ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങളില്‍ പറയുന്ന വ്യക്തികളുമായി ജീവിച്ചിരിക്കുന്നവരോ മരിച്ചുനില്‍ക്കുന്നവരോ ആയി എന്തെങ്കിലും സാമ്യം തൊന്നുന്നുവെങ്കില്‍ അതു കരുതിക്കൂട്ടി ചെയ്തതാണെന്നു അറിയിച്ചു കൊള്ളട്ടെ
കഥാസാരം: "വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം"
സ്രദ്ധിക്കുക റോഡില്‍ അല്ല വയറ്റില്‍ കിടക്കണം...
ഒരിടത്തൊരിടത്തു ഒരു മദ്യപാനി ആയ ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു... വര്‍ഷങ്ങള്‍ക്കു മുന്നെ അവനും ഒരു പാവമായിരുന്നു.. കലാലയ ജീവിതം കഴിഞ്ഞ് അവനൊരു ജോലി കിട്ടി... അങ്ങു തെലുങ്ക് ദേശത്തില്‍ ( വേറെ പലയിടത്തും തെണ്ടി തിരിഞ്ഞു അവസാനം എത്തിപ്പെട്ടതാണ്‍).. അങ്ങനെ ഈ ചെറുപ്പക്കാരന്‍ ഒറ്റക്കുള്ള ജീവിതം ആരംഭിച്ചു.. കൂട്ടിനു മദ്യ കുപ്പികള്‍ മാത്രം (മിക്കവാറും എല്ലാര്‍ടേം സ്ത്ഥിതി അതു തന്നായിരുന്നു )... അങ്ങനെ ഇരിക്കവെ ആണു ആ ചെറുപ്പക്കാരന്റെ ഒരു അടുത്ത സുഹൃത്തിന്റെ കല്യാണം വന്നത്.... അപ്പോള്‍ ആ സുഹൃത്ത് ബാകി സുഹൃതുക്കളേയും കൂട്ടി സുഹൃത്ബന്ധം പുലര്‍ത്താന്‍ സുഹൃത്തുക്കളെ... ഛെ പണ്ഠാരം.. .ആക്ച്വലി ഒരു പാര്‍ട്ടി നടത്തി അതാണു ഉദ്ധേശിച്ചത്.. ഹാ... യാ.. അപ്പൊ പര്‍ട്ടിയില്‍ പങ്കെടുക്കാന്‍ നമ്മള്‍ടെ മറ്റേ ലവനും ഉണ്ടായിരുന്നു...
വെള്ളമടി തുടങ്ങി.... ബ്ലും ബ്ലും ബ്ലും (സൗണ്ട് എഫ്ഫെക്റ്റ്)
ഒഴിക്കും അടിക്കും.. ഒഴിക്കും അടിക്കും.. അടിക്കും അടിക്കും അടിക്കും... അങ്ങനെ ഒന്നല്ല രണ്ടല്ല മൂന്നല്ല നാലല്ല... (സോറി അതു വരെ എണ്ണാനെ എനിക്കും കഴിഞ്ഞുള്ളു) അങ്ങനെ എത്രയെന്നില്ലാതെ അടിച്ചു... ഓസിനു കിട്ടുന്നതല്ലെ മുതലാക്കാമെന്നു തന്നെ തീരുമാനിച്ചു... അടികഴിഞ്ഞതും മദ്യപാനി ആയ ചെറുപ്പക്കാരന്‍ ആടാന്‍ തുടങ്ങി... ഇതിനു മുന്നെ പാമ്പു വേലായുധന്റെ exhibitionല്‍ ആണു അങ്ങനൊരു ആട്ടം ഞാന്‍ കണ്ടിട്ടുള്ളത്... കൊത്തീ കൊത്തീല കൊത്തീ കൊത്തീല അവസാനം കുഴപ്പമൊന്നുമില്ല എന്നും പറഞ്ഞ് എല്ലാരും പിരിഞ്ഞു.... പൊകുന്ന വഴിക്കു ഞാന്‍ ചെറുപ്പക്കാരനോടു ചൊദിച്ചു
ഞാന്‍: സ്കളിയാ..... സ്കലിപ്പുണ്ടോ... സ്സെ.. ടേയ്.. സ്കിങ്ങോട്ടൊന്നു സ്നോക്കിയെ.... സ്സെ.. ടേയ്...
ലവന്‍: സ്കില്ലളിയാ.... സ്കടിച്ചതു സ്വല്‍പ്പം സ്കൂടി പോയി... സ്സെ.. സ്കിപ്പൊ സ്കെരിയാവും... സ്കൊന്നു സ്നോര്‍മലാീട്ടു... സ്ഞ്ഞാന്‍ വീട്ടില്‍ സ്പോകും.. ssgudnight...
ഞാന്‍: ശെരി സ്കളിയ... ssgudnight.. (ഞാന്‍ പോയി)
നേരം ഒത്തിരി വൈകീട്ടും ചെറുപ്പക്കാരന്റെ വിളി വന്നില്ല... ഞാന്‍ നമ്മുടെ സ്പോന്‍സര്‍ സുഹൃത്തിനെ വിളിച്ചു...
ഞാന്‍:സ്കളിയാ... സ്കവന്‍ സ്സ്..വീട്ടില്‍ സ്പോയോടേയ്... സ്സെ... ??
