോന്നുന്ന തോന്ന്യാസങ്ങളൊക്കെ (തോന്നാത്തതെങ്ങനെ തോന്ന്യാസം ആകുമെന്നാണ് ചോദ്യമെന്കില്‍, ചോദിക്കാനുള്ള അവസരം പിന്നീട് തരുന്നതായിരിക്കും) എഴുതി പിടിപ്പിക്കും, ഇച്ചിരി humour sense കൂടി പൊയ് എന്നല്ലാണ്ട് എനിക്ക് വേറെ കുഴപ്പം ഒന്നുമില്ല കേട്ടോ, humour sense ആവിശ്യതിലും അതില്‍ കൂടുതലും ഉള്ളവര്‍ തുടര്‍ന്ന് വായിക്കുക, അല്ലാത്തവര്‍ തുടരാതെയോ അല്ലാണ്ടോ നിങ്ങളുടെ സൗകര്യം പോലെ വായിക്കുക !!
പണ്ടു കോളേജില്‍ സ്ക്റ്റൂകളില് സ്ക്രിപ്റ്റ് എഴുതി എഴുതി എഴുതി, കുറെ കയ്യ്അടി മേടിച്ചിടുണ്ട് , അങ്ങനെ ഇരികുംബോളാണ് ഇവിടെ അടുത്ത് തന്നെ വേറൊരു ബ്ലോഗില്‍ സ്ക്രിപ്റ്റ് എഴുതിയത് അപ്പോളാണ് ഞാന്‍ ഓര്‍ത്തത് എനിക്കും സ്വന്തമായി ഒരു ബ്ലോഗ് ആയികുടെ എന്ന്, അത് ചോദിച്ചപ്പോള്‍ എന്റെ ചില സുഹൃത്തുകള്‍ എന്നെ പ്ര്രോള്‍ .. പ്രൊ.. ല്സ .. ഛെ.. encourage ഉം ചെയ്തു, അവര്‍ എനിക്ക് വേണ്ടി ഇത്രേം വലിയ റിസ്ക് എടുക്കുംമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല, എന്റെ പോസ്റ്റുകള്‍ എല്ലാം ചളു (ചളി) നിറഞ്ഞു നില്കുന്നവ ആയിരിക്കും, പണ്ടൊക്കെ ഈ ചളു അടിക്കുന്നവന്മാരെ കണ്ടാല്‍ എനിക്ക് പുച്ഛം ആയിരുന്നു, പിന്നെ ആണ് മനസിലായത് അവന്മാര്കെല്ലാം വന്‍ ആരാധികമാരാണെന്ന് , പിന്നെ ഒന്നും നോക്കീല ഞാനും ചളു അടിക്കാന്‍ തുടങ്ങി, അങ്ങനെ ചളു അടിച്ചടിച്ച് അടി കിട്ടുമെന്ന് വരെ ആയി, എന്നിട്ടും ഞാന്‍ നിര്‍ത്തീല, ഇപ്പളും തുടരുന്നു, എന്റെ Humour Sense നെ എതിര്കുന്ന ആ ഭാലിശമായ സമൂഹത്തോട് എനിക്കെന്നും പുച്ഛ്മാണ് , എന്റെ ചളു ദൈവങ്ങളായ ദാസനെയും വിജയനെയും ശശിയേയും മനസ്സില്‍ ദ്യനിച്ച് അങ്ങട് തുടങ്ങാന്‍ പോകുവാണ്, ജയ് ചിന്ച്ചോ !!
No comments:
Post a Comment