ജീവിതതില്‍ കുറച്ച് കോമഡി ഒക്കെ ഇല്ലെങ്കില്‍ എന്ത് രസം അല്ലെ ?? പക്ഷെ ജീവിതം തന്നെ കോമഡി ആയാലൊ ?? എന്നാലും ഒരു രസക്കുറവും ഇല്ലാട്ടൊ ;) ഡിഗ്രീ ആദ്യ വര്‍ഷം, വളരെ പങ്ങ്ച്വല്‍ ആയിരുന്നത് കൊണ്ട് 6 ദിവസമെ അറ്റണ്ടന്‍സ് ഉണ്ടായിരുന്നുള്ളു.. എന്നും വെച്ച് ക്ലാസില്‍ കെറാണ്ടിരിക്കുവല്ല കേട്ടൊ, എല്ലാ ബ്രേക്കിനും വരാറുണ്ടായിരുന്നു, ക്ലാസ് തുടങ്ങാറാവുമ്പൊ മുങ്ങാറുണ്ടായിരുന്നു !! ഇതെല്ലാം കണ്ട് കൊണ്ട് മുകളില്‍ ഒരാളുണ്ട് എന്ന് കൂടെയുള്ളവര്‍ പറഞ്ഞപ്പോ, പുള്ളിക്ക് (ദൈവം) അതിനെവിടാ സമയം എന്ന് ഞാനോര്‍ത്തു!! പക്ഷെ അവന്മാര്‍ പറഞ്ഞത് ദൈവതിനെ അല്ല എന്റെ ക്ലാസ് സാറിനെ ആണെന്ന് (അങ്ങേര്‍ മുകളിലത്തെ റൂമിലാത്രെ ഇരിക്കുന്നെ, ശൊ :( ) അറിഞ്ഞപ്പളേക്കും വളരെ വൈകിപോയിരുന്നു !!
പണി കിട്ടി.. പാരെന്റ്സിനെ വിളിചൊണ്ട് വരാന്‍ പറഞ്ഞു.. ഞാന്‍ അമ്മേനെം വിളിച്ചൊണ്ട് പോയി, നോ നോ, അമ്മ പാവവും അച്ഛന്‍ കലിപ്പും ആണെന്ന് തെറ്റ്ദ്ധരിക്കരുതെ, അച്ഛന്‍ അപ്പൊ ഒരു ആക്സിടന്റുമായി ബന്ധപെട്ട് ഹോസ്പിറ്റലില്‍ ആയിരുന്നു അതോണ്ടാ അമ്മയെ കൊണ്ടുപൊകാനുള്ള റിസ്ക് എനിക്ക് എടുക്കേണ്ടി വന്നത്
ഞാനും അമ്മയും കോളേജില്‍ എത്തി.. പാവം അമ്മ ആദ്യമായി കോളേജില്‍ വരുന്നത് (ടാഷ്) മോനെ പരീക്ഷക്കിരുത്തണമെന്ന് പറയാന്‍ , സങ്കതി കലിപ്പാണേലും എനിക്കതിന്റെ യാതൊരു വിധ ടെന്‍്ഷനും ഇല്ലായിരുന്നു, പാവം ഞാന്‍ , അങ്ങനെ ഞാനും മാതാശ്രീയും കൂടെ സ്റ്റാഫ് റൂമില്‍ കയറി, സാര്‍ ഇല്ല,
"എന്റെ പളണി ആണ്ടവാ നീ എന്നെ കൈ വിട്ടില്ലാലെ ഗൊച്ച് ഗള്ളാ, എന്നെ പേടിപ്പിച്ചുകളഞ്ഞൂട്ടോ", എന്തായാലും സാര്‍ ഇല്ല, ഞാന്‍ മുഖത്ത് മാക്സിമം വിഷാദം അഭിനയിച്ച് അവിടെ നിന്ന ഒരു ടീച്ചറോട് ചോദിച്ചു
ഞാന്‍: "ടീച്ചറെ, മാത്യു സാര്‍ ഇല്ലല്ലേ ?? :("
ടീച്ചര്‍: "ഇല്ലല്ലൊ, സാര്‍ ഊണ് കഴിക്കാന്‍ പോയീന്നാ തോന്നുന്നെ" (എന്റെ ട്ടൈമിംഗ് തെറ്റീല, ഹൊ.. എന്നെ കൊണ്ട് ഞാന്‍ തോറ്റു)
ഞാന്‍: "ശ്ശൊ, ഞങ്ങള്‍ സാറിനെ കാണാന്‍ വന്നതാ, ഇനീപ്പൊ എന്നാ ചെയ്യും, പോയിട്ടാണെ അത്യാവിശവുമുണ്ട്"
ടീച്ചര്‍: "അയ്യോ ആണൊ, എന്താ കാര്യം ന്യു അട്മിഷന്‍ ആണൊ ??"