സുഹൃത്ത്: അളിയോാ ഒന്നും പറയണ്ട... അതു പടമായി.. ഇപ്പൊ എന്നെ വിളിച്ചിരുന്നു അനങ്ങാന്‍ വയ്യെന്ന്... അവന്‍ വിളിച്ചിട്ടു പറയുവ ... ഞാന്‍ പഴയ സ്പോട്ടില്‍ തന്നെ ഉണ്ട്... ഒരു മാറ്റവും ഇല്ല എന്ന്.. ഞാന്‍ അങ്ങോട്ടു പോകുവാണ്‍ അവനെ കൊണ്ടോയി വിട്ടേച്ചും വരാം...
ഞാന്‍:സ്കോകെ.. നല്ല ഠമാാര്‍ സാധനം... നീ അവനെ വിട്ടെച്ചും വിളിക്കു ഓകെ ??
സുഹൃത്: sure ...
ഫോണ്‍ വെച്ച് കിടക്കയില്‍ കിടന്ന ഞാന്‍ കണ്ടതു മുഴുവന്‍ ദുസ്വപ്നങ്ങളായിരുനു.... സ്വപ്നത്തില്‍...
ക്ലാസ്സ് കട്ട് ചെയ്തു ക്യാന്റീനില്‍ ഇരുക്കുന്ന ഞാന്‍... പെട്ടെന്നു എന്റെ, ഞാന്‍ അങ്ങേ അറ്റം ബഹുമാനിക്കുകയും... എന്നെ അന്യായമായി സ്നേഹിക്കുകയും ചെയ്തിരുന്ന എന്റെ സ്നേഹ സം-പന്നനായ ക്ലാസ്സ് സാര്‍ വന്നു.. ഞാന്‍ പതുക്കെ പതുക്കെ ശബ്ദമുണ്ടാക്കാതെ പുറത്തു ചാടാന്‍ തുടങ്ങുവായിരുന്നു... പെട്ടെന്നൊരു മണി മുഴങ്ങി.. ഞാന്‍ ഞെട്ടി... ക്ലാസ്സ് വിട്ടതാണൊ.. സാര്‍ എന്നെ കണ്ടു... ഞാന്‍ ഞെട്ടി ഉണര്‍ന്നു... അമ്മേ !!!
പണ്ഠാരം മണി അടിചതല്ല മൊബൈല്‍ അടിച്ചതാണ്‍... എനിക്കറിയാവുന്ന തെറിയൊക്കെ മനസ്സില്‍ വിളിച്ചു കൊണ്ടു ഞാന്‍ ആ കോള്‍ എടുത്തു.. അതു നമ്മുടെ സ്പോന്‍സര്‍ സുഹൃത്തായിരുന്നു...
സുഹൃത്ത്: ടായ് .. അവന്റെ കാര്‍ ബാറ്ററി ഡൌണ്‍ ആണു... അവനും ഡൌണ്‍ ആണു.. അതുകൊണ്ടു ഞാന്‍ അവനെ എന്റെ വീട്ടില്‍ കൊണ്ടു വന്നു... എന്തു ചെയ്യാനളിയ... നാറി എന്നു പറഞ്ഞാല്‍ മതിയല്ലൊ.. അവനാണെ ഒടുക്കത്തെ ഇംഗ്ലീഷ്... പണ്ഠാരവടങ്ങാന്‍ എനിക്കൊന്നും മനസിലാകുന്നുമില്ലാ.....
ഞാന്‍:സ്ച്ശയേ (ഛെ)!!! അവനത്രക്കു കലിപ്പാണൊ ?? വണ്ടിക്കൊന്നും പറ്റീലല്ലൊ അല്ലെ ??
സുഹൃത്ത്: ഒന്നും പറയണ്ട അളിയ... ഫസ്റ്റ് ഗിയര്‍ ഇട്ടേച്ച് തിരിഞ്ഞിരുന്നു നോക്കിയാല്‍ വണ്ടി പുറകോട്ടു പൊകുമെന്നും വെച്ച് വണ്ടി എടുത്തു അവിടുത്തെ മതിലില്‍ കൊണ്ടിടിച്ചു... രണ്ടു ലൈറ്റും പൊട്ടി... നാളെ വല്ല മെക്കാനിക്കിനേം വിളിചു ശെരി ആക്കാം..
ഞാന്‍:ശ്ശ്ച്സെരി (ശെരി)!! അളിയാ... ഗുഡ്നൈറ്റ്...
സുഹൃത്ത്:ഗുഡ്നൈറ്റ് !!
അങ്ങനെ സ്പോന്‍സര്‍ ചെയ്ത സുഹൃത്ത് ശശിയായി.. രാത്രി മൊത്തം ചെറുപ്പക്കാരന്റെ കൂര്‍ഖവും കേട്ടു... തെറിയും (english) കേട്ടു ഉറങ്ങേണ്ടി വന്നു...
അടുത ദിവസം ആ ചെറുപ്പക്കാരനെ കണ്ടപ്പൊള്‍.. അവന്റെ മുഖത്ത് ഒട്ടും ചമ്മലില്ലായിരുന്നു... എന്തായാലും അന്നു ഞാന്‍ ഒരു പാഠം പടിച്ചു...
വ്വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം.. ഇല്ലെങ്കില്‍ കാറില്‍ കിടന്നുറങ്ങണം.
നമോവാകം !!
6 comments:
heheheh...kollam...!
sarppakaavu perum match akunundu..;)
ഇത് നീ അവനെ ഉദേശിച്ച് എഴുതിയതല്ലേ? അവനെ മാത്രം ഉദേശിച്ച് എഴുതിയതല്ലേ?? ഹ്മ്മ്മ്... കൊള്ളാം...
skaliya
skaliyan oru van kudiyan analae!!
:P...heheheheh!!!
ho.. ee skaliyan oru sambhavam thanne! :P
ചുള്ളാ, കൊള്ളാം
kolllaam kettadey....
Post a Comment