Tuesday, September 9, 2014

ഷാരുഖ് ഖാന്റെ 10 പാക്ക്!!


ഇവിടെ: ഹലോ!!
അവിടെ: നമസ്കാരം സിൽക്ക്  എയർ, തിരുവനന്തപുരം.
ഇവിടെ: നമസ്കാരം, ഒരു സംശയം ചോദിക്കാനാ വിളിച്ചത്!!
അവിടെ: എന്താണ് സർ സംശയം? ചോദിചോളു
ഇവിടെ: ഈ ഷാരൂഖ്‌ ഖാന് നിങ്ങടെ വിമാനത്തിൽ യാത്ര ചെയ്യാൻ, അധികം കാശ് കൊടുക്കണോ?
അവിടെ: അതിന്റെ അവിശ്യമെന്താ സർ? അദ്ദേഹം നമ്മുടെ വിമാനത്തിൽ പോകുന്നതിൽ നമുക്ക് സന്തോഷമേ ഉള്ളു!!
ഇവിടെ: അത് പറ, അപ്പൊ നമ്മളെ പോലത്തെ പാവങ്ങൾക്കെ, നിങ്ങടെ നിയമവും കോപ്പുമൊക്കെ ബാധകമുള്ളു അല്ലേ?
അവിടെ: അങ്ങനെ തോന്നാൻ കാരണം?
ഇവിടെ: കഴിഞ്ഞ പ്രാവിശ്യം എന്റെ ലഗ്ഗേജിൽ രണ്ടു പാക്ക് കൂടുതൽ ആണെന്ന് പറഞ്ഞ് എന്നെ എന്ത് മാത്രം ഓടിച്ചു. ഈ ഷാരുഖ് ഖാന് 10 പാക്ക് ഉണ്ടെന്ന് ഇന്ന് പേപ്പറിൽ വായിച്ചല്ലോ, അതൊന്നും നിങ്ങൾക്ക് കുഴപ്പമില്ല അല്ലേ?
അവിടെ: ഹഹ, സർ അത് വയറ്റിലെ പാക്കാ!
ഇവിടെ: വെറ്റയും പാക്കും എന്ന് കേട്ടിട്ടുണ്ട്, ഇതെന്താ വയറ്റിലെ പാക്ക്?
അവിടെ: സർ അത് അദ്ധേഹത്തിന്റെ വയറിനുള്ളിലെ പാക്കാ!
ഇവിടെ: കഴിഞ്ഞ ആഴ്ച്ച അല്ലെ ഒരുത്തനെ നിങ്ങൾ വയറ്റിൽ എന്തോ പാക്ക് ചെയ്ത്‌ കൊണ്ട് വന്നതിന് അറസ്റ്റ് ചെയ്തത്, ഇങ്ങൊർക്ക് ഇതൊന്നും ബാധകമല്ലേ?
അവിടെ: ഹോ! സർ അത് ഷാരൂഖ്‌ ഖാന്റെ വയറ്റിലെ മസിൽ ആണെന്ന്!!
ഇവിടെ: മസിലോ? ഒരുത്തന് മസിൽ വന്നാലോക്കെ പത്രത്തിൽ ഇപ്പൊ വാർത്ത വരുമോ?
അവിടെ: അതിപ്പോ പത്രകാരോട് ചോദിക്കണം!!
ഇവിടെ: ഇവിടെ മിസൈൽ വിട്ട് ഓരോരുത്തർ ചാകുമ്പൊളാ അവന്റെ ഒരു മസിൽ!!അപ്പൊ ശെരി, ഹാപ്പി ഓണം!!
അവിടെ: ഹാപ്പി ഓണം സർ!
ഇവിടെ: ആ പിന്നെ, നാട്ടിൽ ബാറോക്കെ പൂട്ടുവാ, നിങ്ങടെ പിള്ളേരോട് ഇനിയെങ്കിലും മലയാളികളുടെ അവസ്ഥ കണക്കാക്കി മുഖം ചുളുക്കാണ്ട് സ്മാൾ ഒഴിച്ച് തരാൻ പറയണം  കേട്ടോ!!

-കട്ട്- ബീപ്  ബീപ്....

ഹ്മ്, അവള്ക്ക് പിടിചില്ലാന്ന് തോന്നുന്നു!! ഹോ, ഒരു ഫാമിലി പാക്ക് കൊണ്ട് നടക്കാൻ കഷ്ട്ട പെടുന്ന കാര്യം നമുക്കെ അറിയൂ, അപ്പോഴാ അവന്റെ ഒക്കെ ഒരു 10 പാക്ക്!! ബ്ലഡി ഇടിയറ്റ്, മൊത്തം ഗ്രാഫിക്സ് ആയിരിക്കും!! പിന്നല്ല!!

5 comments:

xangel said...

kalakki machmbi ...after long break ..

Mr. സംഭവം (ചുള്ളൻ) said...

Thanks macha!!

ചെലക്കാണ്ട് പോടാ said...

അളിയാ ഒരു സംശയം, കേരള അതിര്‍ത്തിയില്‍ എത്തിയാല്‍ ഫ്ലൈറ്റില്‍ മദ്യം കൊടുക്കുന്നത് നിര്‍ത്തുമോ?

പിന്നെ ആ പാക്ക് കണ്ടിട്ട് സഹിക്കണില്ലല്ലേ, നമ്മള്‍ കുടുംബത്തില്‍ പിറന്നവര്‍ക്കേ ഈ കുംബയൊക്കെ ഉണ്ടാകൂന്ന് ഇവനൊന്നും അറിയില്ലല്ലോ....

Mr. സംഭവം (ചുള്ളൻ) said...

CP അത് ഒരു ചോദ്യമാണ്!! അടുത്ത പ്രാവിശ്യം വിളിക്കുമ്പോൾ അതൂടെ ചോദിച്ചേക്കാം!!

അപരിചിത said...

welcome back !

Copyright