ദേ കിടക്കുന്നു.. അതുവരെ ഞാന്‍ കെട്ടിപ്പടുത്തുയര്‍ത്തിയ കമ്പ്ലീറ്റ് ഇമേജും ഒറ്റ ഡയലോഗില്‍ പറപറപ്പിച്ച് കളഞ്ഞിരിക്കുന്നു, ഇതിനെ ആവും ഡയലോഗ് ടെലിവെറി ഡയലോഗ് ടെലിവെറി എന്ന് പറയുന്നത്.. അല്ലെ ?? പണ്ടാരം..
ഞാന്‍: "അയ്യൊ !! ടീച്ചറെ ഞാന്‍ ഫസ്റ്റ് ഇയര്‍ ക്ലാസില്‍ ഉള്ളതാ, ടീച്ചെറിനെന്നെ മനസിലാവാഞ്ഞിട്ടാ.." (എന്തൊരു നിഷ്കളങ്കത)
ടീച്ചര്‍: "ഇല്ല ഞാന്‍ ഇതുവരെ ഇയാളെ ക്ലാസില്‍ കണ്ടിട്ടില്ല, ഉറപ്പ്"
അമ്മക്ക് ഏകദേശം കര്യങ്ങളൊക്കെ മനസിലായി തുടങ്ങി, ഇടക്കിടക്ക് ഒരു ഷിഫ്റ്റട് ഫോക്കസ്സിലൂടെ എന്നെ നൊക്കാന്‍ ശ്രമിക്കുന്നുണ്ട്, തെറി പറയാനാണെന്ന് അറിഞ്ഞത് കൊണ്ട് ഞാന്‍ ആ ഭാഗത്തേക്ക് നൊക്കാനെ പോയില്ല..പിന്നല്ല.. ഞാനാരാ മോന്‍ !!
ഞാന്‍: (അഭിനയം continued)"വയ്യാണ്ട് കിടക്കുന്ന പ്രായപൂത്ത്രി.. ചെ.. പ്രായപൂര്‍ത്തിയായ ഒരച്ഛനെ തനിച്ചാകീട്ടാന് ടീച്ചര്‍ ഞങ്ങല്‍ ഇവിടെ സാറിനെ കാണാന്‍ വന്നത്, എന്നിട്ടിപ്പൊ സാറിനെ കാണാണ്ടു മടങ്ങേണ്ടി വരുന്നതില്‍ സങ്കടം ഉണ്ട്, സാര്‍ വരുമ്പോ ഞങ്ങള്‍ ഇത്രോം നെരം കാത്ത് നിന്നിട്ട് ദേ ഇപ്പം അങ്ങട് ഇറങ്ങിയതെ ഉള്ളൂന്ന് പറഞ്ഞേക്കണേ"
ടീച്ചര്‍: "അത് പിന്നെ ഞാന്‍.."
