കഥാസാരം: ഒരു മനുഷ്യനും കോഴി ആയി ജനിക്കുന്നില്ല..
സാഹചര്യങ്ങളും ചരക്കുകളും ആണു അവനെ കോഴി ആക്കുന്നത് !!!
"കുട്ടി കുട്ടിക്കറിയാമൊ അവന്‍ കുട്ടിയെ ചതിക്കുകയാണെന്നു, ഇങ്ങനെ എത്ര എത്ര പെണ്‍കുട്ടികളെ അവന്‍ ചതിച്ചിരിക്കുന്നെന്നോ, അവന്റെ കണ്ണൊന്നു പെട്ടാല്‍ മതി 5 പ്രസവിക്കാന്‍ (ഹെയ്.. അതെന്തു technology കണ്ണ് പെട്ടാല്‍ പ്രസവിക്കും പോലും, കൊള്ളാലൊ വീടിയോണ്‍), കുട്ടി ചീത്ത എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്, ചീത ആകരുത് എന്നു എനിക്കാഗ്രഹമുള്ളതുകൊണ്ടാണു ഇതൊക്കെ ഞാന്‍ കുട്ടിയൊടു പറഞ്ഞത്, ഇനിയൊക്കെ കുട്ടിയുടെ ഇഷ്ടം, ഇല്ലെങ്കിലും ആത്മാര്‍ഥ സ്നേഹതിനു ഇവിടെ എന്തു വില !! എന്തു വില !! എന്തു വില !! (echo)"
പറഞ്ഞതു വേറെ ആരുമല്ല എന്റെ ഒരു അടുത്ത സുഹൃത്താണ്, അപ്പുക്കുട്ടന്‍ , പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച തെണ്ടി.. അല്ലെങ്കില്‍ അതു വേണ്ട പാവം.. പന്ന്ന്ന്ന്നീീന്നു വിളിക്കാം അതു മതി.. ഹാ.. സ്വന്തം കൂട്ടുകാരെ വഞ്ചിചും അവന്‍ പെണ്ണിനെ വളക്കാന്‍ ശ്രമിക്കും (ശ്രമം മാത്രെ ഉള്ളു കേട്ടൊ), കാലത്തെ തന്നെ കുളിച്ച് .. സോറി.. കുളിക്കാറില്ല.. ഒരു കൂറ പാന്റ്സും ഒരു കൂറ ഷര്‍ട്ടും ഇട്ടു "പഞ്ചാര മുക്കില്‍" (കോളേജിലെ ഒട്ടുമുക്കാലും പ്രേമങ്ങള്‍ വിരിയുന്നതും വാടുന്നതും പിന്നേം വിരിയുന്നതും ഇവിടെ ആണ്) വന്നു കുറ്റിയടിക്കും, ചോദിച്ചാല്‍ മറുപടി ഇതാണ്
"എന്താ സിമ്പിള്‍ ഡ്രസ്സ് ഇട്ട പുരുഷന്മാരെ പെണ്‍കുട്ടികള്‍ക്കു ഇഷ്ട്ടമല്ലേ ?? ഡോണ്ട് ദെ ലൈക്ക് ?"
അപ്പൊ തുടങ്ങി ക്ലാസ്സ് വിട്ട് പിള്ളേരൊക്കെ വീട്ടില്‍ ചെല്ലുന്നിടം വരെ അപ്പുകുട്ടനു ഇത് തന്നെ പണി, പ്രെമം കലക്കുക, അടി മേടിക്കുക, കലക്കുക മേടിക്കുക.. കലക്കുക മേടിക്കുക.. മേടിക്കുക കലക്കുക ..
അവനെ പറ്റി പറയുവാണെങ്കില്‍ അങ്ങു തെക്കു കേരളത്തിന്റെ കിഴക്കു പടിഞ്ഞാറാം ഭാഗത്തെ തൊട്ടി-യൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന.. സോറി വളര്‍ന്നെന്നു പറയാന്‍ പറ്റില്ല ശരീരവും മനസ്സും രണ്ടിനു രണ്ടു മെച്ചം.. പേരു അപ്പുക്കുട്ടന്‍ , വയസു 40 (എല്ലാം കൂട്ടി പറയുന്നത് അവന് ഇഷ്ട്ടമാണ്), 4 അടി (രണ്ട് അടീടെ കുറവുണ്ട്) 6 ഇഞ്ച്, ഇരു നിറം (ചാണക പച്ച + കറുപ്പ്), കുളിക്കില്ല, പല്ലു തേക്കില്ല, മലയാളി... ചിലപ്പൊ കൊലയാളി ആവാം.
