Sunday, January 25, 2009

സിങ്കപ്പൂരം - ഭാഗം 2

ഏന്തൊക്കെ ആയിരുന്നു.. നാടന്‍ ബൊംബ്‌.. മലപ്പുറം കത്തി.. തേങ്ങേടെ അരി...
അവസാനം പവനായി ശവമായി...

എന്ന് പറഞ്ഞ പോലായിരുന്നു ഞങ്ങള്‍ടെ അവസ്ഥ.. സിങ്കപൂര്‍ വരുന്നു സിങ്കപൂര്‍ വരുന്നു എന്ന് നാട്ടില്‍ കിടന്നു അന്യായ മൊട അല്ലായിരുന്നോ..ഉണ്ടായിരുന്ന ജോലിയും പോയി.. എന്നിട്ടിപ്പൊ എന്തായി...

ബടോക്ക്‌ പാര്‍ക്കില്‍ കിടന്ന് ഞാന്‍ അലോചിച്ചു... ഫ്ലാഷ്‌ ബാക്ക്‌...

പ്രിന്‍സ്‌ ബാറില്‍ ഒരു ഹാഫ്‌ വാങ്ങി അത്‌ തീര്‍ത്തിട്ട്‌ മുഖത്തോട്‌ മുഖം നോക്കി ഇരിക്കുവാണ്‌ ഞങ്ങള്‍.. പെട്ടെന്നൊരു മോഹം.. ഒരു പെഗ്‌ കൂടെ ആകാം.. വിഷ്ണുവര്‍ധനനെ നോക്കി.. കാശ്‌ നിന്റെ ഗ്രാന്‍ഡ്‌ ഫാദര്‍ കൊണ്ട്‌ വരുമൊ എന്നുള്ള മുഖഭാവം.. മനോഹരനെ നോക്കി .. അച്ചാര്‍ ആണെന്നും വിചാരിച്ച്‌ തീപ്പെട്ടി നക്കി ഇരിക്കുന്ന അവനെ കണ്ട്‌ സഹതാപം തോന്നി.. ഇല്ലെങ്കിലും കാശ്‌ ചോദിക്കാന്‍ നേരം അവന്‍ പെട്ടെന്ന് ഫിറ്റ്‌ ആകും.. അങ്ങനെ ഞാന്‍ സത്യം മനസ്സിലാക്കി.. എന്ത്‌ ?? ഇവന്മാരേം കൊണ്ട്‌ വെള്ളമടിക്കാന്‍ വന്നിട്ട്‌ ഒരു കാര്യവുമില്ല.. വേറൊരു സത്യം കൂടെ മനസ്സിലാക്കി .. പണ്ടാരം എന്തായിരുന്നു അത്‌.. മറന്ന് പൊയല്ലോ.. എന്തായാലും അന്ന് ഞാന്‍ ഒരു കാര്യം തീരുമാനിച്ചു.. ഒന്നുകില്‍ ഇവന്മാര്‍ടെ കമ്പനി വിടണം ഇല്ലെങ്കില്‍ കുറച്ചു കാശുണ്ടാക്കണം.. കമ്പനി വിടുന്ന കര്യം കോപ്പ്‌ തന്നെ നടക്കും.. കാരണം നമ്മുടേത്‌ ഒരു മരപ്പട്ടി കസ്തൂരിമാന്‍ റിലേഷന്‍ ഷിപ്പ്‌ ആയിരുന്നു (കസ്തൂരിമാന്‍ ഞാന്‍ ഞാന്‍).. അങ്ങനെ കാശുണ്ടാക്കണമെന്ന മൊഹവുമായി വന്ന് പെട്ടത്‌ സിങ്കപ്പൂരില്‍.. അങ്ങനെ ഒടുവില്‍.. ബാര്‍മേറ്റ്‌ സിന്റെയെല്ലാം ലാര്‍ജില്‍ പാറ്റ വാരിയിട്ട്‌ ഞാന്‍ യാത്ര തുടര്‍ന്നു.. ഇന്നും തുടരുന്ന യാത്ര.. ഡാബറോം കെ സിന്തഗി കഭി പതം നഹി ഹൊ ജാതാ ഹെയ്‌... സ്വാമിയേ സര്‍ണയ്യപ്പാാാ...

BG മൂസിക്ക്‌.. ഹാര്‍മോണിയം... (മഞ്ചു വാര്യര്‍ തൊഴുതു നില്‍ക്കുന്നു..)

ഹരി മുരളി.. അളിയാാ... അളിയാാ...
ഹരിത വൃന്ദാളിയ അളിയാ...

ഛെ പുല്ല്‌ ഇതെവിടുന്ന് അളിയന്‍ കേറി വരുന്നത്‌...

അളിയാ അളിയാ... ഞാന്‍ ഞെട്ടി ഉണര്‍ന്നു.. അത്‌ മറ്റൊന്നുമല്ല.. നമ്മുടെ ബെന്നീടെ കൊല വിളി ആയിരുന്നു...

ഞാന്‍: പുല്ല്‌.. നി എന്നെ സ്വപ്നം കാണാനും സമ്മതിക്കില്ലേടെയ്‌ ??