ഞാന്‍: "പിന്നെയോ ഇപ്പളോ അതൊക്കെ ടീച്ചറിന്റെ സൗകര്യം പോലെ പറഞ്ഞാ മതി, വരു അമ്മെ, പാവം അച്ഛന്‍ അവിടെ ഒറ്റക്കല്ലെ.. വരൂ"
സന്തോഷപുളകിതനായ ഞാന്‍ അവേശതോടെ പുറതേക്കിറങ്ങാനായി വാതില്‍ തുറന്നു.. പക്ഷെ ആ കാഴ്ച കണ്ട് ഞാന്‍ ഞെട്ടി പോയി !! ദേ വരണ് കൂളിംഗ് ഗ്ലാസ്സും വെച്ച് എന്റെ പ്രിയപ്പെട്ട സാര്‍... എല്ലാം ശുഭം..
നല്ല തിളച്ച് പുകവരുന്ന കാപ്പി എടുത്ത് കോള്‍ട് കോഫീ ആണെന്നും കരുതി അണ്ണാക്കിലോട്ട് കമ്മഴ്ത്തിയവന്റെ മുഖഭാവവുമായി ഞാന്‍ സ്തംബിച്ച് നിന്ന് പോയി !! എന്റെ പളണി ആണ്ടവാ നീ പിന്നേം എന്നെ ശശി ആക്കി അല്ലെ?? എന്തിനാണീ പരീക്ഷണം ??
സാര്‍: യെസ്സ് !!
ഞാന്‍: യെസ്സ് !!
സാര്‍: എഹ്.. എന്താ താന്‍ ഇവിടെ?
ഞാന്‍: അത്.. ഞാന്‍ പിന്നെ വെറുതെ.. അത് പിന്നെ അമ്മ സാറിനെ വിളിച്ചോണ്ട് വരാന്‍ പറഞ്ഞപ്പൊ.. വിളിക്കാന്‍ വേണ്ടി പുറത്തിറങ്ങിയപ്പൊ.. സാര്‍ വന്നപ്പൊ.. ഞാന്‍ കണ്ടപ്പൊ.. ഞാനൊരു പാവമാണ് സാര്‍ !!
ടയലൊഗ് സീക്വന്‍സ് കമ്പ്ലീറ്റ് കൊളമായി...
സാര്‍ സീറ്റിലിരുന്നു, എന്നിട്ട് അങ്ങേര്‍ എന്റെ അമ്മേടെ മുഖത്ത് നോക്കി ഒരു വന്‍ ഡയലോഗ്
"യു നോ?, ഹി ഈസ് ധ ട്ടോപ്പ് മോസ്റ്റ് കട്ടര്‍ ഓഫ് ധ ക്ലാസ്" (കട്ടര്‍ നല്ല പ്രയോഗം.. കട്ടര്‍ സൂരജ്.. ഹായ് ഹായ്..)
ഇത് കേട്ടതും ഞാന്‍ എന്ന മകന്‍ അമ്മയില്‍ ഉണ്ടാക്കിയ അഭിമാനം അമ്മയുടെ കണ്ണുകളില്‍ നിന്ന് തിളങ്ങുന്നത് കണ്ടിട്ടു എന്റെ കണ്ണടിച്ച് പൊകുമോ എന്ന് വരെ എനിക്ക് തോന്നി പോയി.. അമ്മയുടെ ആ ജ്വലിക്കുന്ന കണ്ണുകളില്‍ നോക്കാന്‍ കഴിയാണ്ട്, ഫസ്റ്റ് ട്ടൈം പെണ്ണു കാണാന്‍ വരുമ്പൊ പെണ്ണിനുണ്ടാവുന്ന ആ നാണം പോലെ, ഞാന്‍ മുഖം കുനിച്ച് ഫ്ലോര്‍ ട്ടെയില്‍സിലെ കോളങ്ങള്‍ എണ്ണി തുടങ്ങിയായിരുന്നു..
