ഞാന്‍: അളിയാ .. ആ ഞാന്‍ 22 നു എത്തും .. അതെ .. പറ വേറെ എന്തുണ്ട് വിശേഷം ??
അവന്‍: അളിയാ കിടിലം , സുഖം, നീ വെറുതെ ISD വിളിച്ചു കാശ് കളയണ്ട ...
ഞാന്‍: ഹോ, നിന്റെ ഒരു സ്നേഹം , അത് കുഴപ്പമില്ലെടാ നീ പറ..
അവന്‍: ആര്‍ക്ക് കുഴപ്പമില്ലെന്ന് ? ഡാ കാപറക്കി, ഇവിടെ വന്നിട്ട് ചെലവ് ചെയ്യാനുള്ളതാണ് , അതോണ്ട് വെറുതെ ഫോണ്‍ വിളിച്ചു കാശ് കളയണ്ട എന്നാണു ഉദ്ദേശിച്ചത് ...
ഞാന്‍: നന്ദി ഉണ്ട്രാ പന്നി ..
:) അതെ നാട്ടില്‍ പോകുവാ .. നാളെ .. 8 മണിക്കുള്ള പട്ടു വായു വിമാനത്തില്‍ പട്ട അടിച്ചു ഒരു യാത്ര :)
സ്ഥിതി വിവരണ ഉന്മോലനം (എന്ന് വെച്ചാ status update )
ചുള്ളന്‍ :
പഴേത് പോലെ തന്നെ , ഇച്ചരെ ധനനഷ്ടം, മാനഹാനി, തേപ്പുകള്‍ ഇവയൊക്കെ ഒഴിവാക്കിയാല്‍ വലിയ മാറ്റമോന്നുമില്ലാണ്ട് ജീവിച്ചു പോകുന്നു, നല്ല പണി ഉണ്ട് അതോണ്ടാണ് ബ്ലോഗ് പോസ്റ്റ് ഇടാന്‍ പറ്റാത്തത് , ക്ഷമിക്കുക
ബെന്നി:
പഴേത് പോലെ തന്നെ വായി നോക്കിയും, വെള്ളമിറക്കിയും, മണ്ടത്തരങ്ങള്‍ കാണിച്ചും , അന്യന്റെ പെണ്ണിനെ മോഹിച്ചും ജീവിച്ചു പോകുന്നു. ബെന്നി ഇപ്പൊ നാട്ടിലോട്ടില്ല , അവിടെ കെറ്റുകേല എന്ന് പറയുന്നതാവും ശെരി
കളിയിക്ക:
പരീക്ഷണങ്ങള്‍ നടത്തിയും , വലിച്ചും, വലിപ്പിച്ചും, കൊഴുപ്പിച്ചും, നശിപ്പിച്ചും ജീവിച്ചു പോകുന്നു (പലപ്പോഴും ബാക്കി ഉള്ളവരുടെ ജീവന് ഭീഷണി ആകുമെങ്കിലും), നാട്ടില്‍ എന്റെ കൂടെ വരുന്നുണ്ട്, ചില ലെറ്റസ്റ്റ് ഡയലോഗുകള്‍ പരാമര്ശിച്ചോട്ടെ
"What is the program for the weekend?" (Ladies special, അടി special എന്നും പറയാം)
"വിലയോ , അതിപ്പോ ഇന്ത്യന്‍ മണി ഒരു പത്ത് - അഞ്ഞൂറ് രൂപ വരും"
"ആ അവളെന്നോട് I love you എന്ന് പറഞ്ഞു, പിന്നെ (പുച്ഛത്തോടെ) ഞാന്‍ അങ്ങ് ok പറഞ്ഞു"
ഈ ഡയലോഗുകളുടെ പിന്നിലുള്ള ചേതോവിഹാരങ്ങളെ പറ്റി ഉടനെ എഴുതാം
സ്വാമി:
വൃതം മുടക്കി , കെട്ടാന്‍ തീരുമാനിച്ചു , അണയാന്‍ പോകുന്ന തീ ആളി കതുമെന്നു പണ്ട് ശശി അണ്ണന്‍ പറഞ്ഞ പോലെ , വലിയ സന്തോഷത്തിലാണ് ഇപ്പൊ, കല്യാണത്തിന് മുന്നേ മാക്സിമം വായി നോക്കി തീര്‍ക്കുക എന്ന ലക്ഷ്യവുമായാണ് നടപ്പ് , പിന്നെ നമ്മള് മാക്സിമം സപ്പോര്‍ട്ട് ചെയ്യും, അതൊക്കെ അത്രേ ഉള്ളു.
ഇവിടെ നടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും , ഇന്‍ ഹരിഹര്‍ നഗര്‍ , വന്ദനം , പട്ടണ പ്രവേശം എന്ന് തുടങ്ങിയ പഴയ കോമഡി ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു , എല്ലാം ഉടനെ പങ്ക് വെക്കുന്നതായിരിക്കും , അത് വരേയ്ക്കും വണക്കം ..
എന്നാ പിന്നെ ഞങ്ങടെ എല്ലാര്‍ടേം വക ഹാപ്പി മുന്‍കൂര്‍ ഓണം ..
8 comments:
വെല്‍ക്കം ടു കേരള...
ഡാ ഡാഷ് മോനെ ഇങ്ങോട്ട് വാടാ എന്ന്..
പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, നമ്മളെല്ലാരും .
ക്വട്ടേഷന്‍ ടീമിനുള്ള പൈസ ഞാന്‍ കൊടുക്കണമെന്ന് വിചാരിച്ചിരുന്നതാ...പക്ഷേ ടിന്‍റൂന്‍റെ പോസ്റ്റ് വന്നതോടെ നാട്ടുകാരേറ്റെടുത്തു........സന്തോഷം....
ഡാ...നിന്നെത്താനെടാ...
നീ പെണ്‍പിള്ളാരെ റാഗ് ചെയ്യും ആല്ലേ..
പെണ്‍പിള്ളാരോടെങ്ങനെ പെരുമാറണംന്ന് ഞാന്‍ നിനക്കു കാണിച്ചു തരാം..
നീ പോഡാ.. മ മ...മത്തങ്ങാത്തലയാ..
ഹി ഹി
അളിയാ... നീ എത്തിക്കാണണമല്ലോ... സന്തോഷം... തല്ലൂന്റെ ബ്ലോഗോടെ കൊട്ടേഷന്‍ ടീംസൊക്കെ ഒന്നു ഉഷാറായീ.. നിനക്കുള്ള കൊട്ടേഷന്‍ പലവഴിക്കും പോയിട്ടുണ്ട്.... അപ്പൊ ഷാപ്പി ഓണം അളിയാ... ഷാപ്പി ഓണം....
ആയ്യോ ചേട്ടാ.. ഞാന്‍ ഇതു കണ്ടില്ല...
വായോ വായോ...Welcome to ootty ..Nice to meet u....
പോരട്ടെ.. പട്ടണപ്രവേഷം വിശേഷങ്ങള്‍...
ചാര്‍ളി കുരങ്ങാ... എന്താ നിനക്ക് പ്രശ്നം??? ങേ??? x-(
Welcome to Ooty ...nice to meet you ennu thallu kolli already paranju pooyallo annaa.
ithevideppoyi?
എഴുതണം എഴുതണം എന്ന് അതിയായ ആഗ്രഹം ഉണ്ട് :) സമയം കിട്ടുന്നില്ല :( ഉടനെ ഒരെണ്ണം ഉണ്ടാകും :)
Post a Comment