ബെന്നി: അയ്യട... ഇല്ലെങ്കിലും പണ്ട്‌ തൊട്ടേ അനവസരത്തില്‍ സ്വപ്നം കാണുന്നത്‌ നിനക്ക്‌ പതിവാണല്ലൊ.. ഇപ്പൊ ഏതവളെ കുറിച്ചാണ്‌ കണ്ടത്‌ ?

ഞാന്‍: വാര്യര്‍.. മഞ്ചു വാര്യര്‍ (ജെയിംസ്‌ ബോണ്ട്‌ സ്റ്റൈല്‍) ഞാന്‍ ആറാന്‍ തമ്പുരാനായി ഇങ്ങനെ പാടാന്‍ തുടങ്ങുവായിരുന്നു..

ബെന്നി: കഞ്ഞി കുടിക്കാന്‍ വകയില്ല അപ്പളാ അവന്റെ ഒരു തമ്പുരാന്‍.. ടേയ്‌.. അവിടെ ടിങ്കിരി അമ്മച്ചി എന്തൊ അന്യായമായി ഉണ്ടാക്കുന്നുണ്ട്‌.. ഇപ്പൊ പോയി സോപ്പിട്ടാല്‍ എന്തേലും കഴിക്കാം..

*ടിങ്കിരി അമ്മച്ചി: ബെന്നീടെ ലാന്‍ഡ്‌ ലേടി, ഒരു പാവം തമിഴ്‌ സീരിയല്‍ അഡിക്റ്റ്‌ സ്ത്രീ ജന്മം.. അവരുള്ളോണ്ട്‌ വല്ലപ്പോഴും വായ്ക്ക്‌ രുചിയായി വല്ലതും കഴിക്കാന്‍ കിട്ടുന്നു

ഞാന്‍: ഛെ.. എപ്പൊ നോക്കിയാലും ഫുഡ്‌ ഫുഡ്‌ എന്നൊരു വിചാരമെ ഉള്ളു.. നിനക്കൊരു മിസ്സ്‌ കാള്‍ അടിച്ചാല്‍ പോരായിരുന്നൊ ഞാനങ്ങെത്തുമായിരുന്നില്ലേ.. വെറുതെ ഇതുവരെ വന്നു സമയം കളഞ്ഞു.. കമൊണ്‍ ബേബി.. വരില്ല.. വരില്ല നി...

അങ്ങനെ ഞാനും ബെന്നിയും ഒരു ഹാര്‍പ്പിക്ക്‌ അനുഭൂതിയുള്ള ക്ലോസറ്റ്‌ പുഞ്ചിരിയുമായി ടിങ്കിരി അമ്മച്ചീടെ വീട്ടില്‍ എത്തി... ആന്റി ആന്റി.. ആാന്റീീ.. തള്ളേ കൊള്ളാം.... അവിടെ അപ്പൊ കണ്ട കാഴ്ച്ച കണ്ട്‌ ഞാന്‍ ഞെട്ടി... ദേ ഇരിക്കുന്നു .. ഫയല്‍മാന്‍ ധര്‍മേന്ദ്ര റാവു. ഫയല്‍മാന്‍ അല്ല വയര്‍മാന്‍.. ചിത്രത്തിലെ ലലേട്ടന്റെ അനിയന്‍ ഒരുത്തനുണ്ടല്ലൊ ടൈപ്പ്‌ ഒരു സാധനം.. അവന്‍ അവിടെ ഇരുക്കുന്നത്‌ കണ്ടതോടെ എന്റേം ബെന്നീടേം കമ്പ്ലീറ്റ്‌ പ്രതീക്ഷയും പോയി.. കാരണം അവന്‍ അടുക്കളയില്‍ കയറി കഴിഞ്ഞാല്‍ പിന്നെ കേരളാ പോലീസ്‌ പിരിക്കാനിറങ്ങുന്ന പോലാ.. "പൊടിപോലുമില്ല കണ്ടു പിടിക്കാന്‍"

പണ്ടാരക്കാലന്‍ ധര്മേന്ദ്ര റാവു എന്റെ റൂം മേറ്റ്‌ ആണ്‌.. അവനൊരു ദീനപ്രാവാണ്‌.. ദീനം പിടിച്ച പ്രാവല്ല.. ദിനോസറിന്റെ ശരീരവും പ്രാവിന്റെ മനസ്സും.. ആള്‌ കാണാന്‍ ഇങ്ങനൊക്കെ ആണെങ്കിലും. മുഖസ്തുതി പറയുകയാണെന്ന് വിചാരിക്കരുത്‌.. ആള്‍ക്കാരെ വെറുപ്പിക്കാന്‍.. ഇവന്‍ കഴിഞ്ഞിട്ടെ ഉള്ളു മറ്റാരും..

ധര്‍മേന്ദ്ര: hai maaa..aa..n... (തൊണ്ടയില്‍ ചോറ്‌ കുത്തി കേറ്റി വെച്ചേക്കുന്ന കാരണം അവന്‌ ശബ്ദം വരുന്നില്ല പാവം) had food ??

ഞാന്‍: നോ.. നായിന്റെ മോനെ...

ധര്മേന്ദ്ര: naayinte mOne.. what does that mean now ??

ഞാന്‍: it is what we malayalees call our frends you know..

ധര്മേന്ദ്ര: ho is it.. then sit nayinte mone.. benni you too sit nayinte mone..