സാര്‍: "ഇയാള്‍ എത്ര നല്ല ഭാവിയുള്ള കുട്ടി ആണെന്നൊ (പിന്നെ കോപ്പാ), പ്രീ ഡിഗ്രീ മാര്‍ക്സ് നോക്കു (അതൊപ്പിക്കാന്‍ പെട്ട പാട് എനിക്കല്ലെ അറിയൂ, അപ്പുറത്തവന്റെ പേപര്‍ നോക്കി നോക്കി എന്റെ കണ്ണിന്റെ ഫോക്കസ് വരെ പോയി, പണ്ടാരക്കാലന് ഒന്ന് വലുതാക്കി എഴുതിക്കൂടെ..), ഇയാള്‍ ഒരു റാങ്ക് പ്രതീക്ഷ ആയിരുന്നു (ആഹാ.. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം), എന്നിട്ടിപ്പൊ ക്ലാസിലും കേറാണ്ട്.. ടാന്‍സും പാട്ടും പാര്‍ട്ടിയും ആയി നടക്കുന്നു.. കഷ്ടം"
അമ്മ: "സാര്‍ ഇപ്രാവിശ്യത്തേക്ക് ഒന്ന് ക്ഷമിക്കണം സാര്‍, ഇനി ഇവന്‍ ഇങ്ങനെ ആവര്‍ത്തിക്കാതെ നൊക്കികോളാം" (മമ്മി ടോണ്ട് ടേക്ക് റിസ്ക്കേ !!)
സാര്‍: "നോ വേയ്.. ഈ വര്‍ഷം ഇയാള്‍ പരീക്ഷ എഴുതണ്ട എന്നാലെ പടിക്കത്തുള്ളു" (ഇയാളിതെവിടുന്ന് വന്നപ്പാ, പരീക്ഷ എഴുതണമെങ്കില്‍ തന്നെ പടിക്കാറില്ല അപ്പളാ പരീക്ഷ എഴുതീലെങ്കില്‍ പടിക്കുമെന്നു പറയുന്നെ... മണ്ടന്‍.. )
ദൈവമേ ഇനീപ്പൊ പരീക്ഷ എഴുതാണ്ടിരിക്കേണ്ടി വരുമോ ?? എന്റെ ഇമേജ്.. മേരികുട്ടി അല്ലെങ്കില്‍ തന്നെ ചെറുതായെ ചിരിക്കാറുള്ളു.. ഇനീപ്പൊ ഇതൂടെ ആയാല്‍.. ഒഹ് നോ.. പളണി ആണ്ടവാ കാപാത്തുങ്കോ..
പെട്ടെന്നാണ് അത് സമ്പവിച്ചത്.. എന്റെ വ്യാകുലത മാത.. ഒറ്റ കരച്ചില്‍..ഇതിനു മുന്നെ അമ്മ കരഞ്ഞ് കണ്ടത് ഏഷ്യാനെറ്റിലെ "സ്ത്രീ ജന്മം പാഴ് ജന്മം" എന്ന സീരിയല്‍ കാണുമ്പോളാണ്..ഇനീപ്പൊ അതോര്‍ത്തിട്ടാണൊ?? ഇതിപ്പൊ എന്നാ പറ്റി സാറിന്റേം എന്റേം മുഖത്ത് ഒരു പോലെ ശുഷ്കാന്തി..
അമ്മ: "എന്ത് നല്ല പയ്യനായിരുന്നു സാര്‍ ഇവന്‍.. എല്ലാ ടീച്ചര്‍മാരും എന്നെ വിളിച്ച് അഭിനന്ദിച്ചിട്ടെ ഉള്ളു (എപ്പാ ?? ഇങ്ങനൊക്കെ ആളെ പറ്റിച്ചാ പാപം കിട്ടും മാതാശ്രീ).. ഇതിപ്പൊ ആദ്യമായിട്ടാ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നെ..(പഷ്ട് പഷ്ടേ) നല്ല വിഷമം ഉണ്ട് സാര്‍.. (ഓ സങ്കതി.. അമ്മ എന്നെ ടീഫെണ്ട് ചെയ്യാന്‍ ശ്രമിക്കുവാണ്.. യൂസിംഗ് സെന്റിമെന്റ്സ്.. കൊള്ളാം... മമ്മി ആണ് താരം)"
അപ്പൊ അറിയാണ്ട് ഞാന്‍ അമ്മേടെ കാലില്‍ ചവിട്ടി..