എന്തുകൊണ്ട് അപ്പുകുട്ടന്‍ വഞ്ചനയുടെ പാതയിലോട്ടു പോയി?? എന്തിന് സ്വന്തം കൂട്ടുകാരെ ഇവന്‍ വഞ്ചിച്ച് തുടങ്ങി ?? ഇപ്പോഴും പലര്‍ക്കും കിട്ടാത്ത ഉത്തരത്തിന്റെ ചോദ്യങ്ങളാണിവ..
തോളിലിരുന്നു ചെവി കടിക്കുക...
പാമ്പിനെ ആണല്ലൊ മില്‍ക് കൊടുത്ത് വളര്‍ത്തിയതു എന്നു തോന്നിപ്പിക്കുക...
കള്ളന്‍ കപ്പലില്‍ തന്നെ എന്നു പറയിപ്പിക്കുക...
ഇവന്റെ കൂട്ടുകാര്‍കൊക്കെ ഈ ചിന്തകള്‍ മനസില്‍ ഇടക്കിടക്ക് ഫ്ലാഷ് അടിച്ചു പോയി കാണും... കൊച്ചിലെ മുതല്‍ക്കെ ഇവന്റെ ഉള്ളില്‍ ഈ ദുശ്ശീലങ്ങള്‍ ഉണ്ടെങ്കിലും .. ഈയിടക്കാണു അതു പുറത്ത് അറിഞ്ഞ് തുടങ്ങിയത്...
അപ്പുക്കുട്ടന് എന്തിനു എവിടെ വെച്ച് ഈ പ്രകോഭനം ഉണ്ടായി ... ഇതറിയാന്‍ അപ്പുക്കുട്ടന്‍ പണ്ടു പടിച്ചിരുന്ന സ്കൂള്‍ മുതല്‍ കോളേജ് വരെ നമ്മള്‍ അന്വേഷിച്ചു... സ്കൂളില്‍ ഇങ്ങനെ ഒരു കാപറക്കി പയ്യന്‍ പടിച്ചിരുന്നതായി ആരും ഓര്‍ക്കുന്നു പോലുമില്ല... പക്ഷെ അവിടുത്തെ വാച്ചമ്മാവന്‍.. സോറി.. വാച്ച് മാന്‍ അവനെ ഓര്‍ക്കുന്നതായി പറഞ്ഞു... വള്ളി നിക്കറും ഇട്ടോണ്ട് മൂക്കുമൊലിപ്പിച്ച് നടന്നിരുന്ന ആ കൂറ പയല്.. സോറി.. പയ്യന്‍ ... എന്നും സ്കൂള്‍ വിടുമ്പോള്‍ ഗേറ്റിനരികില്‍ വന്നു ഇളിചോണ്ടു നില്‍ക്കും (ധാറ്റ് സെയിം വളിച്ച ചിരി).... ആര്‍ക്കും അതിന്റെ കാരണം മനസിലായില്ല.. പക്ഷെ വാച്ച് മാന്‍ ആ സത്യം മനസിലാക്കിയിരുന്നു... തൊട്ടടുത്തുള്ള ഗേള്‍സ് സ്കൂളിലോട്ടായിരുന്നു അവന്റെ നോട്ടം(കുറുക്കന്‍സ് ഐസ് തിയറി) .. അവിടുന്നു ഇറങ്ങി പോകുന്ന സുമലതയെ ആണു അവന്‍ നോക്കി ചിരിച്ചിരുന്നത്.. പക്ഷെ സുമലത അവനെ മൈന്റ് ചെയ്തിരുന്നില്ല.. ആ അവഗണന അവനു തേങ്ങ വാങ്ങുന്നതിലും.. ഛെ.. താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.. ഒരു ദിവസം അവന്‍ മൂന്നും കല്‍പിച്ച് അവളോടു കാരണം ചോദിച്ചു,
സുമു.. why dont you overlooking me (ഓവര്‍ ആയി) ?? എന്നെ ഒന്നു നൊക്കികൂടെ നിനക്ക് ??
അവള്‍ടേതു instant മറുപടി ആയിരുന്നു:
പ്ഫാാ!! നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക് വേണം ...