സന്തോഷമായി ഗോപിയേട്ടാ.. സന്തോഷമായി... ലവന്‍ പണ്ട്‌ കേരളത്തില്‍ വന്നിട്ടുണ്ടെന്നാണ്‌ തോന്നുന്നത്‌...

ഞാന്‍ ബെന്നിയെ നോക്കി... ത്രിപ്തി ആയാ ?? എന്നൊരു മുഖഭാവം..

DA(ടിങ്കിരി ആമ്മച്ചി): നീങ്ക സാപ്പിട്ടാച്ചാ ??

ബെന്നി: അയ്യൊ.. ഇല്ല അമ്മച്ചി.. ഛെ ആന്റി.. ഞങ്ങല്‍ സോപ്‌ ഇടാനൊന്നും വന്നതല്ല ചുമ്മ ഇത്‌ വഴി പോയപ്പോ കേറിയെന്നെ ഉള്ളു...

ഞാന്‍: ടേയ്‌.. നി കൊളമാക്കാതെ.. നമ്മല്‍ ഫുഡ്‌ കഴിച്ചോ എന്നാണ്‌ അവര്‍ ചൊദിച്ചത്‌...

ബെന്നി: അയ്യൊ ആന്റി.. ആന്റി നൊ സാപ്പിട്ടു... i am benni hungry from kerala..

പെട്ടെന്നാണ്‌ ഞാന്‍ അമ്മച്ചീടെ ഫാമിലി ഫോട്ടൊ കണ്ടത്‌..

ഞാന്‍:ആന്റി.. ഇത്‌ യാര്‍ ആന്റി ?? ഇന്ത ഫോട്ടോവിലെ ഉങ്കെ കൂടെ ??(സോപ്പ്‌ തുടങ്ങി)

DA: അത്‌ നാനും എന്നൊട്‌ തങ്കച്ചിയും..

ബെന്നി: അളിയാ.. തങ്കച്ചി എന്ന് പറഞ്ഞാല്‍ എന്നതാ ?? തങ്കപെട്ട അമ്മച്ചീടെ ഷോര്‍ട്ട്‌ ഫോര്‍മ്‌ ആന്നൊ ?

ഞാന്‍: അല്ലടേയ്‌.. തങ്കച്ചി എന്ന് വെച്ചാ അനിയത്തി..

പെട്ടന്ന് ബെന്നി:ആന്റി അപ്പൊ ഒങ്കുളുക്കു തങ്കച്ചന്‍ ഇല്ലയാ ??

അമ്മച്ചി ഇവനിതെവിടുന്നെടാ എന്ന ഭാവത്തില്‍ ബെന്നിയെ നോക്കി.. കൂടെ ഞാനും..

ഞാന്‍: നി എന്താണ്‌ ഉദ്ധേശിച്ചത്‌??...

ബെന്നി: ടേയ്‌.. തങ്കച്ചി എന്ന് പറഞ്ഞാല്‍ എന്നതാ ?? അനിയത്തി.. അപ്പൊ തങ്കച്ചന്‍ എന്ന് പറഞ്ഞാല്‍ അനിയന്‍.. സിംബിള്‍..

ഞാന്‍: കഷ്ടം..

ബെന്നി ഇങ്ങനെയാണ്‌.. ഒരു ഭാഷയും വിട്ട്‌ കൊടുക്കാറില്ല.. തനിയെ അര്‍ത്ഥങ്ങള്‍ കണ്ടു പിടിക്കും... എല്ലാ ഭാഷയും അവന്‌ ഇംഗ്ലീഷ്‌ പോലെയാണെന്ന് അവന്‍ എപ്പോഴും പറയും.. കാരണം അവന്‌ ഇംഗ്ലീഷ്‌ അറിയത്തില്ലല്ലൊ..

പെട്ടെന്നു പണ്ടു ബെന്നി രമണന്‌ ഹിന്ദി പഠിപ്പിച്ച്‌ കൊടുത്തത്‌ എനിക്ക്‌ ഓര്‍മ വന്നു...

രമണന്‍: അളിയാ.. അച്ഛ അച്ഛ എന്ന് അവള്‍ ഇടക്കിടക്ക്‌ പറയാറുണ്ട്‌ എന്ന് വെച്ചാ എന്നതാ ??

ബെന്നി: ടേയ്‌.. അത്‌ വേറൊന്നുമല്ല.. ഹിന്ദിയിലും അച്ഛ എന്ന് വെച്ചാല്‍ അച്ഛന്‍ തന്നാ.. നി പഞ്ചാരയടിച്ചോണ്ടിരിക്കുമ്പൊ അവള്‍ടെ അപ്പന്‍ വഴി വന്നുകാണും.. അപ്പൊ അവള്‍.. "അയ്യോ അച്ഛന്‍ വന്നു" എന്നു പറയുന്നതാവും... അച്ഛ അച്ഛ എന്ന്.. മനസ്സിലായാ ??

രമണന്‍: ഓഹൊ.. അപ്പൊ ബഹുത്ത്‌ അച്ഛ എന്ന് പറയുന്നതൊ ??...