ഞാന്‍: "സോറി അമ്മെ"
അമ്മ: "എന്നോടെന്തിനാ സോറി പറയുന്നെ, സാറിനോട് പറ സോറി, നി ഇത്രയും കാട്ടികൂട്ടീട്ടും നിന്നെ കുറിച്ച് എന്ത് പ്രതീക്ഷയാന്ന് കണ്ടൊ ??"
ങെ.. ഇതിപ്പൊ അമ്മേടെ കാലില്‍ ചവിട്ടിയതിന് സാറിനോട് എന്നാതിനാ സോറി പറയുന്നെ.. എന്തായലും പറഞ്ഞേക്കാം..
ഞാന്‍: "സോറി സാര്‍"
സാര്‍: "ഹ്മ്മ് ഇറ്റ്സ് ഓകെ.. ഇനി ഇത് ആവര്‍ത്തിക്കരുത് ഒകെ (എന്ത് അമ്മയെ ചവിട്ടുന്നതൊ? ഇയാളെന്തുവാ ഈ പറയുന്നെ..) ഇനീം ഷോര്‍ട്ടേജ് വന്നാല്‍ ഒരു സോറി പറഞ്ഞ് രക്ഷപെടാമെന്ന് കരുതണ്ടാ (ഓ അപ്പൊ അതിനായിരുന്നല്ലെ സോറി.. അത് ശെരി), ഒരു ലെറ്റര്‍ എഴുതി തന്ന് പോയി ഫീസ് അടച്ചൊളു, ഇനിയും അമ്മയെ ഇങ്ങനെ വിഷമിപ്പിക്കരുത് ഒകെ"
ഞാന്‍: "ഒകെ സാര്‍"
ഫീസ് അടച്ച് തിരിച്ച് പോകും വഴി.. ഞാന്‍ അമ്മയോട് ചോദിച്ചു.. ശെരിക്കും വിഷമമായൊ അമ്മേന്ന്.. അപ്പൊ അമ്മ പറയുവ ..
"പിന്നേ .. ഇതിപ്പൊ അദ്യമായിട്ട് കേക്കുമ്പോലല്ലെ നി പറയുന്നെ.. ഇതൊക്കെ ഒരു നമ്പര്‍ അല്ലെടാ മോനെ.. ഞാനാരാ അമ്മ !!"
ഞാന്‍ അപ്പൊ അഭിമാനപൂര്‍വം പറഞ്ഞു "മേരാ ഭാരത് മഹാന്‍ .. മനസിലായില്ലെ ?? അമ്മേ അമ്മയാണമ്മെ എന്റെ അമ്മാന്ന് :P !!"

30 comments:
ഹ ഹ. അതു കലക്കി കേട്ടോ. “അമ്മയാണു താരം”
എഴുത്ത് രസകരം. :)
ഹി..ഹി..നന്നായി ചിരിപ്പിച്ചൂ ട്ടാ..പാവം അമ്മ...ഇങ്ങനത്തെ പുത്രന്മാര്‍ ആണെങ്കില്‍ പിന്നെ അമ്മയ്ക്ക് താരമാവേണ്ടി വരും..;)
ഹി..ഹി..ഹി..ചിരിച്ചു കേട്ടോ..ഇതൊക്കെ ഉണ്ടായതാണോ? അതോ,"ഉണ്ട" ഉണ്ടാക്കീതോ? സംഭവം കലക്കി..ചിരിച്ചു മറിഞ്ഞു.അമ്മ തന്നെ താരം..ഇങ്ങനത്തെ മകന്‍റെ അമ്മയല്ലേ...?താരമാകാതെ തരമില്ല..!!
നല്ല പോസ്റ്റ്.
