Monday, June 15, 2015

പ്രേമം - Movie Review



Premam ഒരു സിനിമ അല്ലായിരുന്നു, ഒരു ആഘോഷമായിരുന്നു, ഓര്മകളുടെ ഒരു ആഘോഷം
ഇത്രയും details ഉള്ള ഒരു സിനിമ കണ്ടിട്ട് കാലം ഏറെ ആയി. കഥയിലും അത്ഭുതകരം ഇതിന്റെ തിരകഥയാണ്, എന്തൊരു imaginataion, എന്തൊരു effort, അസൂയ തോന്നി പൊകുന്നു.
കഥയിലല്ല കഥ പറയുന്ന വിധത്തിലാണ് കാര്യം എന്ന് Alphonse Puthrenഒന്നുകൂടെ തെളിയിച്ചിരിക്കുകയാണ്. അണ്ണാ നിങ്ങൾ ഒരു സംഭവമാണ്.
ഇത്രയും nostalgia നിറഞ്ഞ ഒരു പടം ഓർത്തെടുക്കാൻ പറ്റുനില്ല, പ്രേമിച്ചവര്ക്കും, പ്രേമം അസ്വദിച്ചവര്ക്കും, പ്രേമം പോളിഞ്ഞവര്ക്കും, അതിനെല്ലാം പുറമേ പ്രേമത്തെ സഹായിച്ചവർക്കും ഒരേ പോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു പടം വേറെ ഇല്ല.
കഥ അതിന്റെ കുളിര്മയോടെ സത്യസന്ധതയോടെ മറക്കാനാകാത്ത വിധം പകർത്തിയ Anendന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്, എന്തൊരു naturality ആണ് ഓരോ ഫ്രേമിനും. മലർ പറഞ്ഞ പോലെ "ലോകം ആനന്ദിന്റെ കണ്ണുകളിലൂടെ കാണാൻ പറ്റിയിരുന്നെങ്കിൽ" എന്ന് ആരും ആഗ്രഹിച്ച് പോകും. ഓരോ സീനിലും സൈഡ് ലൈനിൽ കൂടെ പോകുന്ന പല close up shots, ചായകടയിൽ നാരങ്ങ വെള്ളം ഉണ്ടാക്കുന്നതും, ഇലയിലെ ആ കട്ടുറുമ്പും, കഫേയിലെ കുരുവിയും, പൂളിലെ തവളയും എല്ലാം... ഹോ, എന്തൊരു observation, ഓരോ ഫ്രേമും ഇപ്പഴും എന്റെ കണ്ണിൽ ഉണ്ട്.
Nivin Pauly പതിവ് പോലെ ഉഗ്രൻ കാമുകൻ ആയിരുന്നു, പക്ഷെ അതിലും ഉപരി ഇതിലെ കലിപ്പ് സീൻ, മോനെ, അത് നീ പൊളിച്ചടുക്കി. കൂട്ടുകാരായി അഭിനയിച്ച Krishna Sankarഉം, ShabareeshVarmaഉം, Siju Wilsonഉം കലക്കി
പിന്നെ മരണ കോംബിനേഷൻ ആയ Vinay Forrtഉം, Soubin Shahirഉം (ചില്ലും കൂട് സ്റ്റെപ്, എന്നവളെ സൊങ്ങ്, ചത്ത കാക്ക പോലത്തെ വിഗ്)
മതി, ഇനിയും എഴുതിയാൽ എഴുതിക്കൊണ്ടിരിക്കും!!
പ്രേമത്തിനും മേലെ സുഹൃത്ത് ബന്ധങ്ങളുടെ കഥ കൂടി ആണിത്. ഓരോ കഥാപാത്രങ്ങളിലും നമ്മുടെ ജീവിതത്തിൽ നമ്മോടൊപ്പം ഉണ്ടായിരുന്നെ ആരെയെങ്കിലും നമ്മൾ ഓര്ക്കും.
മേരിയേയും, മലരിനേയുംകാളും എനിക്കിഷ്ടപെട്ടത് സെലിനെയാണ് smile emoticonഎന്തൊരു സിമ്പിൾ സൌന്ദര്യം എന്റെ സാറേ smile emoticon
വിനയപ്പൂർവം,
ശംബുവിനെയും കോയയെയും ഓർത്ത് കൊണ്ട്, മേരിയേയും മലരിനെയും കളഞ്ഞിട്ട് സെലിനോടൊപ്പം ഒരു സംഭവമായി ജീവിക്കുന്ന മറ്റൊരു ജോർജ്
ഒരു വൻ നൊസ്റ്റാൽജിക്ക് ടയലോഗ് ഓർമ്മ വരുന്നു
"അവളുടെ തേനിച്ച കൂട് പോലത്തെ ഒരു മുടി... ചാള മേരി... പ് ഫ " smile emoticon

Copyright