ബെന്നി: സിംബിള്‍.. അച്ഛ എന്ന് വെച്ചാല്‍ അച്ഛന്‍.. അപ്പൊ ബഹുത്ത്‌ അച്ഛ ?? വലിയച്ഛന്‍... മനസിലായാ.. ഇത്തരം ബാലിഷമായ സംശയങ്ങള്‍ ചൊദിക്കാനാണൊ എന്നെ നി വിളിച്ചു വരുത്തിയത്‌ ഛെ.. See Mr.Ramanan.. This is too much of democracy.. shit

രമണന്‍ ഡെസ്പ്‌.. ഇംഗ്ലീഷ്‌ കേട്ടാല്‍ അവന്‍ അപ്പൊ ഡെസ്പാകും..

രമണന്‍: സോറി അളിയാ.. ഒരു സംശയം കൂടെ... അവളെന്നോട്‌ "ആപ്‌ കൊ ഹിന്ദി ആത്താ ഹെയ്‌ ക്യാ ??" എന്നു ചൊദിച്ചു... ഞാന്‍ നി അന്നു പടിപ്പിച്ചു തന്ന "ഹാഞ്ചി ഹാഞ്ചി" പറഞ്ഞു.. .കെ അല്ലെ ?

ബെന്നി:"ആപ്‌ കൊ ഹിന്ദി ആത്താ ഹെയ്‌ ക്യാ ??" : കൂടുതല്‍ കളിച്ചാല്‍ അവള്‍ടെ ഹിന്ദിക്കാരന്‍ അപ്പന്‍ നിന്റെ നെഞ്ചത്ത്‌ അത്തം ഇടും എന്ന്...

രമണന്‍: തള്ളേ.. ആണാ.. "ക്യാ ഹം ഹിന്ദി മേം ബാത്‌ ചീത്ത്‌ കരേങ്കെ ?" എന്ന് പറഞ്ഞാലൊ ??

ബെന്നി: ഹിന്ദിയില്‍ മാത്രം ചീത്ത വിളിക്കരുത്‌ എന്ന്..

മറ്റൊരവസരത്തില്‍ ബെന്നീടെ ഹിന്ദി കോച്ചിംഗ്‌ കിട്ടിയ രമണന്‍ എല്ലാര്‍ടേം മുന്നെ വെച്ച്‌ ഹിന്ദിക്കാരിയൊട്‌.. "മേരാ അച്ഛ ബിസ്സിനെസ്സ്‌ മാന്‍ ഹേയ്‌.. ആന്‍ഡ്‌ മേരാ ബഹുത്ത്‌ അച്ഛ പോലീസ്‌ മേം ഹേയ്‌" എന്നു പറഞ്ഞതും.. എല്ലാരും ചിരിച്ചതും.. ചതിക്കപെട്ടെന്ന നഗ്ന സത്യം മനസിലാക്കിയ രമണന്‍.. അച്ഛ പഠിപ്പിച്ച ബെന്നീനെ അച്ചാര്‍ ആക്കിയതും ഞാന്‍ ഓര്‍ക്കുന്നു...

ഓര്‍മകളില്‍ നിന്നും തിരിച്ച്‌ വന്നപ്പോ.. ധര്‍മേന്ദ്ര ഒരു പുതിയ പ്ലേറ്റും മുന്നെ വെച്ച്‌ ഇരിക്കുന്നതാണ്‌ കണ്ടത്‌.. പിന്നെ നോക്കിയപ്പൊ മനസ്സിലായി.. അത്‌ പുതിയ പ്ലേറ്റ്‌ അല്ല.. പഴേത്‌ തന്നാ.. ഹൊ എന്തൊരു അത്മാര്ത്ഥത.. ഭക്ഷണത്തിനോട്‌ മാത്രം...

ഇനി പ്ലേറ്റ്‌ കഴുവണ്ടല്ലൊ അല്ലേ.. ധര്‍മേന്ദ്ര ജി..ഹൊ സമ്മതിക്കണം...

ധര്‍മേന്ദ്രക്കു ഒരു കുഴപ്പമുണ്ട്‌... ഞാന്‍ ഇടക്കിടക്ക്‌.. ലോകനാര്‍ കാവിലമ്മേ.. മുടിപ്പുര അമ്മച്ചി.. അറ്റുകാല്‍ അമ്മേ.. ശബരിമല മുരുഗാ മുരുഗാ മുരുഗാ (സോറി ഇത്‌ എപ്പൊ വിളിച്ചാലും എനിക്ക്‌ എക്കോ വരും, dont mind) എന്നൊക്കെ വിളിക്കുമ്പൊ... ധര്മേന്ദ്ര ഇച്ചിരി സ്റ്റൈല്‍ ആയി "ഓഹ്‌ ബേബി" എന്ന് വിളിക്കും.. ഒരു വശ പിശക്‌ വിളി.. അസ്ത്ഥാനത്തുള്ള അവന്റെ "ഓഹ്‌ ബേബി" വിളി കാരണം പലപ്പോഴും ഞാന്‍ ചിരിച്ച്‌ പണ്ടാരടങ്ങീട്ടുണ്ട്‌..മാത്രമല്ല ഇതിന്റെ പേരില്‍ അവന്‌ പണിയും കിട്ടീട്ടുണ്ട്‌ ..