ഇത്രക്കു വെള്ളം ചേര്�ക്കല്ലേ, കുറച്ച് കുറക്കൂട്ടോ
അയ്യോ !! സത്യായിട്ടും വെള്ളം ചേര്‍ത്തതല്ലാ !! “ഉണ്ട“ ഉണ്ടാകീതുമല്ല !! വെള്ളം ചേര്‍ക്കാണ്ട് തന്നെ ജീവിതം കോമടി ആണെ പിന്നെ.. വെള്ളം ചേര്‍ക്കേണ്ട കാര്യമുണ്ടോ?? :P എന്തായാലും പോസ്റ്റ് വായിച്ച എല്ലാ പ്രേക്ഷകര്‍ക്കും നന്ദി നന്ദി നന്ദി :)
ഇന്ന് അമ്മക്ക് ഈ പോസ്റ്റ് കാണിച്ച് കൊടുത്തൂട്ടോ.. അമ്മ വല്ലാണ്ട് നൊസ്റ്റാള്‍ജിക്ക് ആയി പോയി :P.. ശ്ശൊ.. എങനെ നടന്ന ഞാനാ ;)
anyaayam annaaaaaaa.......ithokke ullathu thanne???
kollam..nannaittunde ..witty writing..
nalla oru makanum,makanu pattiyya oru ammayum..paavam amma !! engane sahikkunnu ee makane..
മമ്മി ടോണ്ട് ടേക്ക് റിസ്ക്കേ !!..ithu kidillam..
comedy adichu comedy adichu avasanam jeevitham oru tragedy aavathe irikkatte ennaashamsikkunnu !! ;)
@AISWARYA
എല്ലാ ട്രാജെടിയിലും ഒരു കോമെടി ഇല്ലേ ? ഈ സംഭവം ഒരു വലിയ ട്രാജെടി ആയിരുന്നു .. അതിനെ ഞാന്‍ കോമെടി ആക്കീലെ ?? അന്നിത് കോമെടി ആക്കിയത് കൊണ്ട് ഞാനും ചിരിച്ചു നിങളേം ചിരിപ്പിച്ചു :) ട്രാജെടി ആയിരുന്നേല്‍ ആര്‍ക്കും ഒരു ഗുണവും ഇല്ലാ !! ജീവി-ചിരിക്കുന്നടത്തോളം ചിരിച്ച് തന്നെ തീര്‍ക്കണം !! :) thanx for the comments !!
ഹിഹി...കൊള്ളാം... റാങ്ക് പ്രതീക്ഷ?, പ്രീ ഡിഗ്രിക്ക് മുടിഞ്ഞ മാര്‍ക്ക്.... ഹ്മ്മ്... വിശ്വസിച്ചു ട്ടോ..
ella tragedyillum comedyude oru element kandethaan kazhinjal nallathu..anganeyengil jeevitham chirichu thanne theerkkan kazhiyum..
chullanu athu kazhiyumaarakatte !! ;)
സൂരജേ നീ ഭാവിയുടെ വാഗ്നാനമാകേണ്ടിയിരുന്നയാളാണെന്ന് അറിയില്ലായിരുന്നു....
പിന്നെ ശരിക്കും മമ്മിയാണ് താരം... മകന്�റെ അമ്മ തന്നെ
കോള്�ഡ് കോഫി പ്രയോഗവും കൊള്ളാം
സോറി വാഗ്ദാനം എന്ന് തിരുത്തി വായിക്കുക....
@രമേഷ്
ജീവിക്കാന്‍ തമ്മസിക്കൂല അല്ലേ? പ്രി ഡിഗ്രീടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി നിനക്ക് അയച്ച് തരാട്ടാ !!
@ചെലക്കാണ്ട് പോടാ
നി ഇപ്പളെങ്കിലും അത് മനസിലാക്കീലൊ അളിയാ !! നന്ദി !!
:) guys thanx for da comments :)
കലക്കി അണ്ണാ.....കോല്‍ഡ് കോഫിയും ആയിട്ടുള്ള കൊമ്പരിസണ്‍ കൊള്ളാം....
ജീവിതത്തിലെ ട്രാജഡികളെ കോമഡി ആക്കുന്ന ആശയത്തോടു ഞാന്‍ പൂര്‍ണമയും യോജിക്കുന്നു....
annaa kalakki,,,but malayalam entethu weak aayathu kondu kurachu gashtapettu :D
entammo
aa mummyae onnu kadam tharumo plz...super mummy anello
kidilam post kidilam....!
common sense elelum humour sense avsyathil athikam undu!*kidding*
cooling glass vecha princi aa scene alojichu chirichupoyi!