അത് അവനെ വല്ലാണ്ട് തളര്‍ത്തി.. അന്നു തെറ്റിയതാണു അവന്റെ മനസിന്റെ താളം... അതിനു ശേഷം അവന്‍ 1 വര്‍ഷം ഊളമ്പാറയില്‍ ചികില്‍സയിലായിരുന്നു... മനോധൈര്യം വീണ്ടെടുത്ത അപ്പുക്കുട്ടന്‍ പിന്നെ വന്നെത്തിയതു മാര്‍ ഇവാനിയോസ് കോളേജില്‍ ആണ്... പഴയ കാര്യങ്ങളേയെല്ലാം മറന്ന അപ്പുക്കുട്ടന് ഇവാനിയോസ് ഒരു പുതിയ അനുഭവമായിരുന്നു... മാത്രമല്ല അവന് നല്ല കൂറ.. ഛെ.. കുറേ സുഹ്ര്ത്തുക്കളേയും കിട്ടി... പെട്ടെന്നാണു അപ്പുക്കുട്ടന്‍ അതിനടിമപ്പെട്ടതു... മയക്കു മരുന്നാണൊ ??? അല്ല വെള്ളമടി ?? നോ നോ ?? പുകവലി ?? നോ വേ ... അതു സീരിയലുകള്‍ ആയിരുന്നു.. മെഗാ സീരിയലുകള്‍... അതു അവന്റെ മനസ്സിന്റെ താളം പിന്നെയും തെറ്റിച്ചു... പ്രണയത്തിന്റെ തൂവല്‍ സ്പര്‍ശം അവനില്‍ ഉണ്ട ആയി... ഛെ.. ഉണ്ടായി പഴയ കാര്യങ്ങള്‍ പിന്നെയും അവന്‍ ഓര്‍ത്തു... അടുത്ത ദിവസം മുതല്‍ അപ്പുക്കുട്ടന്‍ "പഞ്ചാര മുക്കില്‍" ഇളിച്ച മോന്തയും വളിച്ച ചിരിയുമായി പെണ്ണുങ്ങളെ സമീപിക്കാന്‍ തുടങ്ങി... പക്ഷെ പിന്നെയും അവനെ എതിരേറ്റതു തോല്‍്വികളായിരുന്നു .. അവിടുതെ സുഷമയും, ശ്യമളയും, എന്തിനു ശാന്ത വരെ അവനെ തള്ളി പറഞ്ഞു.... ആര്‍ട്ട്സ് ക്ലബ്ബ് സെക്രട്ടറി ആയിട്ടും... മയിലാഞ്ചി ഇട്ടു കൊടുത്തിട്ടും... ചിലവു തുടരെ തുടരെ നടത്തിയിട്ടും... ആര്‍ക്കും അവനോടു പുല്ലു വില പോലുമില്ലായിരുന്നു... പിന്നെയും പിന്നെയും അപ്പുക്കുട്ടന് കിട്ടിയത് ഒരേ മറുപടി മാത്രം !!!
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക് വേണം ...
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക് വേണം ...
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക് വേണം ...
ഇതായിരിക്കണം ഈ യുവാവിനെ വഞ്ചനയുടെ പാതയില്‍ എത്തിച്ചത് .. അവനു വേണ്ടി കോഴി ദൈവങ്ങളോടു നമുക്കു പ്രാര്‍ത്ഥിക്കാം
കോഴിയൊം കാ സിന്ദഗി കഭി ഖതം നഹീ ഹോ ജാതാ ഹെയ് !! ശംഭോ മഹാദേവ !!
8 comments:
കോഴിയൊം കാ സിന്ധഗീ കഭി ഖതം നഹീ ഹോ ജാതാ ഹെയ് !! ശംഭോ മഹാദേവ
സിന്ദഗി..സിന്ദഗീ..ഹ്മം മനസ്സിലായിട്ടോ, കൊച്ചു ഗള്ളന്‍
ഹ ഹ , അപ്പുക്കുട്ടന്‍ പാവം. ആത്മകഥയൊന്നുമല്ലല്ലൊ അല്ലെ? എബൌട്ട് മീ വായിച്ചപ്പോള്‍ തോന്നിയ ഒരു സന്ദേഹം മാത്രമാണട്ടോ
അയ്യോ!! എന്റെ മുടിപ്പുര അമ്മച്ചിയാണെ സത്യം .. ഇത് എന്നെ പറ്റിയുള്ള കഥ അല്ല !! എന്റെ ഇമേജിനെ ബാധിക്കുന്ന ഇത്തരം സന്ദേഹങളൊന്നും വേണ്ടേട്ടാ !! ജീവിക്കാന്‍ തമ്മസിക്കൂല അല്ലെ ?? ;)
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
paavam pavam appukuttan
നിന്നെ പോലുള്ള ഒരു കാപറക്കിയെ ആര്‍ക്ക് വേണം ...eppolum appukuttan ee dialogue kelkarundo aavo?
kollam ...nalla post :)
Good.
Convey my regards Mr.Appukkuttan too..
എന്റെ കോളേജിലും ഉണ്ടളിയാ അപ്പുകുട്ടന്‍....
Post a Comment