ഒരീസം ഒരു ചൈനീസ്‌ അമ്മച്ചീടെ അടുത്ത്‌ സുകുമാരന്‍ ലുക്കില്‍ പോയി നിന്ന്... ഒരു നെടുവീര്‍പ്പ്‌... എന്നിട്ടു അവന്റെ സ്ഥിരം... ohhh baby എന്നൊരു വിളിയും.. അമ്മച്ചി ചൈനീസ്‌ ഭാഷയില്‍ പത്തു തെറി.. എനിക്കതങ്ങട്‌ സുഖിച്ചു.. കൂടെ നിന്ന ബെന്നി അപ്പഴും വിട്ടു കൊടുത്തില്ല.. അവന്‌ ചൈനീസ്‌ ഭാഷ അല്‍പസ്വല്‍പ്പം അറിയാമെന്നും.. അവരു പറഞ്ഞത്‌ മനസിലായെന്നും തള്ളി.. പറഞ്ഞത്‌ എന്താണെന്ന് ചോദിച്ചപ്പൊ...

ബെന്നി: "അവരു നിന്റെ വീട്ടുകാരെ തെറി വിളിച്ചതാടാ.. അമ്മയേം പെങ്ങളേം തിരിച്ചറിഞ്ഞൂടാത്ത തെണ്ടി.. നിന്നെയൊക്കെ ഒണ്ടാക്കിയ സമയത്ത്‌ വല്ല വാഴയും വച്ചാല്‍ പോരായിരുന്നൊ.. പഴമെങ്കിലും കഴിക്കാമായിരുന്നു എന്ന്"

ഞാന്‍: അതിനു ഇവിടെ വാഴ ഉണ്ടോടെയ്‌ ?

ബെന്നി: ഇവിടെ വാഴ എന്നു പറഞ്ഞാല്‍ പനയാണ്‌.. നി പോയെ പോയെ...

DR: what do you mean by that ??

ബെന്നി: I mean she called.. you,your dad, your mom, your sister, your brother..(വീട്ടുകാരുടെ ഇംഗ്ലീഷ്‌) you are a beggar who does not know find out the difference between a mother and sister.. instead of making you at the same time not only but also he should have planted a banana trees.. atleast bananas will be eatable ഹഹഹഹ

(ജഗതി തന്നെ ഭേതം)

ധര്‍മേന്ദ്ര ഡെസ്പ്‌...

എന്തായാലും.. ജൊലിയില്ലാതെ അര്‍മാദിച്ചു നടന്ന ദിവസങ്ങള്‍ അവസാനിച്ചു.. എന്റെ അമ്മേടെ വക വെടി വഴിപാടുകളും.. ബെന്നീടെ അമ്മേടെ വക മെഴുകുതിരി വഴിപാടുകളും.. ധര്‍മേന്ദ്ര റാവുവിന്റെ അമ്മേടെ വക രങ്ക്‌ ദെ ബസന്തി വഴിപാടും (അങ്ങനെ എന്തോ ആണ്‌) കാരണം എല്ലാര്‍ക്കും ജോലി കിട്ടി.. ബെന്നിയുടെ ആകസ്മിക പ്രകടനം കാരണം അവനെ ജോലിയില്‍ നിന്നും ആദ്യത്തെ ആഴ്ച തന്നെ പുറത്താക്കിയെങ്കിലും മറ്റൊരു ജോലി അവന്‍ ഒപ്പിച്ചു.. അവനാരാ മോന്‍.. ആള്‍ക്കാരെ പറ്റിക്കന്‍് പണ്ടെ മിടുക്കനാ.. ധര്‍മേന്ദ്രയുടെ അപ്പന്‍ പണ്ടു ടച്ചിങ്ങ്സ്‌ ഓഫ്‌ അച്ചാര്‍ ആന്‍ഡ്‌ പിക്കിള്‍സ്‌ ഷെയര്‍ ചെയ്ത ഒരു ബന്ധത്തിന്റെ പേരും പറഞ്ഞ്‌ ധര്‍മേന്ദ്രയും ഒരു ജോലി ഒപ്പിച്ചു.. അയാം സംഭവം എന്നു പിന്നെയും പിന്നെയും തെളിയിച്ച്‌ കൊണ്ടു ഞാനും ജോലിയില്‍ പ്രവേശിച്ചു...

പിന്നൊരു നാള്‍ ഞങ്ങളെല്ലാരും കൂടി.. എല്ലാരും സന്തുഷ്ട്ടരാണ്...

ഞാന്‍: ഞാന്‍ പറഞ്ഞിട്ടില്ലെ .. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെടാ ദാസാ.....

എന്റെ സബരിമല മുരുഗാ... മുരുഗാ... മുരുഗാ...

ബെന്നി: എന്റെ അന്തോളീസ്‌ പുണ്ണ്യാളാ....

ധര്‍മേന്ദ്ര: OH BABY !!

:)

വേറൊരുത്തന്‍ വന്നിട്ടുണ്ട്‌.. ചെണ്ട കോല്‍.. നാട്ടില്‍ നിന്നും വീട്ടുകാര്‍ കൊടുത്തു വിട്ട പാര്‍സലുമായി വന്നിറങ്ങി.. സത്യം പറയാമല്ലൊ.. നല്ല എരണം.. വന്നു കേറിയതിന്റെ അടുത്ത ദിവസം ഞാന്‍ കിടപ്പിലായി..