TOPMOST cutter...ho! athaanu ee post ntae highlight!
chullanae kondu oru reksha ella...oru sambavam thanae!
hey super post...keep writing
eniyum chiripikuka namalae okae!
oru hit thanae akatae ur blog!
all the very best wishes!
happy blogging! :P
chiripikkuna reethiyil ezhuthaan pattunathu
appo njan paranju vannathu entaanu vechaal
ee chirippikan patunna reethiyil ezhuthaan pattunnathu oru kazhivu thanae!
;)
@Tintu,mayavi,dreamy eyes
thanx a lot :)
amma kalakii kttoo
enikkum amamyum aayitu onnu company aavanam kttoo..... :)
hats off man...chirichu marichu...keep blogging...keep blogging....
ഞാന്‍ ഡിഗ്രി വരെ ആയപ്പോള്‍ അച്ഛനും അമ്മക്കും ഇതൊക്കെ ശീലം ആയി .... പിന്നെ പിന്നെ അച്ഛനെ വിളിക്കാന്‍ ചെലുമ്പോള്‍ ആദ്യം ചോദിക്കും ..... നീ ഇത്തവണ എന്താ ഒപ്പിച്ചെ എന്ന് ... ഈ പോസ്റ്റ് എന്നെ നൊസ്റ്റാള്‍ജിയയില്‍ കൊണ്ടു ഉരുട്ടി ഇട്ടു
kalakkiyitundu mashe....thangal sherikkum oru sambhavam thannne aaane
@susan, abhilash,ruth
നിങ്ങളുടെ പ്രോത്സാഹനം എന്റെ ഉത്തേജനം :)
@നവരുചിയന്‍
ഇങ്ങനൊക്കെ ഇല്ലെങ്കില്‍ പിന്നെ എന്തു ജീവിതം :) പടിപ്പിസ്റ്റ്കളായി നടന്ന പലരോടും എനിക്ക് സഹതാപം ആയിരുന്നു, കടന്ന് പൊകുന്ന സമയം അത് വെറും പുസ്തകങ്ങള്‍ പഠിച്ച് കളഞ്ഞവര്‍, ആ പുസ്തകങ്ങള്‍ എന്നും വായിക്കാം, പക്ഷെ ഇത്തരം അനുഭവങ്ങള്‍ പിന്നെ ഉണ്ടാകുമോ? പൊയ്പോയ സമയം തിരികെ കിട്ടുമോ? ഞാനെത്ര ഭാഗ്യവാന്‍ :)
ഞാനല്‍പ്പം സീരിയസ് ആയൊ ? ചുമ്മ ഷോ !!:D
thanx for da comments :)
ഇതൊക്കെ അല്ലേ നമുക്ക് ഓർത്ത് ചിരിക്കാൻ കാണൂ. പക്ഷെ കൂട്ടത്തിൽ പഠിക്കുകയും വേണം കെട്ടോ...
@pin
welcome back !! ആ പറഞത് തിരുത്തി പറഞോട്ടെ.. കൂട്ടത്തില്‍ പഠിച്ചില്ലേലും.. കൂട്ടതിലെ ഒരുത്തനെങ്കിലും പഠിക്കണം.. അവനെ അടുത്തിരുത്തിയാല്‍ മതി :D
ഹ ഹ. അതു കലക്കി കേട്ടോ. “അമ്മയാണു താരം”
ആദ്യമായ് വ്വരീകയാണ് ഇവീടെ എഴുത്ത് രസകരം ഒപ്പം വായനയും ഇനിയും വരാം........
വന്നതിലും കണ്ടതിലും സന്തോഷം !! ഇനിയും വരിക.. അഭിപ്രായങ്ങള്‍ പറയുക :)
കൊള്ളാം നന്നായിട്ടുണ്ട്, ഇനിയും ഏഴുതണേ...
ഹ ഹ ഹ ഹ ഹ ഹ ഹ ഹ....:-)
aadyamaayaanu ivite!
Post a Comment