അവന്റെ എന്ട്രി എനിക്ക്‌ വന്ദനം സിനിമയിലെ ഒരു സീന്‍ ആണ്‌ ഓര്‍മ വരുത്തിയത്‌...

കളിയിക്കാ.. ടേയ്‌ കളിയിക്കാ.... നി സിങ്കപൂരിലാ ??

പുല്ല്‌ .. നിനെക്കെന്നെ മനസിലായൊടേയ്‌.. നി എന്നെ ഇവിടേം ജീവിക്കാന്‍ സമ്മതിക്കൂല അല്ലെ ??

വിശേഷങ്ങളുമായി ഉടനെ തിരിച്ച്‌ വരാം :)

38 comments:

അപരിചിത said...

yayyy !! :D

(((((((((((((ഠേ))))))))))))))
ഞാന്‍ ആദ്യം എത്തി...


ആ ഇനി പോയി പോസ്റ്റ്‌ വായിക്കട്ടെ)

:P

Remya R Iyer said...
This comment has been removed by the author.
Anonymous said...

sappitacha kalakki chettaa.. hehe kollam ...

Senu Eapen Thomas, Poovathoor said...

ഓഹ്‌ ബേബീ.... ഈ ബെന്നിയെ നമ്മള്‍ക്ക്‌ ഒന്ന് രണ്ട്‌ ആഴ്ചത്തേക്ക്‌ ഇത്തിരി അറബി പഠിപ്പിക്കാന്‍ കിട്ടുമോ?

എന്റെ പൊടിയാടി ദൈവങ്ങളേ!!! എന്നെ കാപ്പാത്തുന്‍GO - പാത്ത്‌ പോകാന്‍ പഠിപ്പിക്കണേയെന്ന്.

കൊള്ളാം. നമ്മളും ഇവിടെയൊക്കെയുണ്ട്‌ കേട്ടോ...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

ചെലക്കാണ്ട് പോടാ said...

അച്ചാര്‍ ആണെന്നും വിചാരിച്ച്‌ തീപ്പെട്ടി നക്കി ഇരിക്കുന്ന അവനെ കണ്ട്‌ സഹതാപം തോന്നി

അങ്ങനെ ഞാനും ബെന്നിയും ഒരു ഹാര്‍പ്പിക്ക്‌ അനുഭൂതിയുള്ള ക്ലോസറ്റ്‌ പുഞ്ചിരിയുമായി ടിങ്കിരി അമ്മച്ചീടെ വീട്ടില്‍ എത്തി...

ദീനപ്രാവാണ്‌.. ദീനം പിടിച്ച പ്രാവല്ല.. ദിനോസറിന്റെ ശരീരവും പ്രാവിന്റെ മനസ്സും.(ശ്ശടാ... ഇത് പോലൊരെണ്ണം ഞാന്‍ യൂസ് ചെയ്യാനിരിക്കുവായിരുന്നു.. ഇതിപ്പോ നിന്നെ കോപ്പി ചെയ്തെന്ന് പറയില്ലേ എന്‍റെ ഫാന്‍സ്...)

ധര്‍മെന്ദ്ര: ho is it.. then sit nayinte mone.. benni you too sit nayinte mone..


i am benni hungry from kerala..


എല്ലാം വളരെ ഇഷ്ടമായി....

ഡേയ്... ഇവിടെ നിശാഗന്ധിയില്‍ ഡാന്‍സ് ഫെസ്റ്റ് നടേശനാണേല്‍ ദിവസവും ലവിടെ പോയിരിക്കണം...

പാവമല്ലേ ഞാന്‍ ചുമ്മാ കമ്പനി കൊടുക്കും....

ശ്രീ said...

സിംഗപ്പൂര്‍ വിശേഷങ്ങള്‍ രണ്ടാം ഭാഗവും ചിരിപ്പിച്ചു.
:)

Mr. സംഭവം (ചുള്ളൻ) said...

thanx for all the comments..

പോസ്റ്റ് ഇടാന്‍ താമസിച്ചതില്‍ എല്ലാരും ക്ഷമിക്കണം .. ഞാനങ്ങ് ബിസി ആയി പോയി അതോണ്ടാ :)

@ചിലക്കാണ്ട് പോടാ
നടേശന്‍് അല്ലെ.. അത്ഭുതമില്ല .. നി അവന് കമ്പനി കൊടുക്കുന്നതിന്റെ പേരില്‍ ഡിസന്റ് ആണെന്ന്‍ പറയേണ്ട കാര്യവുമില്ല .. :P

~AMR~ said...
This comment has been removed by the author.
~AMR~ said...

aliyaa vhan :-)

BA said...

i am benni hungry from kerala..
de de ellathinum oru athir elle?
pavam benny.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സിങ്കപ്പൂര്‍ സിന്‍ങ്കങ്ങളെക്കൊണ്ടു ഒരു രക്ഷയുമില്ല.. നിനകു പറ്റ്യ ഗമ്പനി തന്നെ കിട്ടിയല്ലൊ അളിയാ... ധര്‍മേന്ദ്രാ ആപ് ഖൂറ്ക്കാ ഹാ ഹി ഹെ ഹും?

അപരിചിത said...

ഹൊ ചിരിച്ചു പോയി കേട്ടോ
അതാ ലേറ്റ്‌ ആയതു :P

ഞാന്‍: it is what we malayalees call our frends you know..

ധര്മേന്ദ്ര: ho is it.. then sit nayinte mone.. benni you too sit nayinte mone..

സന്തോഷമായി ഗോപിയേട്ടാ..


kidilam ...lol


പെട്ടന്ന് ബെന്നി:ആന്റി അപ്പൊ ഒങ്കുളുക്കു തങ്കച്ചന്‍ ഇല്ലയാ ??

അമ്മച്ചി ഇവനിതെവിടുന്നെടാ എന്ന ഭാവത്തില്‍ ബെന്നിയെ നോക്കി.. കൂടെ ഞാനും..

chirippichchu :)


part 2 aanu kurachchum kuuudi comedy!

eagerly waiting for ur next post!

:)

Mr. സംഭവം (ചുള്ളൻ) said...

thanx machu :)

രമേഷ് said...

യെന്തെരെടെയ് ഇത്... ഉപമ ഉപയോഗിക്കാത്തവന്‍ ഉപമിക്കുമ്പോ ഉപമകള്‍ കൊണ്ട് ആറാട്ട്..(ഉദേശിച്ച കാര്യം പിടികിട്ടിയല്ലൊ..)

ആ‍ഭാസാ.. ആ മഞുവാര്യരെ വെരുതെ വിട്ടൂടെ..പാവം എന്ത് പാപാണോ ചെയ്‌തത് നിന്റെ സ്വപ്നത്തില്‍ ഒക്കെ കയറിവരാന്‍...
:)
keep writing..... nee ezhuthi theliyaanund.. :)

Mr. സംഭവം (ചുള്ളൻ) said...

ശെരി മാന്യാ !!!

തെളിയാനും പലതും തെളിയിക്കാനുമുണ്ട് ..

തെളിയുമ്പോ പറയാന്‍ മറക്കല്ലേട്ടാ !!

നന്ദി ഉണ്ട്രാ പ..പ.. ;)

Unknown said...

Aliyaaa kalakki..........

Abhilash said...

kalakki maashe...kalakki...this made me laugh....keep posting....

വിന്‍സ് said...

കൊടകര പുരാണം കടലു കയറിയതിനു ശേഷം, അരവിന്ദന്‍ എഴുത്തു നിര്‍ത്തിയതിനു ശേഷം,ബ്രിജ് വിഹാരം തകര്‍ന്നതിനു ശേഷം, കുറുമാന്‍ ട്രാക്ക് മാറ്റിയതിനു ശേഷം ..ശെരിക്കും പറഞ്ഞാല്‍ ബ്ലോഗിലെ സിംഹങ്ങള്‍ ഒക്കെ എലികളായി മാറിയതിനു ശേഷം ശെരിക്കും ഒന്നു വായിച്ചു ചിരിക്കാന്‍ പറ്റിയ ബ്ലോഗ് ഇപ്പോള്‍ ആണു കണ്ടെത്തിയതു. നന്നായി ഇഷ്ടപ്പെട്ടു.

പെറുവില്‍ വച്ചു അപാര സ്പാനിഷ് പറഞ്ഞു പറഞ്ഞു ഞങ്ങളെയെല്ലാവരെയും ചിരിപ്പിച്ചു കിടത്തിയ എന്റെ പ്രിയ സുഹ്രുത്ത് മോനായിയെ ഓര്‍ത്തു പോവുന്നു. ഒരു മാസം ട്യൂഷന്‍ എടുത്തു പഠിച്ച സ്പാനിഷ് എനിക്കൊരു മെച്ചവും ചെയ്തില്ല, പക്ഷെ വായില്‍ തോന്നിയ സ്പാനിഷ് പറഞ്ഞ മോനായി അറമാദിക്കുകയായിരുന്നു!!!!

Mr. സംഭവം (ചുള്ളൻ) said...

@വിഷ്ണു
താന്ക്സ് മച്ചാ :)

@അഭിലാഷ്
:) ഇഷ്ട്ടപെട്ടെന്നറിഞ്ഞതില്‍് സന്തോഷം .. ഇനിയും വരണേ :)

Mr. സംഭവം (ചുള്ളൻ) said...

@വിന്‍സ്
വന്നതിനും വായിച്ചതിനും കമ്മന്റിയതിനും നന്ദി :)
വിന്‍സിന്റെ കമന്റ് ശെരിക്കും ഒരു അന്ഗീകാരമായി ഞാന്‍ കണക്കാകുന്നു :) എനിക്ക് അത് വായിച്ചു ഒത്തിരി സന്തോഷം തോന്നി :)
അവരുടെയൊക്കെ ബ്ലോഗുകള്‍ തന്നെയാണ് എനിക്കെന്നും പ്രചോദനമായിരുന്നത്‌ :)
"ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും പുലിയാകും.. "
:)

സോറി സ്വല്പം ഇമോഷണല്‍ ആയി പോയി ;)
ഇനിയും വരുക വായിക്കുക കമന്റുക :)

Calvin H said...

ഓഹ് ബേബി.
കാണാന്‍ ഇച്ചിരി വൈകി പോയി... ഇനി സ്ഥിരമായി എത്തിക്കോളാം..
എന്തിറ്റ് പെടയാണ് ചുള്ളാ...[;)]

ചിരിപ്പിക്കാനായി ഓരോന്നെത്തിക്കോളും :)

Mr. സംഭവം (ചുള്ളൻ) said...

താമസിച്ചാലും എത്തീലോ .. :P ശ്രിഹരി ഹരോ ഹര ഹര :)

ഇനി നേരത്തും കാലത്തും എത്തുമെന്ന് പ്രതീക്ഷിക്കുന്നു :)

Anonymous said...

ചാട്ടോ.... ഞാന്‍ ഇത്തിരി അധികം വൈകിപോയി.... ക്ഷെമി... പോസ്റ്റിട്ട ദിവസം തന്നെ വായിച്ചിരുന്നു.... ആന്റിയുടെ പൂരി മസാലയും ചൂട്‌ ചൂട്‌ ദോശയുടെയും കുറവ്‌ അവിടെ ടിന്‍ങ്കിരി അമ്മച്ചി നികത്തുന്നുണ്ടല്ലേ... ചക്കുടു ആയി വരുന്നുണ്ട്‌...

പ്ലീസ്‌... ആ ബെന്നിയും ആയിട്ടുല്ല കൂട്ടുകെട്ട്‌ അവസാനിപ്പിക്കണം പ്ലീസ്‌ മച്ചു...

Tin2
:D

Mr. സംഭവം (ചുള്ളൻ) said...

നി മിണ്ടിപോകരുത് ... എടി സ്മരണ വേണം സ്മരണ ... ലേറ്റ് ആയി പോലും ... എന്നിലെ ഉറങ്ങികിടക്കുന്ന സുരേഷ് ഗോഫിയെ നി ഉണര്ത്തരുത് ...

പ്ഭാ !!! ബുള്ളേ !!!

ബെന്നിയുമായുള്ള കൂട്ടുകെട്ട് വിടാന്‍ ഉദ്ധേശിക്കുന്നില്ല കാരണം അവന്‍ എന്റേന്നു കുറച്ചു കാശ് കടം മേടിച്ചിട്ടുണ്ട് .. ഇപ്പൊ ഉടക്കിയാല്‍ അവന്‍ സന്തോഷത്തോടുകൂടി ഉടക്കും .. ഇപ്പൊ തന്നെ കാശ് ചോദിക്കുമ്പോ .. ഹലോ റേന്ജില്ലാ റേന്ജില്ലാ .. കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് എന്ന മറുപടി ആണ് ...

Irshad said...

കൊള്ളാം, ഇഷ്ടപ്പെട്ടു.

ഇപ്പോഴും നീ അവന്മാരോടൊപ്പം തന്നെയാണോ താമസം? ഈ ബ്ലോഗിനെക്കുറിച്ചു അവര്‍ക്കു അറിയാമോടേ?
ഇതുവരെ പെട്ടിയിലായില്ലല്ലോ, അതുകൊണ്ട് ചോദിച്ചതാ...

Mr. സംഭവം (ചുള്ളൻ) said...

ധര്മെന്ദ്രക്ക് മലയാളം വായിക്കാന്‍ അറിയത്തില്ല ... പിന്നെ ബെന്നി അവന്‍ വായിക്കുന്നുണ്ട് .. :) അവന് എന്നെ പെട്ടിയിലാക്കാനുള്ള ആരോഗ്യം ഇല്ലാത്തോണ്ട് പ്രശ്നമില്ല .. പിന്നെ ഇതൊക്കെ ഒരു രസമല്ലേ :)

kiran yemmez said...

mr kadayadi raaghavan..polichadukki.........

smitha adharsh said...

പോസ്റ്റ് വായിച്ചു...പരിസര ബോധമില്ലാതെ ആര്‍ത്തു ചിരിച്ചു എനിക്കെന്തെങ്കിലും സംഭവിച്ചാല്‍...!!!!
മനുഷ്യനെ ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്..

Mr. സംഭവം (ചുള്ളൻ) said...

സ്മിത മാടം എവിടായിരുന്നു ?? എന്തായാലും ഇഷ്ടപെട്ടന്നറിഞ്ഞതില്‍് സന്തോഷം :) ചിരികുന്നത് ആരോഗ്യത്തിനു നല്ലതാ so dont worry :)

അയ്യേ !!! said...

ഹും

~AND_ said...

u have a gud humour sense... good! coz its something most ppl dont have at all!

good work :)

അപരിചിത said...

puthiya post enthiyae chullz?

:)

Mr. സംഭവം (ചുള്ളൻ) said...

Anyaaya busy aanedai.. stressed.. time kittumbo udane idaam... sorry for being late

B. said...

Chullaaaa... Adipoli!

Unknown said...

Aliyaaa puthiyathayittu onnum postunille????????????????

Arun said...

kollam chullans,,,kidilan prayogangal

~AND_ said...

How come you got so much of humour sense. The world would have been a much better place if everyone had a little of it.! :)

great going anyways!

Mr. സംഭവം (ചുള്ളൻ) said...

I agree... the world would've been a much better place if everyone spent time to laugh than to whine.. and for your question "How come I've got so much of humor sense?" My answer is : coz "I am a sambavam" :D.. thnx for da comment :)

Copyright